Top

You Searched For "ISL "

ഐഎസ്എല്‍: ആദ്യ ജേഴ്‌സി കിറ്റ് പുറത്തിറക്കി കേരള ബ്ലാസറ്റേഴ്‌സ് ; 73 ലെ സന്തോഷ് ട്രോഫി കേരള ടീമിന് ആദരം

21 Sep 2021 10:34 AM GMT
1973ലെ സന്തോഷ് ട്രോഫി കേരള ടീമിന് ആദരം അര്‍പ്പിച്ചുള്ള ജേഴ്‌സിയാണ്. കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നല്‍കിയ സംഘമാണിത്. 1973ലെ വിജയാഘോഷത്തിനൊപ്പം അവര്‍ക്കുള്ള ആദരമായി എല്ലാ ജേഴ്‌സിയിലും 1973 എന്ന് ആലേഖനം ചെയ്യും. ഇതണിഞ്ഞായിരിക്കും കേരള ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിലെ എല്ലാ ഹോം മല്‍സരങ്ങളിലും ഇറങ്ങുക.

ഐഎസ്എല്‍ പ്രീ-സീസണ്‍:കേരള യുണൈറ്റഡിനെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

27 Aug 2021 1:49 PM GMT
ഇരു ടീമുകളും മൂന്നു ഗോള്‍ വീതം നേടി.വി എസ് ശ്രീക്കുട്ടന്‍, സുഭാഘോഷ്, ആയുഷ് അധികാരി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. ബുജൈര്‍,ഷഫ്‌നാദ്,ആദര്‍ശ് എന്നിവര്‍ കേരള യുണൈറ്റഡിനായി ഗോള്‍ നേടി

ഐഎസ് എല്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി കൊച്ചിയില്‍ പ്രീസീസണ്‍ പരിശീലനം തുടങ്ങി

6 Aug 2021 2:08 PM GMT
മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെയും, സംഘത്തിന്റെയും നേതൃത്വത്തിലാണ് ടീം പരിശീലിക്കുക.കൊവിഡ് സമയത്തെ വ്യവസ്ഥകള്‍ പാലിച്ച്, എല്ലാ കെബിഎഫ്‌സി താരങ്ങളും ഈ സീസണ്‍ മുഴുവന്‍ ബയോബബിളില്‍ ആയിരിക്കും

ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്‍

17 Jun 2021 11:49 AM GMT
ബെല്‍ജിയം, സ്ലൊവേക്യ, സൈപ്രസ് എന്നിവിടങ്ങളിലെ ടോപ്പ് ഡിവിഷനുകളില്‍ നിന്ന് വിശാലമായ പരിശീലക അനുഭവവുമായി എത്തുന്ന ഇവാന്‍, കെബിഎഫ്സിയുടെ മാനേജരാവുന്ന ആദ്യത്തെ സെര്‍ബിയനാവും.18 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ബെല്‍ജിയന്‍ സഹപരിശീലകന്‍ പാട്രിക് വാന്‍ കെറ്റ്സും ഇവാന്റെ പരിശീലക ടീമില്‍ ഉള്‍പ്പെടും

ഒഡീഷയോട് സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്

11 Feb 2021 4:32 PM GMT
ഒഡീഷ എഫ്‌സി-2 കേരള ബ്ലാസ്റ്റേഴ്സ് എഫ്സി-2.ബ്ലാസ്റ്റേഴ്സിനായി ജോര്‍ദാന്‍ മറെയും ഗാരി ഹൂപ്പറും ഗോളടിച്ചു. ഒഡീഷയ്ക്കായി ദ്യേഗോ മൗറീസിയോ ഇരട്ടഗോളടിച്ചു. കളിയില്‍ ബ്ലാസ്റ്റേഴ്സ് പൂര്‍ണനിയന്ത്രണമാണ് നേടിയത്. എങ്കിലും കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല

