Latest News

'ബാബരിയെ മറവിക്ക് വിട്ടുകൊടുക്കില്ല'; പോപുലര്‍ ഫ്രണ്ടിന്റെ ബാബരി സമ്മേളനം ഡിസംബര്‍ ആറിന് കണ്ണൂരില്‍

ബാബരിയെ മറവിക്ക് വിട്ടുകൊടുക്കില്ല; പോപുലര്‍ ഫ്രണ്ടിന്റെ ബാബരി സമ്മേളനം ഡിസംബര്‍ ആറിന് കണ്ണൂരില്‍
X

കോഴിക്കോട്: ഡിസംബര്‍ ആറ് നമുക്ക് മറക്കാതിരിക്കുക എന്ന സന്ദേശത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂരില്‍ ബാബരി സമ്മേളനം സംഘടിപ്പിക്കുന്നു. 2021 ഡിസംബര്‍ ആറ് തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തിലാണ് ബാബരി സമ്മേളനം സംഘടിപ്പിക്കുക. മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

നാലര നൂറ്റാണ്ട് കാലം മുസ് ലിംകള്‍ ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദ് സംഘപരിവാര വര്‍ഗീയ വാദികള്‍ തകര്‍ത്തിട്ട് മൂന്ന് പതിറ്റാണ്ട് ആവുകയാണ്. രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ കളങ്കമായിരുന്നു ബാബരി ധ്വംസനം. മുസ്‌ലിംകളുടെ ആരാധനാലയത്തിന്റെ തകര്‍ച്ച എന്ന നിലക്കല്ല, രാജ്യത്തിന്റെ മതേതരത്വത്തിന്റെത്തന്നെ തകര്‍ച്ചയായാണ് ബാബരി മസ്ജിദിന്റെ ധ്വംസനത്തെ ലോകം വിശേഷിപ്പിച്ചത്. നിരവധിയായ തെളിവുകള്‍ ഉണ്ടായിട്ടും ഹിന്ദുത്വ ഭീകരവാദികള്‍ തകര്‍ത്ത ബാബരി മസ്ജിദ് പുനര്‍നിര്‍മിച്ച് നല്‍കാന്‍ ഭരണകൂട സംവിധാനങ്ങള്‍ തയ്യാറായില്ലെന്ന് മാത്രമല്ല മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കി മസ്ജിദ് തകര്‍ത്തതിന് കൂട്ടു നില്‍ക്കുകയാണ് കോടതിപോലും ചെയ്തത്. ബാബരിമസ്ജിദ് ഭൂമിയില്‍ മസ്ജിദ് പുനര്‍നിര്‍മിക്കുമ്പോഴേ നീതി പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ. ഈ കടുത്ത അനീതിയോട് മറവികൊണ്ട് രാജിയാവുമ്പോഴാണ് ഫാഷിസം കരുത്താര്‍ജ്ജിക്കുന്നത്. ബാബരിയെ മറവിക്ക് വിട്ടുകൊടുക്കാതെ ഓര്‍മകൊണ്ട് കലഹം തീര്‍ക്കാന്‍ നമുക്ക് കഴിയണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അറിയിച്ചു.

നീതി പുനസ്ഥാപിക്കുന്നതിനും മതേതരത്വം സംരക്ഷിക്കുന്നതിനും പോരാടുകയെന്നത് പൗരന്റെ കടമയാണ്. ബാബരിയുടെ ഓര്‍മ പുതുക്കുന്നതിലൂടെ ഫാഷിസത്തിനെതിരായ പ്രതിരോധത്തെ ശക്തിപ്പെടുത്തുകയാണ് പോപുലര്‍ ഫ്രണ്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it