Kerala

ലൈഫ് മിഷന്‍: സിബി ഐ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ ഹൈക്കോടതി നീട്ടി;ഹരജി 17 ന് പരിഗണിക്കും

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്നും അന്വേഷണം സറ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ലൈഫ് മിഷന്‍ സിഇഒ നല്‍കിയ ഹരജിയില്‍ ഒക്ടോബര്‍ 13 നാണ് ഹൈക്കോടതി സിബി ഐ അന്വേഷണം രണ്ടു മാസത്തേക്ക് ഭാഗികമായി സ്‌റ്റേ ചെയ്തത്.ഇതിനെതിരെയാണ് സിബി ഐ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്

ലൈഫ് മിഷന്‍: സിബി ഐ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ ഹൈക്കോടതി നീട്ടി;ഹരജി 17 ന് പരിഗണിക്കും
X

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിക്കെതിരായ സിബി ഐ അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ ഭാഗിക സ്‌റ്റേയുടെ കാലാവധി ഹൈക്കോടതി നീട്ടി. സ്‌റ്റേ നീക്കണമെന്ന സിബി ഐയുടെ ഹരജി ഹൈക്കോടതി ഈ മാസം 17 ന് പരിഗണിക്കും.ലൈഫ് മിഷന്‍ പദ്ധതയിയുമായി ബന്ധപ്പെട്ട് സിബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്നും അന്വേഷണം സറ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ലൈഫ് മിഷന്‍ സിഇഒ നല്‍കിയ ഹരജിയില്‍ ഒക്ടോബര്‍ 13 നാണ് ഹൈക്കോടതി സിബി ഐ അന്വേഷണം രണ്ടു മാസത്തേക്ക് ഭാഗികമായി സ്‌റ്റേ ചെയ്തത്.

സര്‍ക്കാരിനെതിരെയുള്ള അന്വേഷണം സ്റ്റേ ചെയ്ത കോടതി പദ്ധതിയുടെ കരാറുകാരന്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ അന്വേഷണം തുടരാമെന്നും വ്യക്തമാക്കിയിരുന്നു.യുണിടാക് എംഡി സന്തോഷ് ഈപ്പന്‍, സെയിന്‍ വെഞ്ചേഴ്സ്, ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയായിരുന്നു സിബി ഐ കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.എന്നാല്‍ ഭാഗികമായ സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്നും സ്റ്റേ നീക്കണമെന്നും ചൂണ്ടിക്കാട്ടി സിബി ഐ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.സ്‌റ്റേ നിലനില്‍ക്കുന്നതിനാല്‍ രണ്ടു മാസമായി അന്വേഷണം നടക്കുന്നില്ല.അന്വേഷണത്തിന് കൂച്ചുവിലങ്ങിട്ട അവസ്ഥയാണ് നിലവിലെന്നും സിബി ഐ കോടതിയില്‍ വാദിച്ചു.അന്വേഷണത്തിനുള്ള സ്‌റ്റേ നീക്കയതിനു ശേഷം ലൈഫ് മിഷന്‍ സി ഇ ഒ നല്‍കിയിരിക്കുന്ന ഹരജിയില്‍ വാദം കേള്‍ക്കാമെന്ന നിലപാടാണ് സിബി ഐ കോടതിയില്‍ സ്വീകരിച്ചത്.

എന്നാല്‍ സിബി ഐ യുടെ ആവശ്യത്തെ സര്‍ക്കാരിനു വേണ്ടി ഹാജരായ സുപ്രിം കോടതിയിലെ മുതിര്‍ന്ന് അഭിഭാഷകന്‍ എതിര്‍ത്തു. സിബി ഐ അന്വേഷണത്തിനു സ്‌റ്റേ നീട്ടണമെന്നും സിബി ഐയുടെ ഹരജി പരിഗണിക്കുന്നത് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി സിബി ഐയുടെ ഹരജി പരിഗണിക്കുന്നത് 17 ലേക്ക് മാറ്റുകയായിരുന്നു.ഹരജി പരിഗണിക്കുന്നത് നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നും കോടതി സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകനെ അറിയിച്ചു.പദ്ധതിയില്‍ കേന്ദ്രര്‍ക്കാരിന്റെ എഫ്സിആര്‍എ ചട്ടം ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചുവെന്നാണ് സിബി ഐ പ്രധാനമായും ഉയര്‍ത്തുന്ന വാദം.എന്നാല്‍ എഫ്സിആര്‍ എ നിയമം ലൈഫ് മിഷനില്‍ നിലനില്‍ക്കില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.

Next Story

RELATED STORIES

Share it