പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി; മുഖ്യപ്രതി വിഷ്ണു പ്രസാദിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടും
ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണര്‍ എ കൗശികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കലക്ടറേറ്റിലെത്തിയത്.അന്വേഷണ റിപോര്‍ട്ട് പത്ത് ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ആഭ്യന്തര അന്വേഷണ റിപോര്‍ട് അന്വേഷണ സംഘത്തിന് കൈമാറി.തട്ടിയെടുത്ത പണം പ്രതിയില്‍ നിന്ന് തന്നെ തിരിച്ച് പിടിക്കാന്‍ നടപടി വേണമെന്ന് റിപോര്‍ടില്‍ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

കൊച്ചി:പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ തട്ടിപ്പ് നടന്ന സംഭവത്തില്‍ സര്‍ക്കാര്‍ നിയമിച്ച റവന്യൂ വകുപ്പ് തല അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണര്‍ എ കൗശികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കലക്ടറേറ്റിലെത്തിയത്.അന്വേഷണ റിപോര്‍ട്ട് പത്ത് ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇന്ന് രാത്രി വൈകിയും തെളിവെടുപ്പ് തുടര്‍ന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കലക്ടര്‍ നിയമിച്ച ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. തട്ടിപ്പിനുപയോഗിച്ച വ്യാജ രസീതുകളുള്‍പ്പടെ പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു.
കലക്ടറേറ്റിലെ ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.കേസിലെ ഒന്നാം പ്രതി വിഷ്ണുപ്രസാദിനെയും കൊണ്ട് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. ഇയാളുടെ കാക്കനാട്ടെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്.അതിനിടയില്‍ വിഷ്ണുപ്രസാദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങി. ആഭ്യന്തര അന്വേഷണ റിപോര്‍ട്ടിന്മേല്‍ ജില്ലാ കലക്ടര്‍ എസ് സുഹാസാണ് സ്വത്ത് എറ്റെടുക്കല്‍ നടപടിക്ക് അനുമതി നല്‍കിയിട്ടള്ളത്. കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും നിര്‍ദ്ദേശമുണ്ട്. റിപോര്‍ട്ട് ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറി. തട്ടിയെടുത്ത പണം പ്രതിയില്‍ നിന്ന് തന്നെ തിരിച്ച് പിടിക്കാന്‍ നടപടി വേണമെന്ന് റിപോര്‍ടില്‍ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പ്രളയഫണ്ടുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെല്ലാം വിശദമാക്കുന്നതാണ് കലക്ടര്‍ നല്‍കിയിരിക്കുന്ന റിപോര്‍ടെന്നാണ് വിവരം.
RELATED STORIES
പക അത് വീട്ടി; ഐഎസ്എല്ലില്‍ ബെംഗളൂരുവിനെ തകര്‍ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്‍സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില്‍ ആറ് മലയാളികള്‍
20 Sep 2023 5:12 PM GMTചാംപ്യന്‍സ് ലീഗ്; മിന്നും തുടക്കവുമായി ബാഴ്സയും സിറ്റിയും
20 Sep 2023 5:41 AM GMTഐ എസ് എല്‍ സംപ്രേക്ഷണം സൂര്യാ മൂവീസില്‍
19 Sep 2023 11:25 AM GMTപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ലൈംഗിക വീഡിയോ ഷെയര്‍ ചെയ്തു;...
15 Sep 2023 1:05 PM GMT