- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡല്‍; എറണാകുളം ജില്ലയിലെ ജേതാക്കള്‍ക്ക് സമ്മാനിച്ചു
എക്സെസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി എന്‍ സുദീര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ എസ് ജയന് , കെ ആര് രാമ പ്രസാദ്, ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ഷാഡോ ടീമിലെ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) എന്‍ ജി അജിത്ത് കുമാര്‍ , സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍ ഡി ടോമി എന്നിവര്‍ക്കാണ് സമൂഹത്തിന്റെ പൊതുമായ നന്മയെ കരുതി ചെയ്യുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നല്കി ആദരിച്ചത്

ആലുവ: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡല്‍ എറണാകുളം ജില്ലയിലെ അഞ്ച് പേര്‍ക്ക് നല്കി ആദരിച്ചു. എറണാകുളം എക്സൈസ് മധ്യ മേഖല ഓഫീസ് കോംപ്ലക്സില്‍ വച്ച് ഓണ്‍ലൈന്‍ മുഖേന നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മധ്യ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ കെ സുരേഷ് ബാബുവാണ് മെഡല്‍ നല്‍കിയത്. എക്സെസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി എന്‍ സുദീര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ എസ് ജയന് , കെ ആര് രാമ പ്രസാദ്, ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ഷാഡോ ടീമിലെ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) എന്‍ ജി അജിത്ത് കുമാര്‍ , സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍ ഡി ടോമി എന്നിവര്‍ക്കാണ് സമൂഹത്തിന്റെ പൊതുമായ നന്മയെ കരുതി ചെയ്യുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നല്കി ആദരിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തോളം ആലുവായിലെ മയക്ക് മരുന്ന് മാഫിയക്കെതിരെ നടത്തിയ പോരാട്ടത്തിനാണ് സ്പെഷ്യല്‍ ആക്ഷന്‍ ഷാഡോ ടീമിലെ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) എന്‍ ജി അജിത്ത് കുമാര്‍ , സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍ ഡി. ടോമി എന്നിവര്‍ക്ക് മെഡല്‍ നേടി കൊടുത്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ രണ്ട് കോടി ല്‍ പരം രൂപയുടെ മയക്ക് മരുന്ന് കണ്ട് പിടിച്ചതിന് എക്സൈസ് വകുപ്പ് മന്ത്രിയുടെ റിവാര്‍ഡ് കരസ്ഥമാക്കിയവരാണ് എന്‍ ഡി ടോമിയും, എന്‍ ജി അജിത്കുമാറും. ജില്ലയില്‍ ആകെ മുന്നൂറ് കോടി രൂപയ്ക്കു മേല്‍ മതിപ്പുവിലയുള്ള മയക്ക് മരുന്നാണ് വിവിധ കേസുകളിലായി മെഡല്‍ ലഭിച്ച അഞ്ച് പേരും കൂടി കണ്ടെത്തിയത് . 26 കിലോയിലധികം എംഡിഎംഎ ഒന്‍പതു കിലോയോളം ചരസ്, പത്തു കിലോയോളം ഹാഷിഷ്', നൂറു കിലോയോളം', കഞ്ചാവ്, അയ്യായിരത്തോളം നൈട്രസപാം ടാബ്ലറ്റ്സ്, തുടങ്ങി നഗരത്തെ ഞെട്ടിച്ച നിരവധി കേസുകള്‍ കണ്ടെത്തിയിരുന്നു. പ്രധാന ലഹരി വേട്ടകള്‍ ദേശിയ തലത്തില്‍ വരെ ചര്‍ച്ചയായിരുന്നു
RELATED STORIES
തിരുവനന്തപുരത്ത് കനത്ത മഴയും മിന്നലും; രണ്ട് വിമാനങ്ങള്‍...
18 March 2025 5:45 PM GMTതിരുവനന്തപുരത്ത് വനിതാ ഡോക്ടറെ കത്രികകൊണ്ട് കുത്താന്‍ ശ്രമം; ആശുപത്രി...
18 March 2025 3:45 PM GMTഎംഡിഎംഎയുമായി മൂന്ന് പേര് പിടിയില്‍
18 March 2025 5:07 AM GMTഓക്സിജന്‍ സിലിണ്ടറിന്റെ ഫ്ളോ മീറ്റര്‍ പൊട്ടിത്തെറിച്ച് ആശുപത്രി...
17 March 2025 12:43 PM GMTചൂട് കൂടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
16 March 2025 9:14 AM GMTകൈക്കൂലി കേസ്; ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിജിഎംമ്മിന് സസ്പെൻഷൻ
16 March 2025 7:04 AM GMT