Latest News

പോപുലര്‍ ഫ്രണ്ട് ഡേ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും 17ന് തിരുവനന്തപുരത്ത്; സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കും

17ന് വൈകീട്ട് 4.30ന് പൂജപ്പുരയില്‍ നിന്നാരംഭിക്കുന്ന യൂനിറ്റി മാര്‍ച്ചും വമ്പിച്ച ബഹുജന റാലിയും കരമനയില്‍ സമാപിക്കും, ജില്ലയില്‍ രണ്ടിടത്ത് യൂനിറ്റി മാര്‍ച്ച്

പോപുലര്‍ ഫ്രണ്ട് ഡേ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും 17ന് തിരുവനന്തപുരത്ത്; സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കും
X

തിരുവനന്തപുരം: രാജ്യത്തിനായി പോപ്പുലര്‍ ഫ്രണ്ടിനൊപ്പം എന്ന സന്ദേശമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിവരുന്ന ദേശവ്യാപക കാംപയിന്‍ ഈ മാസം 17ന് സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള യൂനിറ്റിമാര്‍ച്ചോടെ സമാപിക്കും. ജനുവരി 17ന് ആരംഭിച്ച സൗത്ത് ജി്ല്ല കാംപയിനാണ് പോപുലര്‍ ഫ്രണ്ട ഡേ ആയ 17ന് തിരുവനന്തപുരം കരമനയില്‍ സമാപിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് എ എം നിസാറുദ്ദീന്‍ മൗലവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ രണ്ടിടത്താണ് യൂനിറ്റി മാര്‍ച്ചും ബഹുജന മാര്‍ച്ചും നടക്കുന്നത്. പോപുലര്‍ ഫ്രണ്ട ഡേയുടെ ഭാഗമായി സംസ്ഥാനത്തെ 18 കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും നടക്കും.

കേരളത്തില്‍ ആര്‍എസ്എസ് ലൗ ജിഹാദ്, ഹലാല്‍ തുടങ്ങിയ പ്രചാരണങ്ങളിലൂടെ മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷ കക്ഷികളും സംഘപരിവാരത്തോട് മൃദു സമീപമാണ് സ്വീകരിക്കുന്നതെന്നും നിസാറുദ്ദന്‍ മൗലവി പറഞ്ഞു.

17ന് വൈകീട്ട് 4.30ന് പൂജപ്പുരയില്‍ നിന്നാരംഭിക്കുന്ന തിരുവനന്തപുരം സൗത്ത് ജില്ല യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും ശഹീദ് ആലിമുസലിയാര്‍ നഗറില്‍(കരമന) സമാപിക്കും. തുടര്‍ന്നുള്ള പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മുന്‍ രാജ്യസഭ എം പിയും നാഷനല്‍ ബഹുജന്‍ അലയന്‍സ്, ദേശീയ പ്രസിഡന്റ് പ്രമോദ് കുരീല്‍, പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സോണല്‍ സെക്രട്ടറി മുഹമ്മദ് റാഷിദ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്‌വി, എന്നിവര്‍ സംസാരിക്കും.

തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് എ എം നിസാറുദ്ദീന്‍ മൗലവി, അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ്, ബാമാപള്ളി റഷീദ്, കായിക്കര ബാബു, കരമന ബയാര്‍, ഡോ. നിസാറുദ്ദീന്‍, പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, നവാസ് മന്നാനി പനവൂര്‍, ഷംസുദ്ദീന്‍ ഖാസിമി, എന്‍ രാജന്‍, സിയാദ് കണ്ടല, നവാസ് മണക്കാട്, അലി അക്ബര്‍, എ ഇബ്രാഹിംകുട്ടി മൗലവി, അംജദ്, സുമയ്യ റഹിം, റജീന നയാസ്, ഷെഫീഖ് പൂന്തുറ എന്നിവര്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സൗത്ത് സോണ്‍ ജില്ലാ സെക്രട്ടറി എസ് നവാസ്, ഡിവിഷന്‍ പ്രസിഡന്റ് ഷെഫീഖ് പുന്തൂറ, ജില്ലാ പിആര്‍ഒ ആഷിഖ് വള്ളക്കടവ് എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it