ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
കരാര്‍ പ്രകാരം സര്‍ക്കാര്‍ കണ്ടെത്തിയ 1495 കുടുംബങ്ങളില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറിയെന്ന വിവരം അറിയിക്കണം. ഇനി കൈമാറാനുള്ളവരുടെ വിശദാംശങ്ങള്‍ അറിയിക്കണം.വാസയോഗ്യമല്ലാത്ത ഭൂമി ആദിവാസികള്‍ക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു

കൊച്ചി: ആദിവാസി സംഘടനകളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുമെന്ന വാഗ്ദാനം നടപ്പാക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
കരാര്‍ പ്രകാരം സര്‍ക്കാര്‍ കണ്ടെത്തിയ 1495 കുടുംബങ്ങളില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറിയെന്ന വിവരം അറിയിക്കണം. ഇനി കൈമാറാനുള്ളവരുടെ വിശദാംശങ്ങള്‍ അറിയിക്കണം.വാസയോഗ്യമല്ലാത്ത ഭൂമി ആദിവാസികള്‍ക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ആദിവാസി സംഘടനകളുമായി ഉണ്ടാക്കിയ ധാരണ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ആദിവാസികളുടെ കഷ്ടതകള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
RELATED STORIES
ഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMTനായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന; പ്രതിയെ...
29 Sep 2023 3:22 AM GMTബൈക്ക് തകര്‍ത്തതിനെച്ചൊല്ലി തര്‍ക്കം; അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്...
29 Sep 2023 2:45 AM GMTസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
29 Sep 2023 1:09 AM GMTവിടവാങ്ങിയത് ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMT