വാളയാര്‍ കേസ്: സിബി ഐ അന്വേഷണം വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
കേസില്‍ തുടരന്വേഷണമാണോ വേണ്ടത് അതോ പുനരന്വേഷണമാണോ വേണ്ടതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.കേസ് സിബി ഐക്ക് കൈമാറുന്നതിനുള്ള സാഹചര്യം എന്തെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നില്ല. മാത്രവുമല്ല കേസുമായി ബന്ധപ്പെട്ട് രേഖകളും കൈമാറിയിട്ടില്ല

കൊച്ചി: വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളുടെ ദുരൂഹ മരണം സിബി ഐക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.കേസില്‍ തുടരന്വേഷണമാണോ വേണ്ടത് അതോ പുനരന്വേഷണമാണോ വേണ്ടതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
കേസ് സിബി ഐക്ക് കൈമാറുന്നതിനുള്ള സാഹചര്യം എന്തെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നില്ല. മാത്രവുമല്ല കേസുമായി ബന്ധപ്പെട്ട് രേഖകളും കൈമാറിയിട്ടില്ല.വെറുമൊരു വിജ്ഞാപനത്തിന്റെ പേരില്‍ കേസിന്റെ അന്വേഷണം സിബി ഐ ഏറ്റെടുക്കുന്നതില്‍ പ്രായോഗികമായി ബുദ്ധിമുട്ടുണ്ട്.വ്യക്തതയില്ലാതെ അന്വേഷണം ഏറ്റെടുത്താല്‍ അത് പ്രതികള്‍ക്ക് ഗുണകരമാകുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഒന്നും ഇല്ലാതെ കേസിന്റെ അന്വേഷണം സിബി ഐ മുന്‍പ് ഏറ്റൈടുത്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കേസിന്റെ രേഖകള്‍ ഉടന്‍ സിബി ഐ ക്ക് കൈമാറണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസ് ഈ മാസം 19 ന് കോടതി വീണ്ടും പരിഗണിക്കും.മരിച്ച പെണ്‍കുട്ടികളുടെ മാതാവ് കേസിന്റെ അന്വേഷണം സിബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.അന്വേഷണം സിബി ഐക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസ് സിബി ഐക്ക് കൈമാറിയത്.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT