Kerala

പെരിയ ഇരട്ടക്കൊലപാതകം: കേസിന്റെ അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്ന് സിബി ഐ ഹൈക്കോടതിയില്‍

കേസിലെ പ്രധാന പ്രതി പീതാംബരന്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിബി ഐ ഇക്കാര്യം കോടതിയെ അറിയിച്ചത്.2019 സെപ്തംബര്‍ 30 ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം സിബി ഐ ക്ക് കൈമാറിയിരുന്നു.തുടര്‍ന്ന് സിബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അന്വേഷണം സിബി ഐക്ക് വിട്ടതിനെതിരെ അപ്പീലൂമായി സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു

പെരിയ ഇരട്ടക്കൊലപാതകം: കേസിന്റെ അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്ന് സിബി ഐ ഹൈക്കോടതിയില്‍
X

കൊച്ചി: പെരിയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുന്നില്ലെന്ന് സിബി ഐ ഹൈക്കോടതിയെ അറിയിച്ചു.കേസിലെ പ്രധാന പ്രതി പീതാംബരന്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിബി ഐ ഇക്കാര്യം കോടതിയെ അറിയിച്ചത്.2019 സെപ്തംബര്‍ 30 ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം സിബി ഐ ക്ക് കൈമാറിയിരുന്നു.

തുടര്‍ന്ന് സിബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അന്വേഷണം സിബി ഐക്ക് വിട്ടതിനെതിരെ അപ്പീലൂമായി സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.തുടര്‍ന്ന് കേസില്‍ വാദം പൂര്‍ത്തിയായി കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്,ശരത്‌ലാല്‍ എന്നിവരാണ് കൊല്ലപെട്ടത്.സിപിഎം പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയില്‍ ഉളളത്.കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളുടെ ഹരജിയെ തുടര്‍ന്നാണ് കോടതി അന്വേഷണച്ചുമതല സിബി ഐക്ക് കൈമാറിയത്.

Next Story

RELATED STORIES

Share it