വാറന്റി കാലയളവില്‍ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തന രഹിതമായി;ഫോണിന്റെ വിലയും നഷ്ടപരിഹാരവും ഉപഭോക്താവിന് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവ്
കേടായ മൊബൈല്‍ ഫോണിന്റെ വിലയായ 11,300 രൂപയും 6,000 രൂപ നഷ്ടപരിഹാരവും കൂടാതെ 2,000 രൂപ കോടതിച്ചെലവും 30 ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ഡി ബി ബിനു , മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ ചേര്‍ന്ന കമ്മീഷന്‍ എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി

കൊച്ചി: വാറന്റി കാലയളവിനുള്ളില്‍ തന്നെ പ്രവര്‍ത്തനരഹിത മായ മൊബൈല്‍ ഫോണിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.എറണാകുളം പെരുമ്പിള്ളി വെട്ടിക്കാട് വീട്ടില്‍ വി എ ജയകുമാര്‍ മോട്ടറോള കമ്പനി യേയും ഡ്രീസ് മൊബൈല്‍സ് കൊച്ചി എന്നിവരെയും എതിര്‍ കക്ഷികളാക്കി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
കേടായ മൊബൈല്‍ ഫോണിന്റെ വിലയായ 11,300 രൂപയും 6,000 രൂപ നഷ്ടപരിഹാരവും കൂടാതെ 2,000 രൂപ കോടതിച്ചെലവും 30 ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ഡി ബി ബിനു , മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ ചേര്‍ന്ന കമ്മീഷന്‍ എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി .
വാറന്റി കാലയളവിനുള്ളില്‍ തന്നെ ഫോണ്‍ തകരാറിലാകുകയും സര്‍വീസ് ചെയ്ത് ഫോണ്‍ ഉപയോഗിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തതായി പരാതിക്കാരന്‍ ആരോപിച്ചു.വാറന്റി കാലയളവിനുള്ളില്‍ തന്നെ ഈ തകരാറ് കണ്ടതിനാല്‍ പുതിയ ഫോണ്‍ നല്‍കണമെന്നതായിരുന്നു പരാതിക്കാരന്റെആവശ്യം.
RELATED STORIES
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMT