കൊച്ചി മെട്രോ: എസ് എന്‍ ജംങ്ഷന്‍ വരെയുള്ള സര്‍വീസ് ട്രയല്‍ ആരംഭിച്ചു
പേട്ടയില്‍ അവസാനിക്കുന്ന എല്ലാ ട്രെയിനുകളും യാത്രക്കാരെ പേട്ടയില്‍ ഇറക്കിയശേഷം എസ്എന്‍ ജംഗ്ഷന്‍ വരെ സര്‍വീസ് നടത്തി തിരികെ പേട്ടയില്‍ എത്തും. ട്രയല്‍ ഏതാനും ദിവസങ്ങള്‍ തുടരും.പേട്ടയില്‍ നിന്ന് എസ്എന്‍ ജംങ്ഷന്‍വരെയുള്ള 1.8 കിലോമീറ്റര്‍ പാതനിര്‍മണവും സിഗ്നലിംഗ് ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ട്രാക്ക് ട്രയല്‍, സ്പീഡ് ട്രയല്‍ തുടങ്ങിയവ വിജയകരമായി പൂര്‍ത്തിയായതോടെയാണ് സര്‍വ്വീസ് ട്രയലിന് തുടക്കം കുറിച്ചത്.

കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ സ്‌റ്റേഷനുകളായ വടക്കേകോട്ട, എസ് എന്‍ ജംങ്ഷന്‍ എന്നിവയിലേക്കുള്ള സര്‍വ്വീസ് ട്രയല്‍ ആരംഭിച്ചു. സ്ഥിരം സര്‍വ്വീസ് മാതൃകയില്‍ യാത്രക്കാരില്ലാതെ നടത്തുന്ന സര്‍വ്വീസാണ് സര്‍വ്വീസ് ട്രയല്‍. പേട്ടയില്‍ അവസാനിക്കുന്ന എല്ലാ ട്രെയിനുകളും യാത്രക്കാരെ പേട്ടയില്‍ ഇറക്കിയശേഷം എസ്എന്‍ ജംഗ്ഷന്‍ വരെ സര്‍വീസ് നടത്തി തിരികെ പേട്ടയില്‍ എത്തും. ട്രയല്‍ ഏതാനും ദിവസങ്ങള്‍ തുടരും.പേട്ടയില്‍ നിന്ന് എസ്എന്‍ ജംങ്ഷന്‍വരെയുള്ള 1.8 കിലോമീറ്റര്‍ പാതനിര്‍മണവും സിഗ്നലിംഗ് ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ട്രാക്ക് ട്രയല്‍, സ്പീഡ് ട്രയല്‍ തുടങ്ങിയവ വിജയകരമായി പൂര്‍ത്തിയായതോടെയാണ് സര്‍വ്വീസ് ട്രയലിന് തുടക്കം കുറിച്ചത്.
സര്‍വ്വീസ് ട്രയല്‍ പൂര്‍ത്തീകരിക്കുന്നതോടെ പുതിയ പാത യാത്ര സര്‍വ്വീസിന് പൂര്‍ണ തോതില്‍ സജ്ജമാകും. തുടര്‍ന്ന് റെയില്‍വെ സേഫ്റ്റി ക്മ്മീഷണറുടെ പരിശോധന കൂടി പൂര്‍ത്തിയാകുന്നതോടെ യാത്രാ സര്‍വ്വീസ് ആരംഭിക്കും. രണ്ട് സ്‌റ്റേഷനുകളിലെയും അവശേഷിക്കുന്ന ജോലികള്‍ അതിവേഗം പൂരോഗമിക്കുകയാണ്. രണ്ട് സ്‌റ്റേഷനുകളിലേക്ക് കൂടി മെട്രോ ട്രെയിന്‍ എത്തുന്നതോടെ സ്‌റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആകും. നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്‌റ്റേഷനാണ് വടക്കേകോട്ടയില്‍ സജ്ജമാകുന്നത്. 4.3 ലക്ഷം ചതുരശ്രയടിയാണ് വിസ്തീര്‍ണം. ജില്ലയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ സോണിലാണ് എസ്എന്‍ ജംങ്ഷന്‍ സ്‌റ്റേഷന്‍ പൂര്‍ത്തിയാകുന്നത്. ഈ പ്രദേശത്ത് വാണിജ്യ, വ്യാപര ആവശ്യത്തിന് സ്ഥലം ലഭ്യമാകാത്ത പ്രശ്‌നം എസ് എന്‍ ജംഗ്ഷന്‍ സ്‌റ്റേഷന്‍ പരിഹരിക്കുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.
95000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ സ്‌റ്റേഷനില്‍ 29300 ചതുരശ്രയടി സ്ഥലം സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കും. വിവിധതരം ഓഫീസുകള്‍, കോഫി ഷോപ്പ്, ഗിഫ്റ്റ് ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ആര്‍ട് ഗാലറി തുടങ്ങിയവ ആരംഭിക്കാന്‍ ഉചിതമാണ് ഈ സ്‌റ്റേഷന്‍. ഇവയുടെ പ്രീലൈസന്‍സിംഗും ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിലെ ആളുകളുടെ ജീവിതത്തില്‍ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക കളമൊരുക്കുന്ന രീതിയിലാണ് എസ് എന്‍ ജംങ്ഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിരവധി മാഹരഥന്മാര്‍ വന്ന് പോയിട്ടുള്ള എസ് എന്‍ ജംങ്ഷന്റെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന പ്രത്യേകതകളും സൗകര്യങ്ങളുമാണ് ഇവിടെ ഏര്‍പ്പെടുത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി മട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ് എന്‍ ജംങ്ഷന്‍വരെയുള്ളത്. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കൊവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെഎംആര്‍എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്. സ്‌റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചുവെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.
RELATED STORIES
ഖത്തറില് കെട്ടിടം തകര്ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്ണാടകയില് കോണ്ഗ്രസിന്റെ ആദ്യ സ്ഥാനാര്ഥി പട്ടികയായി; ഖാര്ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല് വലിയ രാജ പൂയ്യം തിരുനാള് സി കെ രവീന്ദ്ര വര്മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്; കൂടുതല്...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില് രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല് ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്ഗ്രസ്...
24 March 2023 4:05 PM GMT