ന്യൂനപക്ഷ ക്ഷേമ പദ്ധതി: 80 : 20 അനുപാതം റദ്ദാക്കിയ കോടതി വിധിയിലൂടെ സര്‍ക്കാര്‍ സാമൂഹ്യ നീതി ഉറപ്പാക്കണമെന്ന് മെക്ക
പൊതുഖജനാവില്‍നിന്ന് ശമ്പളം നല്‍കുന്ന ഉദ്യോഗ തൊഴില്‍ മേഖലകളിലും എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിക്കുന്ന കാര്യത്തിലും ജനസംഖ്യാ കണക്കനുസരിച്ച് വിഹിതം നിശ്ചയിക്കുവാന്‍ ഇന്നത്തെ ഹൈക്കോടതിവിധി കാരണമാകുമെങ്കില്‍ ന്യൂനപക്ഷങ്ങളുടെ സന്തുലിത വികസനവും സാമൂഹ്യനീതിയും ഉറപ്പുവരുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറിഎന്‍ കെ അലി വ്യക്തമാക്കി.

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 80:20 അനുപാതം റദ്ദാക്കി ജനസംഖ്യക്ക് ആനുപാതികമായി കണക്കാക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി നടപ്പാക്കുവാന്‍ സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ ലഭ്യമായിട്ടുള്ള ജനസംഖ്യാ കണക്കുകള്‍ പരിഗണിച്ച് നീതിപൂര്‍വ്വമായും സന്തുലിതമായും ക്ഷേമപദ്ധതി വിഹിതവും സ്‌കോളര്‍ഷിപ്പുകളും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതിന് സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക)സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പൊതുഖജനാവില്‍നിന്ന് ശമ്പളം നല്‍കുന്ന ഉദ്യോഗ തൊഴില്‍ മേഖലകളിലും എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിക്കുന്ന കാര്യത്തിലും ജനസംഖ്യാ കണക്കനുസരിച്ച് വിഹിതം നിശ്ചയിക്കുവാന്‍ ഇന്നത്തെ ഹൈക്കോടതിവിധി കാരണമാകുമെങ്കില്‍ ന്യൂനപക്ഷങ്ങളുടെ സന്തുലിത വികസനവും സാമൂഹ്യനീതിയും ഉറപ്പുവരുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എന്‍ കെ അലി വ്യക്തമാക്കി.അനാവശ്യവും അര്‍ഥശൂന്യവും അയഥാര്‍ഥവുമായ കണക്കുകളും വ്യാജ പ്രചാരണങ്ങളും നടത്തി വര്‍ഗീയ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാന്‍ വെമ്പല്‍ കൊള്ളുന്ന ചിലര്‍ ന്യൂനപക്ഷ സഹോദര സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നതില്‍ പരിഹാരമാകുമെന്നും പ്രതീക്ഷിക്കുന്നു.
മുസ്ലിം ന്യൂനപക്ഷത്തിന്റെ സാമൂഹ്യ-സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതി പഠിച്ച് റിപ്പോര്‍ട്ട് ചെയ്ത സച്ചാര്‍ കമ്മിറ്റിയുടേയും പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റിയും സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ സവിശേഷ സാഹചര്യത്തിലാണ് നൂറുശതമാനവും മുസ്ലിംകള്‍ക്ക് നല്കാതെ സഹോദര ന്യൂനപക്ഷ സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ വരുന്ന ലത്തീന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ എന്നിവര്‍ക്ക്കൂടി 20 ശതമാനം നീക്കിവക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് 22.02.2011-ലെ ഉത്തരവിറക്കിയത്. പ്രസ്തുത ഉത്തരവില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളത് മുസ്ലിം പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, സ്‌റ്റൈപ്പന്റ്, ഹോസ്റ്റല്‍ ഫീസ് എന്നിവയുടെ 20% മേല്‍ വിവരിച്ച പിന്നോക്ക ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനുകൂടി നല്‍കണമെന്നതാണ്.
കേന്ദ്ര സ്‌കോളര്‍ഷിപ്പുകളോ ക്ഷേമ പദ്ധതിവിഹിതമോ മറ്റാനുകൂല്യങ്ങള്‍ക്കോ ഈ നിബന്ധനകളൊന്നും ഇല്ലാതെ മുസ്ലിം-ക്രിസ്ത്യന്‍ ഭേദമന്യേ 80:20 അനുപാതം കണക്കാക്കാതെ യോഗ്യതയും അര്‍ഹതയുമനുസരിച്ച് ക്രിസ്ത്യന്‍ സമുദായത്തിനും ലഭിക്കുന്നത്. ഇത്തരം വിശദാംശങ്ങള്‍ മറച്ചുവച്ചുള്ള പ്രചാരണങ്ങളും രേഖകളും മാത്രമാണ് പരാതിക്കാര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുള്ളതെന്നും എന്‍ കെ അലി വ്യക്തമാക്കി.
വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സത്യസന്ധമായും നീതിപൂര്‍വ്വമായും തീരുമാനമെടുത്താല്‍ യഥാര്‍ഥ വസ്തുതകളും സ്ഥിതി വിവരകണക്കുകളും വ്യാജ പ്രചാരണങ്ങളും പുറത്തുവരും.ഇതിനായി ബന്ധപ്പെട്ട വകുപ്പും സര്‍ക്കാരും 2011-ലെ സെന്‍സസ് പ്രകാരം 27 ശതമാനം മുസ്ലിംകള്‍ക്കും 18 ശതമാനം ക്രിസ്ത്യന്‍ വിഭാഗത്തിനും വിദ്യാഭ്യാസ-ഉദ്യോഗ തൊഴില്‍ മേഖലകളിലും വിഹിതം ഉറപ്പുവരുത്തണം. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു ക്ഷേമ വികസന പദ്ധതികള്‍ക്കും 60:40 അനുപാതം ഉറപ്പുവരുത്തി കുപ്രചരണത്തിനടിമപ്പെട്ട മുസ്ലിം ന്യൂനപക്ഷത്തെ സംരക്ഷിക്കുവാന്‍ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് അധികാരികളും തയ്യാറാവണമെന്നും എന്‍ കെ അലി ആവശ്യപ്പെട്ടു.
RELATED STORIES
മാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTസൗദിയുടെ പ്രധാന നഗരങ്ങളില്‍ മലയാളമടക്കം നാല് ഭാഷകളില്‍ എഫ് എം റേഡിയോ...
19 March 2023 5:05 AM GMTഷാര്‍ജയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കി ഷാര്‍ജ പോലിസ്
18 March 2023 8:03 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTപെണ്‍കുട്ടികള്‍ക്കായുള്ള 25 ലക്ഷത്തിന്റെ 'അല്‍മിറ' സ്‌കോളര്‍ഷിപ്പ്...
9 March 2023 5:47 AM GMTയുഎഇയിലെ മലയാളി പണ്ഡിതനായ ആര് വി അലി മുസ്ല്യാര്‍ അന്തരിച്ചു
19 Feb 2023 12:52 PM GMT