ഐഎസ്എല്‍: കേരള ബ്ലാസറ്റേഴ്‌സിന് വീണ്ടും തോല്‍വി

3 Feb 2021 4:32 PM GMT
മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ്, 1-2നാണ് തോറ്റത്. 27ാം മിനുറ്റില്‍ വിസെന്റെ ഗോമസ് മുംബൈ വല കുലുക്കി ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചു. 46ാം മിനുറ്റില്‍ ബിപിന്‍ സിങിലൂടെ തിരിച്ചടിച്ച മുംബൈ 67ാം മിനുറ്റില്‍ ലെ ഫോണ്ട്രെയുടെ പെനാല്‍റ്റി ഗോളില്‍ ലീഡും വിജയവും സ്വന്തമാക്കി

ഐഎസ്എല്‍: റഫറിയിങ് പിഴവുകള്‍;എഐഎഫ്എഫിന് പരാതി നല്‍കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

2 Feb 2021 2:01 PM GMT
എടികെ മോഹന്‍ ബഗാന്‍ എഫ്സിയുമായുള്ള മല്‍രത്തിലെ റഫറിയിങ് പിഴവുകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്.ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മല്‍സരങ്ങളില്‍ റഫറിയിങ് പിഴവുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ക്ലബ് ഔദ്യോഗികമായി പരാതി നല്‍കാനുള്ള തീരുമാനം എടുത്തത്

നിര്‍ഭാഗ്യം; കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനിലകുരുക്ക്

27 Jan 2021 4:41 PM GMT
മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിന് ഗോളിലേക്കുള്ള വഴി മാത്രം തുറന്നുകിട്ടിയില്ല. േഗോള്‍ എന്ന് തോന്നിച്ച ഗാരി ഹൂപ്പറുടെയും ജോര്‍ദാന്‍ മറെയുടെയും നിരവധി ഷോട്ടുകള്‍ ക്രോസ് ബാറിലും പോസ്റ്റിലും തട്ടിത്തെറിച്ചു.ഇന്നത്തെ സമനിലയോടെ 15 പോയിന്റുമായി എട്ടാമതാണ് പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ്.

ഐഎസ്എല്‍: അത്യുജ്ജലം ബ്ലാസ്റ്റേഴ്സ്; ബംഗളുരുവിനെ 2-1ന് കീഴടക്കി

20 Jan 2021 4:54 PM GMT
24ാം മിനുറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വയിലൂടെ ലീഡ് നേടിയ ബംഗളൂരിനെ 73ാം മിനുറ്റില്‍ പകരക്കാരനായി എത്തിയ ലാല്‍താംഗയിലൂടെ ബ്ലാസ്റ്റേഴ്സ് സമനിലയില്‍ പിടിച്ചു. അവസാന വിസിലുയരാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെ മലയാളി താരം കെപി രാഹുല്‍ നേടിയ മനോഹരമായ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് സീസണിലെ മൂന്നാം വിജയം നേടി

ജയം കൈവിട്ട് ബ്ലാസ്റ്റഴേസിന് സമനിലകുരുക്ക്

15 Jan 2021 4:37 PM GMT
എസ്സി ഈസ്റ്റ് ബംഗാള്‍-1, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി-1.കളി തീരാന്‍ 30 സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെയാണ് ഈസ്റ്റ് ബംഗാള്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ചത്.ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം 64ാം മിനുറ്റില്‍ ഓസ്ട്രേലിയന്‍ സ്ട്രൈക്കര്‍ ജോര്‍ദാന്‍ മറെയാണ് കേരള ബ്ലാസ്റ്റേഴ്സിനായി ലീഡ് നേടിയത്. ഇഞ്ചുറി ടൈമില്‍ ഈസ്റ്റ് ബംഗാളിനായി പ്രതിരോധ താരം സ്‌കോട്ട് നെവില്ലെ നേടിയ ഗോള്‍ മല്‍സരം സമനിലയിലാക്കി.

