Top

You Searched For "enquiry"

പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം സിബി ഐക്ക്;ഒരോ പരാതിയിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി

16 Sep 2020 5:58 AM GMT
അഭിഭാഷകനടക്കം നിക്ഷേപകര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.കേസില്‍ സിബി ഐ ഉള്‍പ്പെടെയുള്ള ഏതന്വേഷണത്തിനും തയാറാണെന്ന് നേരത്തെ സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു.അന്വേഷണം സിബി ഐക്ക് കൈമാറാനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി

26 Aug 2020 12:06 PM GMT
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തന്ത്ര പ്രധാന ഫയലുകള്‍ സൂക്ഷിക്കുന്ന ഇടത്താണ് തീ പടര്‍ന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. ചീഫ് സെക്രട്ടറി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നും മന്ത്രി ജയരാജന്‍ അട്ടിമറി ശ്രമം ആണെന്നും പറയുന്ന തീപിടുത്തം ദുരൂഹമാണ്

പെരിയ ഇരട്ടക്കൊലപാതകം: കേസിന്റെ അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്ന് സിബി ഐ ഹൈക്കോടതിയില്‍

19 Aug 2020 10:15 AM GMT
കേസിലെ പ്രധാന പ്രതി പീതാംബരന്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിബി ഐ ഇക്കാര്യം കോടതിയെ അറിയിച്ചത്.2019 സെപ്തംബര്‍ 30 ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം സിബി ഐ ക്ക് കൈമാറിയിരുന്നു.തുടര്‍ന്ന് സിബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അന്വേഷണം സിബി ഐക്ക് വിട്ടതിനെതിരെ അപ്പീലൂമായി സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു

കള്ളപ്പണം വെളുപ്പിച്ചെന്നാരോപണം: ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

17 Aug 2020 6:10 AM GMT
എന്‍ഫോഴ്‌സ്‌മെന്റ്,വിജിന്‍സ് ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്.കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹരജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.രണ്ട് ഏന്‍സികള്‍ക്കും ലഭിച്ചിരിക്കുന്ന പരാതികളില്‍ അവര്‍ക്ക് അന്വേഷണം തുടരാം.സ്വത്തുവിവരങ്ങള്‍,കള്ളപ്പണം അടക്കമുള്ള പരാതികള്‍ എന്‍ഫോഴ്‌സമെന്റിന് അന്വേഷിക്കാം.പാലാരിവട്ടം പാലം നിര്‍മാണത്തില്‍ അഴിമതി നടത്തി ലഭിച്ച പണം ദിനപത്രത്തിന്റെ അക്കൗണ്ട് വഴി മാറി എന്നിവയടക്കമുള്ള പരാതികള്‍ വിജിലന്‍സിന് അന്വേഷിക്കാം

ആലുവ മണപ്പുറം മേല്‍പ്പാല നിര്‍മ്മാണം അഴിമതി ആരോപണം: വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് എതിര്‍പ്പില്ലെന്ന് പൊതുമരാമത്തുവകുപ്പ് ഹൈക്കോടതിയില്‍

30 Jun 2020 3:10 PM GMT
ഇബ്രാഹിം കുഞ്ഞ്, അന്‍വര്‍ സാദത്ത് എംഎല്‍എ അടക്കമുള്ളവരെ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി തേടിയെങ്കിലും അനുമതി വൈകുന്നുവെന്ന് പരാതിപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമര്‍പ്പിച്ച ഹരജിയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം

ഗവ. മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് കുടുങ്ങിയ സംഭവം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍

19 Jun 2020 11:59 AM GMT
മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് നാലാഴ്ചയ്ക്കകം വിഷയം പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശിച്ചു.കൊവിഡ് ചികില്‍സ കേന്ദ്രമാക്കിയതിന്റെ ഭാഗമായി 15 ലക്ഷം രൂപയുടെ അറ്റകുറ്റപണികള്‍ കെട്ടിട സമുച്ഛയത്തില്‍ നടത്തിയിട്ടും ലിഫ്റ്റ് കേടാവുന്നത് പതിവാണെന്ന ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടിയിലേക്ക് പ്രവേശിച്ചത്

കേരള പോലിസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവം: സിബിഐ അന്വേഷണമാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

12 Jun 2020 2:47 PM GMT
നിലവിലുള്ള പോലിസ് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. എന്നാല്‍ വെടിയുണ്ട കാണാതായ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി; മുഖ്യപ്രതി വിഷ്ണു പ്രസാദിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടും

10 Jun 2020 4:37 PM GMT
ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണര്‍ എ കൗശികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കലക്ടറേറ്റിലെത്തിയത്.അന്വേഷണ റിപോര്‍ട്ട് പത്ത് ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ആഭ്യന്തര അന്വേഷണ റിപോര്‍ട് അന്വേഷണ സംഘത്തിന് കൈമാറി.തട്ടിയെടുത്ത പണം പ്രതിയില്‍ നിന്ന് തന്നെ തിരിച്ച് പിടിക്കാന്‍ നടപടി വേണമെന്ന് റിപോര്‍ടില്‍ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
Share it