Latest News

പോലീസ് നീക്കം ആര്‍എസ്എസിനെ സഹായിക്കാന്‍: പോപുലര്‍ ഫ്രണ്ട്

പതിനൊന്നു മാസം മുമ്പ് നടന്ന പ്രാദേശിക സംഭവം പര്‍വ്വതീകരിക്കാന്‍ തുടക്കം മുതലെ ബിജെപി നടത്തുന്ന പ്രചാരണത്തിന്റെ തുടര്‍ച്ചയാണ് അറസ്റ്റിനുശേഷം പോലീസ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.

പോലീസ് നീക്കം ആര്‍എസ്എസിനെ സഹായിക്കാന്‍: പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്‍ ഷാജി ആക്രമിക്കപ്പെട്ടതിലെ പ്രതികളെന്നാരോപിച്ച് അബ്ദുല്ല, അസീസ് എന്നിവരെ അറസ്റ്റ് ചെയ്ത് പോലീസ് നടത്തിയ വാര്‍ത്ത സമ്മേളനം ആര്‍എസ്എസിനെ സഹായിക്കാനെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി. ഇതേ പ്രദേശത്ത് ക്വാറി ഉടമയുടെ വീട് ആക്രമിക്കുകയും, പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് ഷാജഹാനെ ആക്രമിക്കുകയും ചെയ്ത പ്രതികളെ പിടികൂടാനും കേസെടുക്കാനും തയ്യാറാകാത്ത പോലീസ്, പ്രതികളിലൊരാളായ ബിജെപി പ്രവര്‍ത്തകന്‍ ഷാജിയെ അക്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടുന്നതില്‍ അത്യുത്സാഹം കാണിക്കുകയാണ്.

പതിനൊന്നു മാസം മുമ്പ് നടന്ന പ്രാദേശിക സംഭവം പര്‍വ്വതീകരിക്കാന്‍ തുടക്കം മുതലെ ബിജെപി നടത്തുന്ന പ്രചാരണത്തിന്റെ തുടര്‍ച്ചയാണ് അറസ്റ്റിനുശേഷം പോലീസ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. കേസിലെ രണ്ട് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതറിഞ്ഞ് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ നേരത്തെ സംഘടിച്ചത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. പ്രതിചേര്‍ക്കപ്പെട്ട അബ്ദുല്ലയുടെ വീടിന്റെ പരിസരത്ത് ആര്‍എസ്എസുകാര്‍ നടത്തിയ കൊലവിളി ഗൗരവമായി കാണേണ്ടതുണ്ട്. പ്രതികളില്‍ ഒരാള്‍ ഓട്ടോ വിളിച്ചു കൊണ്ടുപോയി ഇരുമ്പ് കട്ട കൊണ്ട് മുഖത്ത് അക്രമിച്ചെന്നും, മറ്റൊരാള്‍ അടിക്കാന്‍ പിടിച്ചു കൊടുത്തെന്നും പത്രക്കാരോട് വെളിപ്പെടുത്തിയ പോലീസ്, ഒരു പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ കസ്റ്റഡിയില്‍ വേണമെന്നും ആയുധങ്ങള്‍ കണ്ടെടുക്കാനുണ്ടെന്നും പറയുന്നതിലൂടെ സ്വയം അപഹാസ്യരാവുകയാണ്. കഴിഞ്ഞ പതിനൊന്നു മാസത്തോളമായി നിരവധി പ്രവര്‍ത്തകരേയും അവരുടെ സുഹൃത്തുക്കളെയും, ബന്ധുക്കളെയും അനവധി തവണ പോലീസ് വിളിക്കുകയും ചോദ്യം ചെയ്യുകയുമുണ്ടായി. കേസുമായി പ്രവര്‍ത്തകര്‍ സഹകരിച്ചിട്ടും, ഒരു പ്രാദേശിക സംഭവത്തിന്റെ പേരില്‍ ജില്ലാ ഭാരവാഹികളെ പോലും മണിക്കൂറുകള്‍ ചോദ്യം ചെയ്ത പോലീസ് നടപടി ആര്‍.എസ്.എസ്. താല്പര്യത്തിന് വിധേയമായിട്ടാണ്. അന്യായമായ അറസ്റ്റും, പ്രചാരണവും ഇനിയും തുടരുകയാണെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് ഫായിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജീര്‍ മാത്തോട്ടം, സിറ്റി ഡിവിഷന്‍ സെക്രട്ടറി കെ. ടി. സക്കീര്‍, ബേപ്പൂര്‍ ഡിവിഷന്‍ പ്രസിഡണ്ട് സഹീര്‍ ഫറോക്ക്, റഷീദ് കുറ്റിക്കാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it