ആലുവ മണപ്പുറം മേല്‍പ്പാല നിര്‍മ്മാണം അഴിമതി ആരോപണം: വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് എതിര്‍പ്പില്ലെന്ന് പൊതുമരാമത്തുവകുപ്പ് ഹൈക്കോടതിയില്‍
ഇബ്രാഹിം കുഞ്ഞ്, അന്‍വര്‍ സാദത്ത് എംഎല്‍എ അടക്കമുള്ളവരെ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി തേടിയെങ്കിലും അനുമതി വൈകുന്നുവെന്ന് പരാതിപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമര്‍പ്പിച്ച ഹരജിയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം

കൊച്ചി: ആലുവ മണപ്പുറം മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതി ആരോപണത്തില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്തുവകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇബ്രാഹിം കുഞ്ഞ്, അന്‍വര്‍ സാദത്ത് എംഎല്‍എ അടക്കമുള്ളവരെ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി തേടിയെങ്കിലും അനുമതി വൈകുന്നുവെന്ന് പരാതിപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമര്‍പ്പിച്ച ഹരജിയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.17 കോടിയുടെ എസ്റ്റിമേറ്റ് ഉണ്ടായിരുന്ന പാലത്തിന്റെ പണി പൂര്‍ത്തിയായപ്പോള്‍ 33 കോടി രൂപ ചെലവായെന്നാണ് ആരോപണം. പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടു പ്രോസിക്യുഷന്‍ അനുമതി ആവശ്യപ്പെട്ടു സമര്‍പ്പിച്ച അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഖാലിദ് മുണ്ടപ്പള്ളി കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT