Latest News

അമിതവേഗതയിലെത്തിയ കാര്‍ ബൈക്കിലും ലോറിയിലും ഇടിച്ചു; അപകടത്തില്‍ ഏഴു പേര്‍ മരിച്ചു

അമിതവേഗതയിലെത്തിയ കാര്‍ ബൈക്കിലും ലോറിയിലും ഇടിച്ചു;  അപകടത്തില്‍ ഏഴു പേര്‍ മരിച്ചു
X

ബെംഗളൂരു: ബെംഗളൂരു റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടെയില്‍ വാഹനാപകടത്തില്‍ ഏഴു പേര്‍ മരിച്ചു. കാര്‍ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചുകയറിയായിരുന്നു അപകടം. മരിച്ചവരില്‍ ആറുപേര്‍ കാറില്‍ യാത്ര ചെയ്തിരുന്നവരും ഒരാള്‍ ബൈക്ക് യാത്രികനുമായിരുന്നു.

ഹോസ്‌ക്കോട്ട്-ദാബാസ്‌പേട്ട് ദേശീയപാതയിലാണ് അപകടം നടന്നത്. മരിച്ചവര്‍ കൊത്തന്നൂര്‍ സ്വദേശികളാണെന്ന് പോലിസ് അറിയിച്ചു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തില്‍ തകര്‍ന്ന വാഹനാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ കുറച്ചുനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു.

അമിതവേഗതയും നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടത്തിന് കാരണമെന്നാണ് പോലിസ് പ്രാഥമികമായി വിലയിരുത്തുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it