Top

You Searched For "Popular front of India"

പോപുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്

28 Jan 2020 5:55 PM GMT
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നോട്ടീസ് ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘടനയെ അടിച്ചമര്‍ത്താനുള്ള നിരന്തരമായ ശ്രമങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ നീക്കമാണിത്. ആര്‍എസ്എസിനും ബിജെപിക്കുമെതിരായ നിലപാട് ശക്തമായി തന്നെ തുടരും.

ബാബരി കേസ് വിധി: നിശബ്ദത ഭേദിച്ച് നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തണം- പോപുലര്‍ ഫ്രണ്ട്

10 Nov 2019 12:54 PM GMT
പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ചതും മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമാണെന്ന് അംഗീകരിക്കുമ്പോളും വിധി ഈ അംഗീകൃത വസ്തുതകള്‍ക്ക് വിരുദ്ധമാണ്. ഫലത്തില്‍ യഥാര്‍ഥ ഉടമകളുടെ ഉടമസ്ഥാവകാശങ്ങള്‍ പൂര്‍ണമായി നിരാകരിച്ച് ബാബരി ഭൂമി കൈയേറ്റക്കാര്‍ക്കും നിയമലംഘകര്‍ക്കും രാമക്ഷേത്രം നിര്‍മിക്കാന്‍ നിയമാംഗീകാരം നല്‍കുകയുമാണ് കോടതി ചെയ്തിരിക്കുന്നത്.

ബാബരി മസ്ജിദ് വിധി അന്യായം, നിരാശാജനകം: പോപുലര്‍ ഫ്രണ്ട്

9 Nov 2019 9:02 AM GMT
ബാബരി മസ്ജിദിനെതിരായ സംഘടിത കുറ്റകൃത്യങ്ങളുടെ വിവിധ സംഭവങ്ങള്‍ക്ക് ലോകം സാക്ഷിയായിരുന്നു. അതേ ഭൂമിയില്‍, മസ്ജിദ് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനം ഇപ്പോഴും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. മുസ്‌ലിംകള്‍ നിര്‍മ്മിക്കുകയും നൂറ്റാണ്ടുകളായി ആരാധനയ്ക്കായി ഉപയോഗിക്കുകയും ചെയ്ത ബാബരി മസ്ജിദിന് നീതി ലഭിക്കാന്‍ ജനാധിപത്യപരവും നിയമപരവുമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കും.

പോപുലര്‍ഫ്രണ്ട് നേതാക്കള്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

31 Oct 2019 4:50 PM GMT
നാഗാപ്രശ്‌നപരിഹാരത്തിനു കേന്ദ്രസര്‍ക്കാരും നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡും തമ്മില്‍ നടക്കുന്ന ചര്‍ച്ചയുടെ പശ്ചാതലത്തിലായിരുന്നു കൂടിക്കാഴ്ച്ച. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ പ്രതിനിധി സംഘം നാഗാ സമാധാന ചര്‍ച്ചയുടെ പുരോഗതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.

ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക; പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു

8 Sep 2019 3:15 PM GMT
പരപ്പനങ്ങാടി: ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടിയില്‍ ജനജാഗ്രതാ സദസ് സംഘട...

ചന്ദ്രയാന്‍ 2: രാജ്യത്തിന്റെ ആഹ്ലാദത്തില്‍ പങ്കുചേരുന്നുവെന്ന് പോപുലര്‍ ഫ്രണ്ട്

23 July 2019 12:50 PM GMT
ഈയൊരു ചരിത്രദൗത്യം സാധ്യമാക്കുന്നതിന് കഠിനാധ്വാനവും ഏകോപനവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ച ഐഎസ്ആര്‍ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ധരെയും അദ്ദേഹം അഭിനന്ദിച്ചു.

ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക; ഹിന്ദുത്വ അതിക്രമങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് ക്യാംപയിന്‍

17 July 2019 3:05 PM GMT
പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, ജനകീയ കൂട്ടായ്മകള്‍, സെമിനാറുകള്‍, തുടങ്ങിയ വ്യത്യസ്തപരിപാടികള്‍ ക്യാംപയിന്‍ കാലയളവില്‍ സംഘടിപ്പിക്കും. പോപുലര്‍ ഫ്രണ്ട് ഭാരവാഹികളും പ്രവര്‍ത്തകരും സമുദായ, രാഷ്ട്രീയ നേതാക്കളെ സന്ദര്‍ശിച്ച് സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ അവരുടെ പങ്കിനെക്കുറിച്ച് ഓര്‍മപ്പെടുത്തും. പ്രാദേശിക ഭരണകൂടങ്ങളും പോലിസുമായി ഏകോപനവും സഹകരണവും സാധ്യമാക്കാനുള്ള നീക്കങ്ങളും നടത്തും.

വര്‍ദ്ധിച്ചുവരുന്ന ഹിന്ദുത്വ ആള്‍ക്കൂട്ടകൊലകള്‍ ആശങ്കാജനകം: പോപുലര്‍ ഫ്രണ്ട്

26 Jun 2019 3:19 PM GMT
ഇത്തരം ആക്രമണങ്ങളെ ആള്‍ക്കൂട്ടക്കൊലയെന്ന് വിളിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണ്. അവര്‍ സംഘപരിവാറുകാരോ സംഘപരിവാരത്തിന്റെ മുസ് ലിം വിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ സ്വാധിനത്തില്‍പ്പെട്ടവരോ ആണ്.

സഞ്ജീവ് ഭട്ട് രാഷ്ട്രീയ പകപോക്കലിന്റെ ഇര: പോപുലര്‍ ഫ്രണ്ട്

20 Jun 2019 4:00 PM GMT
ഇത്തരം വേട്ടയാടലുകള്‍ക്കെതിരായ മൗനം രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന സ്വേച്ഛാധിപത്യപ്രവര്‍ണതകള്‍ക്ക് ആക്കം കൂട്ടുകയേ ഉള്ളൂ. പൊതുസമൂഹവും മനുഷ്യാവകാശപ്രവര്‍ത്തകരും കൂടുതല്‍ ജാഗരൂകരാവണമെന്നും സഞ്ജീവ് ഭട്ടിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കണമെന്നും മുഹമ്മദാലി ജിന്ന വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

കഠ്‌വ കൂട്ടബലാല്‍സംഗക്കേസ്: വിധി സ്വാഗതാര്‍ഹമെന്ന് പോപുലര്‍ ഫ്രണ്ട്

11 Jun 2019 3:38 PM GMT
ഏഴ് കുറ്റാരോപിതരില്‍ ആറുപേര്‍ കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയ കോടതി മൂന്നുപേര്‍ക്ക് ജീവപര്യന്തവും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലിസ് ഓഫിസര്‍മാരായ മറ്റ് മൂന്ന് പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും നല്‍കിയിരിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: തിരിച്ചടിയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് പോപുലര്‍ ഫ്രണ്ട്

23 May 2019 5:43 PM GMT
ശക്തമായ വര്‍ഗീയപ്രചാരണത്തിന്റെയും ആര്‍എസ്എസ്- ബിജെപി തന്ത്രങ്ങളെ ഉചിതമായ നിലപാടെടുത്ത് ചെറുക്കുന്നതില്‍ മതേതരപാര്‍ട്ടികള്‍ക്കുണ്ടായ പരാജയവുമാണ് ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയത്.

പോപുലർ ഫ്രണ്ട് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

17 May 2019 5:38 PM GMT
സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങളിൽ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് ഉദ്ഘാടകനായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നസറുദീൻ എളമരം പറഞ്ഞു. ദീർഘവീക്ഷണത്തോടെയും ലക്ഷ്യബോധത്തോടെയും സമുദായത്തിന് ആത്മവിശ്വാസം നൽകാനുള്ള പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകാൻ മുസ്ലീം സമൂഹം തയ്യാറാവണം.

ദൂരൂഹത സൃഷ്ടിക്കാനുള്ള എന്‍ഐഎയുടെ ശ്രമത്തിനെതിരേ ഇന്ന് പോപുലര്‍ ഫ്രണ്ട് പ്രതിഷേധം

3 May 2019 6:18 AM GMT
തിരുഭുവനം രാമലിംഗം കൊലപാതകക്കേസുമായി ബന്ധപ്പെട്ട പോപുലര്‍ ഫ്രണ്ടിന്റെ തിരുച്ചി, കാരൈക്കല്‍, തഞ്ചാവൂര്‍ ഓഫിസുകളില്‍ എന്‍ഐഎ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ഈ മൂന്ന് ജില്ലാ ആസ്ഥാനങ്ങളിലാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുക.

പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ശ്രീലങ്ക ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു

25 April 2019 11:00 AM GMT
300ലേറെ പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയെ അപലപിച്ച ഇ അബൂബക്കര്‍ ഇത് മാനവികതയ്‌ക്കെതിരായ ആക്രമണമാണെന്ന് അഭിപ്രായപ്പെട്ടു.

ശ്രീലങ്കയിലെ ആക്രമണം മാനവികതയ്‌ക്കെതിരായ കുറ്റകൃത്യം: പോപുലര്‍ ഫ്രണ്ട്

22 April 2019 3:32 AM GMT
അയല്‍രാജ്യത്തെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും അവരുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍ അറിയിച്ചു.

പാനായിക്കുളം കേസ്: ഹൈക്കോടതി വിധി സ്വാഗതാര്‍ഹം- പോപുലര്‍ ഫ്രണ്ട്

12 April 2019 2:31 PM GMT
കേസില്‍ നേരത്തെ വെറുതെ വിട്ട എട്ടുപേര്‍ക്കെതിരേ എന്‍ഐഎ നല്‍കിയ അപ്പീലും കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം അന്യായമായി ജയിലില്‍ കഴിയേണ്ടിവന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ നിലനില്‍പ്പിന് ബിജെപിയെ പരാജയപ്പെടുത്തുക: പോപുലര്‍ ഫ്രണ്ട്

8 April 2019 12:46 PM GMT
രാജ്യത്തിന്റെ ജനാധിപത്യ മതേതര പാരമ്പര്യം നിലനിര്‍ത്തുന്നതിനുവേണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ജനങ്ങളോട് പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു.

പോപുലര്‍ ഫ്രണ്ട് തെലങ്കാന സംസ്ഥാന ഘടകം അവകാശപത്രിക സമര്‍പ്പിച്ചു

4 April 2019 2:10 PM GMT
ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന മുസ്‌ലിം രാഷ്ട്രീയസഭയില്‍ തയ്യാറാക്കിയ അവകാശപത്രിക പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തെലങ്കാന...

കള്ളക്കേസില്‍ കുടുക്കിയ മുസ്‌ലിം യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

28 March 2019 2:01 PM GMT
യുവാക്കളുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി കേസില്‍ 2016ല്‍ തന്നെ ഇടപെടല്‍ നടത്തിയ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എന്‍സിഎച്ച്ആര്‍ഒ തുടങ്ങിയ മനുഷ്യാവകാശ സംഘടനകളുടെ നിയമപോരാട്ടങ്ങളുടെ വിജയം കൂടിയായിരുന്നു കമ്മീഷന്‍ കണ്ടെത്തലെന്ന് ഇരകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ന്യൂസിലന്റ് കൂട്ടക്കൊല: പോപുലര്‍ ഫ്രണ്ട് അപലപിച്ചു

17 March 2019 3:59 PM GMT
സംഭവത്തില്‍ 50 ഓളം വരുന്ന വിശ്വാസികള്‍ മരിക്കുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച നമസ്‌കാരത്തിനെത്തിയ നിരായുധരും നിരപരാധികളുമായ കുട്ടികളടക്കമുള്ള മുസ്‌ലിം വിശ്വാസികളാണ് ആക്രമണത്തിന് ഇരയായത്. ഇരകളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സംഘടന ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവര്‍ക്ക് ശാന്തിയും സമാധാനവുമുണ്ടാവട്ടെയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു.

പോപുലര്‍ ഫ്രണ്ട് പ്രളയ പുനരധിവാസ പദ്ധതി: ശിലാസ്ഥാപനം നിര്‍വഹിച്ചു

9 March 2019 2:55 PM GMT
പദ്ധതിയുടെ ഭാഗമായി ഒന്നര ഏക്കര്‍ സ്ഥലത്ത് 21 വീടുകളും കമ്മ്യൂണിറ്റി സെന്ററുമാണ് നിര്‍മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 10 വീടുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്.

അയോധ്യ പ്രശ്‌നം: മധ്യസ്ഥശ്രമങ്ങളെ പോപുലര്‍ഫ്രണ്ട് സ്വാഗതം ചെയ്തു

8 March 2019 3:00 PM GMT
മൂന്നംഗ മധ്യസ്ഥസംഘത്തില്‍ വിവാദവ്യക്തി ശ്രീ ശ്രീ രവിശങ്കറിനെ ഉള്‍പ്പെടുത്തിയതില്‍ യോഗം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. വിരമിച്ച ജഡ്ജിക്ക് പകരം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് തന്നെ മധ്യസ്ഥസംഘത്തെ നയിക്കുന്നത് കൂടുതല്‍ ഗുണകരമാവുമെന്ന് യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനുവേണ്ടി ശക്തമായ പ്രചാരണം നടത്തുന്ന വ്യക്തിയാണ് ശ്രീ ശ്രീ രവിശങ്കര്‍. ബാബരി മസ്ജിദിന്‍മേലുള്ള അവകാശവാദം ഉപേക്ഷിക്കാനും അയോധ്യയ്ക്ക് പുറത്ത് പള്ളി പണിയാനും മുസ്‌ലിംകള്‍ തയ്യാറാവണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പോപുലര്‍ഫ്രണ്ട് പ്രളയപുനരധിവാസ പദ്ധതി: ഇടുക്കിയില്‍ 21 വീടുകളുടെ ശിലാസ്ഥാപനവും വയനാട്ടില്‍ 8 വീടുകളുടെ താക്കോല്‍ദാനവും ഈമാസം

7 March 2019 12:22 PM GMT
ഒന്നര ഏക്കര്‍ സ്ഥലത്ത് 21 വീടുകളും കമ്മ്യൂണിറ്റി സെന്ററും അടങ്ങുന്ന ഹില്‍വാലി പ്രോജക്ട് ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയിലാണ് നടപ്പാക്കുന്നത്. ഹില്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം ഈമാസം 9 ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം നിര്‍വഹിക്കും.

പോപുലര്‍ ഫ്രണ്ട് സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം

3 March 2019 5:37 PM GMT
മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി 2018-19 അധ്യയന വര്‍ഷത്തേക്കു നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്റെ വിതരണോദ്ഘാടനം മലപ്പുറം കെപിഎസ്ടിഎ...

പോപുലര്‍ ഫ്രണ്ട് സ്‌കോളര്‍ഷിപ്പ് വിതരണം

2 March 2019 2:56 PM GMT
തലശ്ശേരി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 2018-19 അധ്യയന വര്‍ഷത്തേക്കു നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്റെ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, വടകര മേഘലകളില്‍...

കശ്മീരികള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക: പോപുലര്‍ ഫ്രണ്ട്

18 Feb 2019 5:55 PM GMT
ഒരു ചാവേര്‍ ബോംബര്‍ നടത്തിയ പ്രവൃത്തിയുടെ പേരില്‍ കശ്മീരിലുള്ളവരെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പഠിക്കുകയും കച്ചവടം ചെയ്യുകയും ചെയ്യുന്ന കശ്മീരികളെയും ലക്ഷ്യംവക്കുന്നത് തീര്‍ത്തും വിഭാഗീയവും അന്ധമായ മതഭ്രാന്തുമാണ്.

ജനകീയ പോരാട്ടങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് യൂനിറ്റി മാര്‍ച്ച്

17 Feb 2019 12:43 PM GMT
പോപുലര്‍ ഫ്രണ്ട് ദിനാചാരണത്തോടനുബന്ധിച്ച് വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക എന്ന പ്രമേയത്തില്‍ കേരളത്തിലെ നാല് കേന്ദ്രങ്ങളില്‍ യൂനിറ്റി...