ഐഎസ്എല്‍: ഒഡീഷയോടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

7 Jan 2021 4:35 PM GMT
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി-2 ഒഡിഷ എഫ്സി-4.ജാര്‍ദാന്‍ മറെയിലൂടെ തുടക്കത്തിലേ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സ് ഹാട്രിക് നേടിയ ദ്യേഗോ മൗറീസിയോയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍ പകരക്കാരനായെത്തിയ ഗാരി ഹൂപ്പറാണ് സ്വന്തമാക്കിയത്

ഐഎസ്എല്‍: ഈസ്റ്റ് ബംഗാളിനോട് സമനില പിടിച്ച് ബ്ലാസ്റ്റേഴ്‌സ്

20 Dec 2020 4:50 PM GMT
ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരം ബകാറി കോനെ കളിയുടെ പതിമൂന്നാം മിനിറ്റില്‍ സെല്‍ഫ്‌ഗോള്‍ വഴങ്ങുകയായിരുന്നു. ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജുംദാറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം തടഞ്ഞത്. ഗാരി ഹൂപ്പര്‍, ഫക്കുണ്ടോ പെരേര എന്നിവരായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തില്‍.

ഐ എസ് എല്‍; ബെംഗളുരുവിന് സമനിലയില്‍ കുരുക്കി ഹൈദരാബാദ്

28 Nov 2020 6:05 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളുരു എഫ് സിക്ക് വീണ്ടും സമനില. ഹൈദരാബാദ് എഫ് സിയോട് ഗോള്‍രഹിത സമനിലയാണ് ബെംഗളുരു വഴങ്ങിയത്. ആദ്യ മല്‍സരത്തില്‍ എഫ...

ഐഎസ്എല്‍: സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്സ്

26 Nov 2020 4:46 PM GMT
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി-2, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-2.ആദ്യപകുതിയില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയിലെ രണ്ടു ഗോള്‍ നേട്ടത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. സമനിലയോടെ ആദ്യ പോയിന്റ് നേടി പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറി. നായകന്‍ സെര്‍ജിയോ സിഡോഞ്ചയും ഗാരി ഹൂപ്പറുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചത്. അപിയയും ഇദ്രിസ സില്ലയും നോര്‍ത്ത് ഈസ്റ്റിനായി മറുപടി ഗോള്‍ നേടി

ഐഎസ്എല്‍: സെയ്ത്യാസെന്‍സിംഗ് ബ്ലാസ്റ്റേഴ്‌സില്‍ തുടരും

19 Sep 2020 12:47 PM GMT
മണിപ്പൂര്‍ സ്വദേശിയായ 28വയസ്സുകാരനായ സെയ്ത്യാസെന്‍സിംഗ് രണ്ട് വര്‍ഷത്തേക്കാണ് കെബിഎഫ്സിയുമായി കരാര്‍ ദീര്‍ഘിപ്പിച്ചത്.

ഐഎസ്എല്‍: യുവ ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖാന്‍ ഗില്‍ ബ്ലാസ്റ്റേഴ്സില്‍

9 Sep 2020 11:16 AM GMT
രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.ഐഎസ്എല്ലില്‍ തങ്ങളുടെ എതിരാളികളായ ബംഗളൂരു എഫ്സിയില്‍ നിന്നാണ് ഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ എത്തുന്നത്.ഏറ്റവും മികച്ച പിന്തുണ നല്‍കുന്ന ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനുള്ള പ്രലോഭനമാണ് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലെത്തിച്ചതെന്ന് പ്രഭ്‌സുഖാന്‍ ഗില്‍ പറഞ്ഞു.

