കാണാതായ ജനനസര്‍ട്ടിഫിക്കറ്റ് 'തപ്പിയെടുത്തു നല്‍കി' ; റെയ്ഡിനു വന്ന ഇഡി ഉദ്യോഗസ്ഥര്‍ക്ക് നന്ദിയുമായി പോപുലര്‍ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി
BY NAKN5 Dec 2020 6:50 AM GMT

X
NAKN5 Dec 2020 6:50 AM GMT
ന്യൂഡല്‍ഹി: വീട്ടില്‍ പരിശോധനക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പോപുലര്‍ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയുടെ ട്വീറ്റ്. മകളുടെ കാണാതായ ജനന സര്‍ട്ടിഫിക്കറ്റ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനിടെ തിരഞ്ഞെടുത്ത് നല്‍കിയെന്നും അതിന് നന്ദിയുണ്ടെന്നുമാണ് പോപുലര്‍ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് ട്വീറ്റ് ചെയ്തത്. ഇഡി റെയ്ഡില്‍ എല്ലാ കാര്യങ്ങളും മോശമല്ല എന്ന തമാശയും അദ്ദേഹം പങ്കുവെച്ചു.
കഴിഞ്ഞ മൂന്നിനാണ് ഇഡി രാജ്യവ്യാപകമായി പോപുലര്‍ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തിയത്. കേരളത്തില്‍ കരമന അഷറഫ് മൗലവി, ഒഎംഎ സലാം, നാസറുദ്ദീന്‍ എളമരം, പ്രൊഫ. പി കോയ എന്നിവരുടെ വീടുകളിലും പോപുലര്‍ഫ്രണ്ട് സംസ്ഥാന സമിതി ഓഫിസായ കോഴിക്കോട്ടെ യൂണിറ്റി ഹൗസിലും പരിശോധന നടത്തിയിരുന്നു. പരിശോധനക്ക് ശേഷം ഒന്നും ലഭിച്ചില്ലെന്ന് എഴുതി നല്‍കിയാണ് ഇഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
Next Story
RELATED STORIES
ചെല്‍സി പിന്നോട്ടില്ല; എന്‍സോ ഫെര്‍ണാണ്ടസിനായി 115 മില്ല്യണ്‍ യൂറോ...
30 Jan 2023 6:47 PM GMTമൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ അസദി ഉനാഹി മാഴ്സയിലേക്ക്
30 Jan 2023 6:34 PM GMTസന്തോഷ് ട്രോഫി ഐക്കണ്‍ താരം ജിജോ ജോസഫ് ഗോകുലം കേരളയ്ക്ക് സ്വന്തം
30 Jan 2023 6:18 PM GMTസ്പാനിഷ് ലീഗ് കിരീട പോരില്‍ നിന്ന് റയല്‍ അകലുന്നു; ഫ്രഞ്ച് ലീഗില്‍...
30 Jan 2023 7:35 AM GMTദിമിത്രിയോസിന് ഡബിള്‍; ബ്ലാസ്റ്റേഴ്സ് ടോപ് ത്രീയില്‍ തിരിച്ചെത്തി
29 Jan 2023 4:26 PM GMTകേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ ഇന്നിറങ്ങും; നോര്‍ത്ത് ഈസ്റ്റ്...
29 Jan 2023 3:38 AM GMT