80:20 അനുപാതം റദ്ദാക്കിയ വിധിക്കെതിരേ ഹൈക്കോടതിയില്‍ റിവ്യൂ ഹരജി
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഷ്‌റഫ് ആണ് അഡ്വ: മുഹമ്മദ് ഇഖ്ബാല്‍ മുഖേന ഹൈക്കോടതില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്തത്.

കൊച്ചി : ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ റിവ്യൂ ഹരജി നല്‍കി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഷ്‌റഫ് ആണ് അഡ്വ: മുഹമ്മദ് ഇഖ്ബാല്‍ മുഖേന ഹൈക്കോടതില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട വാദം നടക്കുമ്പോള്‍ വസ്തുതകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയതിനാലാണ് ദൗര്‍ഭാഗ്യകരമായ വിധി കോടതിയില്‍ നിന്നുണ്ടായതെന്ന് കെ കെ അഷ്‌റഫ് പറഞ്ഞു.
മുസ് ലിം സമുദായത്തിലെ കക്ഷികളെ കേള്‍ക്കുന്നതിലും വീഴ്ച സംഭവിച്ചു. പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ക്ഷേമ പദ്ധതികളുമായി ബന്ധപ്പട്ട് ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ക്ക് കാരണമാകുന്ന വിധിക്കെതിരെ വ്യത്യസ്ത സമര പരിപാടികള്‍ ഫ്രറ്റേണിറ്റി നടത്തി വരുന്നുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഈ നിയമ പോരാട്ടവും. റിവ്യൂ പെറ്റിഷന്‍ ഹൈക്കോടതി അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്നും സാമൂഹിക നീതി ഉയര്‍ത്തി പിടിക്കുമെന്നും കരുതുന്നതായും കെ കെ അഷ്‌റഫ് പറഞ്ഞു.
നേരത്തെ എംപവര്‍ ഇന്ത്യ ഫൗണ്ടേഷനും ഇതേ വിഷയത്തില്‍ റിവ്യു ഹരജി നല്‍കിയിരുന്നു.
RELATED STORIES
ഏഷ്യന് ഗെയിംസ്; അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ആദ്യ മെഡല്: വനിതകളുടെ...
29 Sep 2023 3:52 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTഗ്രോവാസുവിനെ ജയിലില് സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല് ...
29 Sep 2023 1:38 PM GMTനാരി ശക്തി വന്ദന് അധീനിയം; വനിതാ സംവരണം നിയമമായി; മന്ത്രാലയം...
29 Sep 2023 1:28 PM GMTകാവേരി പ്രശ്നം; കര്ണാടക ബന്ദിനെ തുടര്ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMTയുവാവിനെ മര്ദ്ദിച്ച് പരിക്കേല്പ്പിച്ച കേസ് : മുന് എന് ഡി എഫ്...
29 Sep 2023 8:40 AM GMT