വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും നേരെ നടന്ന ആര്‍എസ്എസ് ആക്രമണം അപലപനീയം: പോപുലര്‍ ഫ്രണ്ട്
പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ത്ത് മുതലെടുപ്പ് നടത്താനുള്ള ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമാണോ ഇത്തരം ആക്രമണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മഞ്ചേശ്വരം: എന്‍മകജെ പഞ്ചായത്തിലെ ചവര്‍ക്കാട് സ്വദേശിയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ മുസ്തഫ (14) ക്ക് നേരെ നടന്ന ആര്‍എസ്എസ് അക്രമം അപലപനീയമാണെന്ന് പോപുലര്‍ ഫ്രണ്ട്. മേഖലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ ആര്‍എസ്എസ് നിരന്തരമായി ആക്രമണം അഴിച്ചു വിട്ടുകൊണ്ടിരിക്കുകയാണെന്നും പോപുലര്‍ ഫ്രണ്ട് മഞ്ചേശ്വരം ഡിവിഷന്‍ നേതാക്കള്‍ പറഞ്ഞു. ഡിവിഷന്‍ സെക്രട്ടറി അലി മിയാപദവിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ത്ഥിയെ സന്ദര്‍ശിച്ചു.
ബായാറിലെ പള്ളി ഇമാമിനെ ആക്രമിച്ച കേസുകളില്‍ അടക്കം ആര്‍എസ്എസ് ക്രമിനല്‍ സംഘം രക്ഷപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോള്‍ വീട്ടില്‍ കയറി വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയും ചെയ്തിരിക്കുന്നു. ഇത് അതീവ ഗൗരവമുള്ള കുറ്റകൃത്യം ആണ്. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ത്ത് മുതലെടുപ്പ് നടത്താനുള്ള ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമാണോ ഇത്തരം ആക്രമണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നാടിന്റെ സമാധാനം തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനം ആര്‍എസ്എസ് ആവര്‍ത്തിക്കുകയാണെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ല. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും, ഇത്തരം ക്രിമിനലുകളുടെ കലാപ ശ്രമങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ ജാഗരൂകരാകണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മഞ്ചേശ്വരം ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
RELATED STORIES
ഫാഷിസ്റ്റുകള്‍ക്ക് താക്കീത്, ആലപ്പുഴയില്‍ ജനസാഗരം തീര്‍ത്ത് പോപുലര്‍...
21 May 2022 3:08 PM GMTരാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: ഒ എം എ സലാം
21 May 2022 2:08 PM GMTഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ചുവടുവച്ച് ആലപ്പുഴയുടെ മണ്ണില്‍ ...
21 May 2022 11:11 AM GMTനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്കാന് വീണ്ടും അനുമതി; ഊരാളുങ്കലിലെ ...
21 May 2022 9:56 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍...
21 May 2022 6:17 AM GMTഅസം വെള്ളപ്പൊക്കം: ഭക്ഷണവും സര്‍ക്കാര്‍ സഹായവും എത്തുന്നില്ല;...
21 May 2022 5:22 AM GMT