Latest News

'കൗതുകമായി കണ്ടാല്‍ മതി'; മുഖ്യമന്ത്രിയുടെ മല്‍സ്യവിഭവത്തോടുള്ള താല്‍പ്പര്യം സൂചിപ്പിച്ച് നടത്തിയ പ്രതികരണത്തില്‍ വിശദീകരണവുമായി സി ദിവാകരന്‍

കൗതുകമായി കണ്ടാല്‍ മതി; മുഖ്യമന്ത്രിയുടെ മല്‍സ്യവിഭവത്തോടുള്ള താല്‍പ്പര്യം സൂചിപ്പിച്ച് നടത്തിയ പ്രതികരണത്തില്‍ വിശദീകരണവുമായി സി ദിവാകരന്‍
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മല്‍സ്യവിഭവത്തോടുള്ള താത്പര്യം സൂചിപ്പിച്ച് നടത്തിയ പ്രതികരണം കൗതുകമായി മാത്രം കണ്ടാല്‍ മതിയെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. പിണറായി വിജയന് സാധാരണ മീന്‍ പോരെന്നും എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണമെന്നും പറഞ്ഞു തുടങ്ങുന്നതായിരുന്നു ദിവാകരന്റെ വാക്കുകള്‍. സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വസതിയില്‍ ഒരുക്കിയ ഉച്ചഭക്ഷണത്തില്‍ ഇഷ്ടപ്പെട്ട മീന്‍ വിഭവം ഇല്ലാത്തതിനാല്‍ പിണറായി വിജയന്‍ ഇറങ്ങിപ്പോയെന്നും കഴിഞ്ഞ ദിവസം സി ദിവാകരന്‍ പറഞ്ഞിരുന്നു.

തന്റെ അനുഭവങ്ങളാണ് താന്‍ പറഞ്ഞതെന്നും ഇതുമായി ബന്ധപ്പെട്ട് ആനത്തലവട്ടം ആനന്ദന്റെ മകന്റെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും സി ദിവാകരന്‍ പറഞ്ഞു. പിണറായി ഒരിക്കല്‍ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും സന്തോഷത്തോടെ യാത്ര പറഞ്ഞാണ് പോയതെന്നും ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവയുടെ പ്രതികരണം. സി ദിവാകരന്റെ പ്രതികരണം ഓര്‍മ്മക്കുറവ് കൊണ്ട് ആയിരിക്കാമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Next Story

RELATED STORIES

Share it