സന്ദേശ് ജിങ്കന് വേണ്ടി എടികെയും ഈസ്റ്റ് ബംഗാളും രംഗത്ത്

7 Sep 2020 12:24 PM GMT
വര്‍ഷം 1.8 എട്ട് കോടി പ്രതിഫലയിനത്തില്‍ നല്‍കുന്ന കരാറുമായാണ് ഈസ്റ്റ്ബംഗാള്‍ രംഗത്തുള്ളത്.

ഐഎസ്എല്‍: മിഡ്ഫീല്‍ഡില്‍ കരുത്തുകൂട്ടി രോഹിത് കുമാര്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍

26 Aug 2020 12:43 PM GMT
ഡിഎസ്‌കെ ശിവാജിയന്‍സ് എല്‍എഫ്സി അക്കാദമിയില്‍ ചേരുന്നതിന് മുമ്പ് ബൈച്ചംഗ് ഭൂട്ടിയ ഫുട്‌ബോള്‍ സ്‌കൂളിലാണ് ദില്ലി സ്വദേശിയായ രോഹിത് കരിയര്‍ ആരംഭിച്ചത്. 2013 ല്‍ ബിസി റോയ് ട്രോഫിയില്‍ ഡല്‍ഹിയെ നയിച്ച യുവതാരം 2015 ല്‍ ഇന്ത്യ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു

ഐഎസ്എല്‍: യുവതാരം ഗിവ്‌സണ്‍ സിംഗ് കേരള ബ്‌ളാസ്റ്റേഴ്‌സില്‍

19 Aug 2020 12:58 PM GMT
ഇന്ത്യന്‍ ആരോസില്‍ നിന്നാണ് ഈ യുവതാരം കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്.കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഇന്ത്യന്‍ ആരോസിനു വേണ്ടി പ്രഫഷണല്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട് 16 തവണ കളത്തിലിറങ്ങിയ ഗിവ്‌സണ്‍ രണ്ടു ഗോളുകളും 2 അസിസ്റ്റുകളും ടീമിനായി കാഴ്ചവെച്ചു. ഫുട്‌ബോള്‍ പ്രേമികള്‍ ധാരാളമുള്ള മണിപ്പൂരിലെ മൊയ് രംഗ് എന്ന ചെറിയ പട്ടണത്തില്‍ നിന്നാണ് ഗിവ്‌സണ്‍ സിംഗ് വരുന്നത്

ഐഎസ് എല്‍: പ്രതിരോധനിര ശക്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്; നിഷു കുമാര്‍ ടീമില്‍

22 July 2020 2:56 PM GMT
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ നെടുംതൂണായിരുന്ന സന്ദേശ് ജിങ്കന് പകരമായിട്ടാണ് ബംഗ്‌ളുരു എഫ് സിയില്‍ നിന്നും നിഷുകുമാറിനെ ടീമിലെത്തിച്ചിരിക്കുന്നത്.നാല് വര്‍ഷത്തേക്കാണ് നിഷു കുമാറുമായുള്ള കരാര്‍

ഐഎസ്എല്‍:യുവ പ്രതിഭകളുമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പടയൊരുക്കം: റിയല്‍ കശ്മീര്‍ എഫ്സിയില്‍ നിന്നും റിത്വിക് ദാസ് ബ്ലാസ്റ്റേഴ്‌സില്‍

15 July 2020 1:34 PM GMT
ആക്രമണാത്മക മിഡ്ഫീല്‍ഡറായി കളിക്കാന്‍ കഴിയുന്ന ബഹുമുഖ വിംഗറായ റിത്വിക് റിയല്‍ കശ്മീര്‍ എഫ്സിയില്‍ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. റിയല്‍ കാശ്മീരിനായി അദ്ദേഹം 11 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട് അതില്‍ 6 മല്‍സരങ്ങളില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയ താരം കഴിഞ്ഞ ഐ-ലീഗ് സീസണില്‍ 2 അസിസ്റ്റുകള്‍ സംഭാവന നല്‍കുകയും ചെയ്തു.പശ്ചിമ ബംഗാളിലെ ചെറിയ പട്ടണമായ ബര്‍ണ്‍പൂരില്‍ നിന്നുള്ള റിത്വിക്, സിഎഫ്എല്‍ ഫസ്റ്റ് ഡിവിഷനിലെ കല്‍ക്കത്ത കസ്റ്റംസില്‍ നിന്ന് തന്റെ ഫുട്ബാള്‍ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് മോഹന്‍ ബഗന്‍ അക്കാദമിയുടെ ഭാഗമായിരുന്നു
Share it