Sub Lead

പ്രക്ഷോഭകരെ 'വെടിവച്ച് കൊല്ലാന്‍' ഉത്തരവിട്ട് ഖസാക്കിസ്താന്‍ പ്രസിഡന്റ്

ശക്തമായ 'ഭീകരവിരുദ്ധ' പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രക്ഷോഭരെ 'തകര്‍ക്കുമെന്ന്' വെള്ളിയാഴ്ച ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ കാസിംജോമാര്‍ട്ട് ടോകയേവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രക്ഷോഭകരെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ട് ഖസാക്കിസ്താന്‍ പ്രസിഡന്റ്
X

നൂര്‍ സുല്‍ത്താന്‍: കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും സംഘര്‍ഷം തുടരുന്ന മധ്യേഷ്യന്‍ രാജ്യത്ത് പ്രക്ഷോഭകരെ 'മുന്നറിയിപ്പ് കൂടാതെ വെടിവെച്ച് കൊല്ലാന്‍' ഖസാക്കിസ്താന്‍ പ്രസിഡന്റ് സുരക്ഷാ സേനയോട് ഉത്തരവിട്ടു.

ശക്തമായ 'ഭീകരവിരുദ്ധ' പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രക്ഷോഭരെ 'തകര്‍ക്കുമെന്ന്' വെള്ളിയാഴ്ച ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ കാസിംജോമാര്‍ട്ട് ടോകയേവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളില്‍ പൗരന്മാരും പോലിസും ഉള്‍പ്പെടെ ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

30 വര്‍ഷം മുമ്പ് സ്വാതന്ത്ര്യം നേടിയതിന് ശേഷം ഖസാക്കിസ്താനിലുണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.

കഴിഞ്ഞ വാരാന്ത്യത്തില്‍ 26 'സായുധ കുറ്റവാളികളെ' കൊലപ്പെടുത്തിയതായും 3,000ത്തിലധികം പേരെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു, അതേസമയം 18 പോലീസ്, ദേശീയ ഗാര്‍ഡ് സര്‍വീസ് അംഗങ്ങളും കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ സൈനികരും പ്രതിഷേധക്കാരും ഏറ്റുമുട്ടിയ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയിലെ സെന്‍ട്രല്‍ സ്‌ക്വയറിന് സമീപം വെള്ളിയാഴ്ച രാവിലെ വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു.

ഇന്ധന വില കുത്തനെ വര്‍ധിപ്പിച്ചതാണ് താരതമ്യേന ശാന്തമായ മുന്‍ സോവിയറ്റ് രാഷ്ട്രത്തെ അശാന്തിയിലേക്ക് നയിച്ചത്. സമാധാനപരമായി ആരംഭിച്ച പ്രതിഷേധ റാലികള്‍ പിന്നീട് അക്രമാസക്തമായ സര്‍ക്കാര്‍ വിരുദ്ധ കലാപമായി രൂപാന്തരപ്പെടുകയായിരുന്നു.

പ്രസിഡന്റിന്റെ ആഭ്യര്‍ഥന പ്രകാരം റഷ്യ 'സമാധാന സേനയെ' ഖസാക്കിസ്താനിലേക്ക് അയച്ചു. ഖസാക്കിസ്താന്റെ പരമാധികാരത്തെ മാനിക്കണമെന്ന പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് മോസ്‌കോയിലേക്കുള്ള മുന്നറിയിപ്പുകള്‍ക്കിടയിലാണ് അവര്‍ വ്യാഴാഴ്ച എത്തിയത്.

Next Story

RELATED STORIES

Share it