- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൈലറ്റുമാരുടെ ജോലിസമയം: വിശ്രമ ചട്ടങ്ങള്‍ ഫെബ്രുവരി 11 മുതല്‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ ഇന്‍ഡിഗോ

ന്യൂഡല്‍ഹി: പൈലറ്റുമാരുടെ ജോലിസമയവും നിര്‍ബന്ധിത വിശ്രമവും സംബന്ധിച്ച പരിഷ്‌കരിച്ച ചട്ടങ്ങള്‍ ഫെബ്രുവരി 11 മുതല്‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ സജ്ജമാണെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. വിമാന സര്‍വീസുകളില്‍ ഉണ്ടായിരുന്ന തടസ്സങ്ങളെ തുടര്‍ന്ന് നല്‍കിയിരുന്ന താല്‍ക്കാലിക ഇളവ് അവസാനിച്ചതോടെയാണ് പുതിയ നിയമങ്ങള്‍ പാലിക്കുമെന്ന് കമ്പനി വ്യക്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഉണ്ടായ വ്യാപകമായ വിമാന സര്‍വീസ് റദ്ദാക്കലുകളുടെ പശ്ചാത്തലത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഇന്‍ഡിഗോയ്ക്ക് ഫെബ്രുവരി 10 വരെ ഇളവ് അനുവദിച്ചിരുന്നു. പൈലറ്റുമാരുടെ ജോലിഭാരവും ക്ഷീണവും കുറച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പരിഷ്‌കരിച്ച ചട്ടങ്ങള്‍ കൊണ്ടുവന്നതെന്ന് ഡിജിസിഎ വ്യക്തമാക്കി. പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്‍ഡിഗോ പൈലറ്റുമാരുടെ എണ്ണം വര്‍ധിപ്പിച്ചതായി അറിയിച്ചു. ഡിസംബര്‍ മാസത്തില്‍ പൂജ്യം ശതമാനമായിരുന്ന ക്രൂ ബഫര്‍ ഫെബ്രുവരിയോടെ മൂന്നു ശതമാനമായി ഉയര്‍ത്തി. ഓരോ വിമാനത്തിനും ആവശ്യമായ പൈലറ്റുമാരുടെ അനുപാതത്തിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്.
വിമാന സര്‍വീസുകള്‍ തടസ്സമില്ലാതെ തുടരാന്‍ ആവശ്യമായ ജീവനക്കാരുടെ സജ്ജീകരണം നിലവിലുണ്ടെന്നും ഇന്‍ഡിഗോ വക്താവ് വ്യക്തമാക്കി. പുതിയ ചട്ടങ്ങളുടെ പാലനം ഉറപ്പാക്കുന്നതിനായി ഡിജിസിഎ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കാന്‍ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















