Latest News

ആര്‍എസ്എസ് വംശവെറിക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങണം : സിദ്ധീഖ് തോട്ടിന്‍കര

ആര്‍എസ്എസ് വംശവെറിക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങണം : സിദ്ധീഖ് തോട്ടിന്‍കര
X

ചെര്‍പ്പുളശ്ശേരി: ആര്‍എസ്എസ് നടപ്പാക്കുന്ന വംശവെറിക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങേണ്ട അനിവാര്യമായ സന്ദര്‍ഭമാണ് ഉണ്ടായിട്ടുള്ളതെന്നും ഇതിനെതിരേ പൊതുസമൂഹം രംഗത്തിറങ്ങണമെന്നും പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സിദ്ദീഖ് തോട്ടിന്‍കര പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിവിഷന്‍ പ്രസിഡന്റ് ബഷീര്‍ കെടി അധ്യക്ഷതവഹിച്ചു. യൂനസ്, ടി എം മുസ്തഫ സംസാരിച്ചു.


2016ല്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം അസം സര്‍ക്കാര്‍ മുസ്‌ലിംകളെ നിരന്തരം വേട്ടയാടുകയാണ്. നിലവില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പൂര്‍ണ പിന്തുണയോടെയാണ് മുസ്‌ലിം വേട്ട നടക്കുന്നത്. മുസ്‌ലിം കര്‍ഷകര്‍ക്കു നേരെ നടത്തിയ വെടിവെപ്പ് ഇതാണ് വ്യക്തമാക്കുന്നത്. അക്രമികളായ പോലിസുകാരെ അഭിനന്ദിച്ചും പള്ളി പൊളിക്കുന്നതിന്റെയും പൗരന്‍മാരെ ക്രൂരമായി മര്‍ദിച്ച് പുറത്താക്കുന്നതിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചും മുസ്‌ലിം വിദ്വേഷത്തിന് മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കുകയാണ്.

ഇത് അസമില്‍ മാത്രം ഒതുങ്ങുന്നതല്ല. രാജ്യം മുഴുവനും ഈ വംശീയ ഉന്മൂലന പ്രചാരണം ആര്‍എസ്എസ് തുടങ്ങിക്കഴിഞ്ഞു. ലൗജിഹാദ് ഉള്‍പ്പടെയുള്ള പ്രചാരണങ്ങള്‍ ആര്‍എസ്എസ് നടത്തുന്നത് കേരളത്തിലും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനാണെന്നും ഇതിനെതിരേ പൊതുസമൂഹം രംഗത്തിറങ്ങണമെന്നും സിദ്ദീഖ് പറഞ്ഞു.

Next Story

RELATED STORIES

Share it