പോപുലര്‍ ഫ്രണ്ട് ഡേ; കേരളത്തില്‍ നാലിടങ്ങളില്‍ ഇന്ന് യൂണിറ്റി മാര്‍ച്ച്

17 Feb 2019 5:30 AM GMT
നാദാപുരം, എടക്കര, ഈരാറ്റുപേട്ട, പത്തനാപുരം എന്നിവിടങ്ങളിലാണ് പരിപാടി നടക്കുന്നത്. ജാഗ്രതയുടെ ചുവടുവയ്പ്പുകളെ വരവേല്‍ക്കാന്‍ നക്ഷത്രാങ്കിത ത്രിവര്‍ണ പതാകയാല്‍ അലംകൃതമായി നാടും നഗരവു ഒരുങ്ങിക്കഴിഞ്ഞു.

പോപുലര്‍ ഫ്രണ്ട് സ്ഥാപകദിനം ഇന്ന്; ദേശവ്യാപക പരിപാടികള്‍

17 Feb 2019 4:30 AM GMT
കേരളത്തില്‍ നാദാപുരം, എടക്കര, ഈരാറ്റുപേട്ട, പത്തനാപുരം എന്നിവിടങ്ങളില്‍ യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും സംഘടിപ്പിക്കും. കര്‍ണാടകയില്‍ രണ്ടിടങ്ങളിലും (ഹോസ്‌കോട്ടെ, ദാവണ്‍ഗരെ) യൂണിറ്റി മാര്‍ച്ച് നടക്കും.

പോപുലര്‍ ഫ്രണ്ട് ദിനാചരണം: യൂണിറ്റി മാര്‍ച്ചിനൊരുങ്ങി എടക്കര

17 Feb 2019 3:23 AM GMT
പരിപാടിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ പതാകദിനം ആചരിച്ചു. യൂനിറ്റ് തലങ്ങളില്‍ പതാകയുയര്‍ത്തി.

നക്ഷത്രാങ്കിത ത്രിവര്‍ണ ശോഭയില്‍ പത്തനാപുരം; നാളെ നഗരത്തിലേക്ക് ജനസാഗരം ഒഴുകിയെത്തും

16 Feb 2019 7:03 AM GMT
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കുവാന്‍ പോരാട്ടവീര്യം നെഞ്ചിലേറ്റി മലയോര പ്രദേശമായ പത്തനാപുരം തയ്യാറെടുത്തുകഴിഞ്ഞു. പോപുലര്‍ഫ്രണ്ട് യാത്രാസംഘത്തിനു പത്തനാപുരത്തിന്റെ മണ്ണിലേക്ക് സ്വാഗതമേകി പച്ചയും ചുവപ്പും വെള്ളയും കലര്‍ന്ന നക്ഷത്രാങ്കിത പതാകകള്‍ നഗരത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. കൊടിതോരണങ്ങള്‍ക്കു പിന്നാലെ സമ്മേളനത്തിന്റെ സന്ദേശങ്ങളുമായി നിശ്ചലദൃശ്യങ്ങളും ഫ്‌ളക്സുകളും കമാനങ്ങളും പാതകളുടെ ഇരുവശങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക

16 Feb 2019 4:30 AM GMT
ഇക്കൊല്ലം ഫെബ്രുവരി 17ന് പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി കേരളത്തില്‍ നാദാപുരം, എടക്കര, ഈരാറ്റുപേട്ട, പത്തനാപുരം എന്നിവിടങ്ങളില്‍ യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും സംഘടിപ്പിക്കും. കേരളത്തിനു പുറമേ, തമിഴ്‌നാട്ടില്‍ നാലിടങ്ങളിലും (കാഞ്ചീപുരം, നാഗപട്ടണം, കൃഷ്ണഗിരി, തിരുനെല്‍വേലി) കര്‍ണാടകയില്‍ രണ്ടിടങ്ങളിലും (ഹോസ്‌കോട്ടെ, ദാവണ്‍ഗരെ) യൂണിറ്റി മാര്‍ച്ച് സംഘടിപ്പിക്കും. 'വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക' എന്ന പ്രമേയം മുന്‍നിര്‍ത്തി ദേശവ്യാപകമായി വിപുലമായ പ്രചാരണ പരിപാടികളാണ് പോപുലര്‍ ഫ്രണ്ട് ദിനാചരണത്തിന്റെ ഭാഗമായി നടന്നുവരുന്നത്.
Share it