Latest News

ശബരിമല സ്വര്‍ണക്കൊള്ള വിഷയം തിരഞ്ഞെടുപ്പ് കഴിയുന്ന വരെ മാത്രമേ കാണുവെന്ന് വെള്ളാപ്പള്ളി നടേശന്‍

ശബരിമല സ്വര്‍ണക്കൊള്ള വിഷയം തിരഞ്ഞെടുപ്പ് കഴിയുന്ന വരെ മാത്രമേ കാണുവെന്ന് വെള്ളാപ്പള്ളി നടേശന്‍
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയം തിരഞ്ഞെടുപ്പ് കഴിയുന്ന വരെ മാത്രമേ കാണുവെന്നും അത് കഴിഞ്ഞാല്‍ ഒന്നു മുണ്ടാവില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ മൂന്നാമത് വരാന്‍ വ്യക്തമായ സാധ്യത ഉണ്ടെന്നും സ്ഥാനാര്‍ഥി നിര്‍ണയ ശേഷം കൂടുതല്‍ വ്യക്തത വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സര്‍ക്കാരിനെ കുറിച്ച് മോശം അഭിപ്രായം ഇല്ല. ബിജെപിക്ക് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിങ് ഷെയര്‍ കൂടാന്‍ ഇടയുണ്ട്. രാജീവ് ചന്ദ്രശേഖര്‍ വലിയ മുന്നേറ്റം നടത്തിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം ഇപ്പോള്‍ വിഷയം അല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സമുദായ അംഗങ്ങള്‍ അവരവരുടെ രാഷ്ട്രീയം അനുസരിച്ചു വോട്ട് ചെയ്യും. സ്ഥാനാര്‍ഥി നിര്‍ണം കഴിഞ്ഞു ബോര്‍ഡ് കൂടി എസ്എന്‍ഡിപി അഭിപ്രായം പറയുമെന്ന് അദേഹം അറിയിച്ചു.ഈ വിഷയത്തില്‍ മാധ്യമ വിചാരണ ഇപ്പോള്‍ ആവശ്യമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it