Kerala

പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം സിബി ഐക്ക്;ഒരോ പരാതിയിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി

അഭിഭാഷകനടക്കം നിക്ഷേപകര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.കേസില്‍ സിബി ഐ ഉള്‍പ്പെടെയുള്ള ഏതന്വേഷണത്തിനും തയാറാണെന്ന് നേരത്തെ സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു.അന്വേഷണം സിബി ഐക്ക് കൈമാറാനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു

പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം സിബി ഐക്ക്;ഒരോ പരാതിയിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി
X

കൊച്ചി: പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ അന്വേഷണം സിബി ഐക്ക്. ഇത് സംബന്ധിച്ച് അഭിഭാഷകനടക്കം നിക്ഷേപകര്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.കേസില്‍ സിബി ഐ ഉള്‍പ്പടെ ഏതന്വേഷണത്തിനും തയാറാണെന്ന് നേരത്തെ സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു.തട്ടിപ്പുമായി ബന്ധപ്പെട്ട ഓരോ പരാതിയിലും പ്രത്യേകം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.എന്നാല്‍ ഒരോ പരാതിയിലും പ്രത്യേകം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന നിലപാടായിരുന്നു സംസ്ഥാന പോലിസ് കേസില്‍ നേരത്തെ സ്വീകരിച്ച നിലപാട്.

കോടതി നിര്‍ദേശിച്ചാല്‍ പ്രത്യേകം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.എത്ര പരാതിയുണ്ടോ അത്രയും പരാതിയിലും വെവ്വേറെ കേസുടക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.പോപുലര്‍ ഫിനാന്‍സിന്റെ മുഴുവന്‍ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടണം.അന്വേഷണം സിബി ഐക്ക് കൈമാറാനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.സിബി ഐ അന്വേഷത്തിന് എല്ലാ സഹായവും ചെയ്യുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.ഒക്ടോബര്‍ എട്ടിന് കേസ് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it