Sub Lead

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കനിവ് കുടിവെള്ള പദ്ധതി ചെയര്‍മാന്‍ ഒ എം എ സലാം നാടിന് സമര്‍പ്പിച്ചു

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കനിവ് കുടിവെള്ള പദ്ധതി ചെയര്‍മാന്‍ ഒ എം എ സലാം നാടിന് സമര്‍പ്പിച്ചു
X

കോട്ടയം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ടയില്‍ നിര്‍മിച്ച കനിവ് കുടിവെള്ള പദ്ധതി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം നാടിന് സമര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് 4 മണിക്ക് തേവരുപാറയിലുള്ള ജലസംഭരണിയും കാരയ്ക്കാട് മീനച്ചിലാറിന് തീരത്തുള്ള കിണറിന്റെയും ഉദ്ഘാടനം നടന്നു. തുടര്‍ന്ന് വൈകിട്ട് നടയ്ക്കല്‍ ഹുദ ജംങ്ഷനില്‍ ഉദ്ഘാടന സമ്മേളനവും നടന്നു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു.


ആന്റോ ആന്റണി എംപി, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്, ജില്ലാ പ്രസിഡന്റ് സുനീര്‍ മൗലവി, ജില്ല സെക്രട്ടറി ടി എസ് സൈനുദ്ദീന്‍, മുഹമ്മദ് നദീര്‍ മൗലവി, പി ഇ മുഹമ്മദ് സക്കീര്‍, എ എം എ ഖാദര്‍, മുഹമ്മദ് ഉനൈസ് മൗലവി, ഹാഷിര്‍ നദ് വി, സി പി അബ്ദുല്‍ ബാസിത്ത്, സി എച്ച് ഹസീബ് എംഎം മുജീബ്, പി എസ് ഷാഹിദ്, സബീര്‍ കുരുവിനാല്‍, അന്‍സാരി ഈലക്കയം, സുബൈര്‍ വെള്ളാപ്പള്ളി, ഹലീല്‍ ടി എ, ഫൈസല്‍ കെ പി തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിക്ക് സ്ഥലം നല്‍കിയ യൂസുഫ് പുളിന്തൊട്ടിയില്‍, ഷൈഖ് മുഹമ്മദ് എന്നിവരെ ആദരിച്ചു.

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 9, 10, 11, 12 ഡിവിഷനുകളിലെ അഞ്ഞൂറിലധികം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണ് കനിവ് കുടിവെള്ള പദ്ധതി. 30 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.

Next Story

RELATED STORIES

Share it