Big stories

തിരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി; കേരളത്തില്‍ നിന്നും ഒഴിവു വരുന്ന രാജ്യസഭാ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി

തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്ത് എസ് ശര്‍മ്മ എംഎല്‍എയും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്. കേരള നിയമസഭയുടെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം തിരഞ്ഞെടുപ്പു നടത്താമെന്നായിരുന്നു കമ്മീഷന്റെ വാദം

തിരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി; കേരളത്തില്‍ നിന്നും ഒഴിവു വരുന്ന രാജ്യസഭാ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി
X

കൊച്ചി: കേരളത്തിലെ ഒഴിവു വന്ന രാജ്യസഭാ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നീട്ടിവച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് തിരിച്ചടി.അംഗങ്ങളുടെ തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്ത് എസ് ശര്‍മ്മ എംഎല്‍എയും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്. കേരള നിയമസഭയുടെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം തിരഞ്ഞെടുപ്പു നടത്താമെന്നായിരുന്നു കമ്മീഷന്റെ വാദം. എന്നാല്‍ ഇത് കോടതി തള്ളി. നിലവിലെ അംഗങ്ങള്‍ക്കാണ് വോട്ടു ചെയ്യാന്‍ അവകാശമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ഈ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പു തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സന്തോഷത്തോടെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുകയാണെന്ന് ഹൈക്കോടതിയില്‍ ഹരജി നല്‍കിയ സിപിഎം എംഎല്‍എ എസ് ശര്‍മ്മ പറഞ്ഞു.അഞ്ചു വര്‍ഷക്കാലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭാ അംഗങ്ങള്‍ക്ക് കാലാവധി പൂര്‍ത്തികരിക്കുന്നതിനിടയില്‍ വരുന്ന ഭരണഘടനാപരമായ അവകാശമാണ് രാജ്യ സഭയിലേക്കുള്ള വോട്ടവകാശമെന്നും എസ് ശര്‍മ്മ പറഞ്ഞു.സര്‍ക്കാരിന്റെ ഇഷ്ട പ്രകാരം പ്രവര്‍ത്തിക്കേണ്ടതല്ല ഭരണഘടനാ സ്ഥാപനമായ ഇലക്ഷന്‍ കമ്മീഷന്‍ എന്നും എസ് ശര്‍മ്മ പറഞ്ഞു.ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യം സംരക്ഷിക്കുന്നതിനായി കോടതി കാണിച്ച നടപടി അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും എസ് ശര്‍മ്മ വ്യക്തമാക്കി.

ഹരജിയില്‍ നേരത്തെ ഇരുവിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷം ഹരജി വിധി പറയാനായി മാറ്റുകയായിരുന്നു.ന്യായമായ തിരഞ്ഞെടുപ്പ് ജനങ്ങളുടെ ഇഷ്ടത്തെ പ്രതിഫലിപ്പിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നുവെന്ന് പറയുന്നത് ശരിയല്ലെന്നുമായിരുന്നു ഹരജിയില്‍ വാദം നടക്കവെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതയില്‍ ഉന്നയിച്ചത്.രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രതിനിധി തിരഞ്ഞെടുപ്പാണ്.അതില്‍ ജനവിധി പ്രതിഫലിക്കണം. ഏപ്രില്‍ 6 ന്് ജനങ്ങള്‍ തങ്ങളുടെ വിധി മുദ്രവെച്ചിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ സഭയില്‍ ഒഴിവു വരുന്ന തിയ്യതി മുതല്‍ പുതിയ അംഗം ഉണ്ടായിരിക്കണമെന്ന ഭരണഘടനയിലെ അനുച്ഛേദത്തിന്റെ ലംഘനമാണ് തിരഞ്ഞെടുപ്പു മരവിപ്പിച്ചതിലൂടെ സംഭവിച്ചിരിക്കുന്നതെന്നു ഹരജിക്കാര്‍ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിഷ്പക്ഷതയ്ക്ക് കോട്ടം വരുത്തുന്ന രീതിയിലാണെന്നും ഹരജിയില്‍ ആരോപിച്ചു. മാര്‍ച്ച് 17നു പ്രഖ്യാപിച്ച രാജ്യസഭാ തിരഞ്ഞെടുപ്പാണ് കമ്മീഷന്‍ മരവിപ്പിച്ചത്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട കമ്മീഷന്റെ അധികാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതിനെതിരെ കോടതി ഇടപെട്ട് പരിഹാരം നിര്‍ദ്ദേശിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരന്നു. ഏപ്രില്‍ 21ന് ഒഴിവ് വരുന്ന വയലാര്‍ രവി, കെ കെ രാഗേഷ്, പി വി അബ്ദുള്‍ വഹാബ് എന്നീ എംപിമാരുടെ ഒഴുവകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹരജികളിലെ ആവശ്യം.

Next Story

RELATED STORIES

Share it