ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം: പോപുലര്‍ ഫ്രണ്ട് സംസ്ഥാന തല ആരോഗ്യ കാംപയിന് തുടക്കമായി
മക്കാ മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച കൂട്ടയോട്ടം മിസ്റ്റര്‍ സൗത്ത് ഇന്ത്യ 2021 ബോഡി ബില്‍ഡിങ്ങ് ചാംപ്യന്‍ ആല്‍ബര്‍ട്ട് വില്‍സണ്‍ ഫ് ളാഗ് ഓഫ് ചെയ്തു

പെരുമ്പാവൂര്‍: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് മുതല്‍ 30 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ആരോഗ്യ കാംപയിന് പെരുമ്പാവൂരില്‍ തുടക്കമായി.മക്കാ മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച കൂട്ടയോട്ടം മിസ്റ്റര്‍ സൗത്ത് ഇന്ത്യ 2021 ബോഡി ബില്‍ഡിങ്ങ് ചാംപ്യന്‍ ആല്‍ബര്‍ട്ട് വില്‍സണ്‍ ഫ് ളാഗ് ഓഫ് ചെയ്തു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറിമാരായ എസ് നിസാര്‍,പി കെ അബ്ദുള്‍ ലത്തീഫ്, സോണല്‍ പ്രസിഡന്റ് കെ കെ ഹുസൈര്‍,സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്, ജില്ലാ പ്രസിഡന്റ് വി കെ സലിം നേതൃത്വം നല്‍കി.കൂട്ടയോട്ടംപെരുമ്പാവൂര്‍ പച്ചക്കറി മാര്‍ക്കറ്റ് ജംഗ്ഷനു സമീപം സമാപിച്ചു.

തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.പെരുമ്പാവൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. എം എം ഷാനി ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. കാംപയിന്റെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം കായികമേള, ലഹരിവിരുദ്ധ ബോധവല്‍ക്കരണം, ആയോധനകലാ പ്രദര്‍ശനം, കൂട്ടയോട്ടം, യോഗ പ്രദര്‍ശനം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
RELATED STORIES
ആരോഗ്യനില മോശമായി; ജയിലില് നിരാഹാരത്തിലായിരുന്ന ജി എന് സായിബാബ...
26 May 2022 7:32 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില് പരാതി
26 May 2022 6:42 PM GMTമഴ മുന്നറിയിപ്പില് മാറ്റം; രണ്ട് ജില്ലകളില് മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMTമൂവാറ്റുപുഴയിലെ ഹെല്ത്ത് ഇന്സ്പെക്ടര്ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന് ഷര്ജീല്...
26 May 2022 2:17 PM GMT