തിരുവാര്‍പ്പ് പള്ളിത്തര്‍ക്കക്കേസ്: കോടതി ഉത്തവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം
യാക്കോബായ- ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന കോട്ടയം തിരുവാര്‍പ്പ് പള്ളിയുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: യാക്കോബായ- ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന കോട്ടയം തിരുവാര്‍പ്പ് പള്ളിയുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. ക്രമസമാധാന പ്രശ്‌നത്തിന്റെ ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു കോടതി വ്യകമാക്കി. ഇക്കാര്യത്തില്‍ ജില്ലാ കലക്ടറുടെയും പോലിസ് മേധാവിയുടെയും നിലപാട് ന്യായീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവുകള്‍ നടപ്പാക്കാത്ത നടപടി കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കോടതി ഉത്തരവുകള്‍ നടപ്പാക്കാതിരിക്കുന്നതു നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്നും കോടതി വ്യക്തമാക്കി. പള്ളിയിലെ ആരാധനയ്ക്ക് തടസമുണ്ടാവരുത്. തടസമുണ്ടാക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അറസ്റ്റു ചെയ്യാവുന്നതാണെന്നും കോടതി വ്യക്തമാക്കി. തടസമുണ്ടാക്കുന്നതു സംബന്ധിച്ചു വിവരങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി മജിസ്‌ട്രേറ്റു കോടതിക്ക് കൈമാറണം. പ്രശ്‌നങ്ങളുണ്ടാക്കി പ്രതികളാകുന്നവരെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഹൈക്കോടതി ഉത്തരവ് ഹാജരാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി
പ്രതികളുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ ഹൈക്കോടതി ഉത്തരവിന്റെ അന്തസത്ത പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ക്രമസമാധന പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ക്ക് സംസ്ഥാന പോലിസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്നും ആറാഴ്ച്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT