ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം: പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് പെരുമ്പാവൂരില്‍
പൊതുജനങ്ങളില്‍ ആരോഗ്യ ബോധവല്‍ക്കരണം നടത്താനും കായികക്ഷമതക്ക് പ്രേരണ നല്‍കാനുമായി സംഘടന ദേശവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായാണ് സംസ്ഥാനത്തും പരിപാടി സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് കൂട്ടയോട്ടം, പൊതുസമ്മേളനം, ആയോധന കലാപ്രദര്‍ശനം എന്നിവ നടക്കും. മക്കാ മസ്ജിദ് പരിസരത്ത് നിന്നാരംഭിക്കുന്ന കൂട്ടയോട്ടം മിസ്റ്റര്‍ സൗത്ത് ഇന്ത്യ 2021 ബോഡി ബില്‍ഡിങ്ങ് ചാമ്പ്യന്‍ ആല്‍ബര്‍ട്ട് വില്‍സണ്‍ ഫ് ളാഗ് ഓഫ് ചെയ്യും

പെരുമ്പാവൂര്‍: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് മുതല്‍ 30 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ആരോഗ്യ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30ന് പെരുമ്പാവൂരില്‍ നടക്കും. പൊതുജനങ്ങളില്‍ ആരോഗ്യ ബോധവല്‍ക്കരണം നടത്താനും കായികക്ഷമതക്ക് പ്രേരണ നല്‍കാനുമായി സംഘടന ദേശവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായാണ് സംസ്ഥാനത്തും പരിപാടി സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
ഇതോടനുബന്ധിച്ച് കൂട്ടയോട്ടം, പൊതുസമ്മേളനം, ആയോധന കലാപ്രദര്‍ശനം എന്നിവ നടക്കും. മക്കാ മസ്ജിദ് പരിസരത്ത് നിന്നാരംഭിക്കുന്ന കൂട്ടയോട്ടം മിസ്റ്റര്‍ സൗത്ത് ഇന്ത്യ 2021 ബോഡി ബില്‍ഡിങ്ങ് ചാമ്പ്യന്‍ ആല്‍ബര്‍ട്ട് വില്‍സണ്‍ ഫ് ളാഗ് ഓഫ് ചെയ്യും
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന്‍ എംപി മുഖ്യാതിഥിയാവും. മിസ്റ്റര്‍ സൗത്ത് ഇന്ത്യ 2021 ബോഡി ബില്‍ഡിങ്ങ് ചാമ്പ്യന്‍ ആല്‍ബര്‍ട്ട് വില്‍സണിനെ ചടങ്ങില്‍ ആദരിക്കും. പെരുമ്പാവൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. എം.എം ഷാനി ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സ് നയിക്കും. കാംപയിന്റെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം കായികമേള, ലഹരിവിരുദ്ധ ബോധവല്‍ക്കരണം, ആയോധനകലാ പ്രദര്‍ശനം, കൂട്ടയോട്ടം, യോഗ പ്രദര്‍ശനം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
RELATED STORIES
ഈ മൂന്ന് ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ നീക്കുക;...
23 May 2022 6:33 PM GMTഗ്രൂപ്പില്‍ 512 അംഗങ്ങള്‍, രണ്ട് ജിബി ഫയലുകള്‍ അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTബിഎസ്എന്‍എലും 4ജിയിലേക്ക്; കേരളത്തില്‍ ആദ്യഘട്ടം നാല് ജില്ലകളില്‍
20 April 2022 5:38 PM GMTവാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള്‍ ഐഫോണിന്റെ പുതിയ...
11 April 2022 3:51 PM GMTആന്‍ഡ്രോയ്ഡിനും ഐഒഎസ്സിനും പുതിയ ബദല്‍; ഇന്ത്യന്‍ നിര്‍മിത ഒഎസ്...
16 March 2022 4:32 PM GMTറഷ്യന്‍ ചാനലുകള്‍ക്ക് ആഗോളതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി യൂ ട്യൂബ്
12 March 2022 2:27 AM GMT