സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തന്ത്ര പ്രധാന ഫയലുകള്‍ സൂക്ഷിക്കുന്ന ഇടത്താണ് തീ പടര്‍ന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. ചീഫ് സെക്രട്ടറി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നും മന്ത്രി ജയരാജന്‍ അട്ടിമറി ശ്രമം ആണെന്നും പറയുന്ന തീപിടുത്തം ദുരൂഹമാണ്

കൊച്ചി: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തെ കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ എംപി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തന്ത്ര പ്രധാന ഫയലുകള്‍ സൂക്ഷിക്കുന്ന ഇടത്താണ് തീ പടര്‍ന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. ചീഫ് സെക്രട്ടറി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നും മന്ത്രി ജയരാജന്‍ അട്ടിമറി ശ്രമം ആണെന്നും പറയുന്ന തീപിടുത്തം ദുരൂഹമാണ്. ഈ വിഭാഗത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരും സി പി എം അനുഭാവികളാണ്.
അട്ടിമറി നടന്നെങ്കില്‍ ഇടതു സംഘടനാ നേതാക്കള്‍ അറിയാതെ നടക്കില്ലെന്നും ബെ്‌നി ബഹനാന്‍ എംപി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എ നേരത്തെ ഫയലുകള്‍ പിടിച്ചെടുക്കേണ്ടതായിരുന്നുവെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. തീപിടുത്തം എന്‍ ഐ എ തന്നെ അന്വേഷിക്കണം.പ്രശ്‌നത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കണം.അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ നടക്കണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്ന യാഥാര്‍ഥ പുകമറ ആണ് ഇപ്പോള്‍ പുറത്ത് വന്നതെന്നും ബെന്നി ബെഹനാന്‍ എംപി ആരോപിച്ചു.
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT