ഐഎസ്എല്‍: യുവ ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖാന്‍ ഗില്‍ ബ്ലാസ്റ്റേഴ്സില്‍
രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.ഐഎസ്എല്ലില്‍ തങ്ങളുടെ എതിരാളികളായ ബംഗളൂരു എഫ്സിയില്‍ നിന്നാണ് ഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ എത്തുന്നത്.ഏറ്റവും മികച്ച പിന്തുണ നല്‍കുന്ന ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനുള്ള പ്രലോഭനമാണ് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലെത്തിച്ചതെന്ന് പ്രഭ്‌സുഖാന്‍ ഗില്‍ പറഞ്ഞു.

കൊച്ചി:ഭാവി വാഗ്ദാനമായ യുവ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ ഐഎസ്എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഭാഗമാകും. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച 19 കാരനായ ഗില്‍, 2014 ല്‍ ചണ്ഡിഗഡ് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. 2017ല്‍ ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടര്‍17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ അദ്ദേഹം രണ്ട് വര്‍ഷം പരിശീലനം നേടി.
അതേ വര്‍ഷം തന്നെ ഇന്ത്യന്‍ ആരോസുമായി കരാറിലെത്തിയ അദ്ദേഹം ഐ-ലീഗില്‍ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങള്‍ ക്ലബ്ബിനായി കളിച്ചു. 2019 ലെ ഹീറോ സൂപ്പര്‍ കപ്പ് യോഗ്യതാ മല്‍സരത്തിലെ മിന്നുന്ന പ്രകടനത്തിലൂടെ ഈ യുവ ഷോട്ട്-സ്റ്റോപ്പര്‍ കെബിഎഫ്‌സി ടാലന്റ് ഹണ്ട് ടീമിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഐഎസ്എല്ലില്‍ തങ്ങളുടെ എതിരാളികളായ ബംഗളൂരു എഫ്സിയില്‍ നിന്നാണ് ഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ എത്തുന്നത്.ഏറ്റവും മികച്ച പിന്തുണ നല്‍കുന്ന ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനുള്ള പ്രലോഭനമാണ് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലെത്തിച്ചതെന്ന് പ്രഭ്‌സുഖാന്‍ ഗില്‍ പറഞ്ഞു.
ടീമിന് തന്നെ ആവശ്യമുള്ളപ്പോഴെല്ലാം മികച്ച പോരാട്ടം നടത്തികൊണ്ട് എന്നാല്‍ കഴിയുന്നത് ാന്‍ നല്‍കുമെന്നും പ്രഭ്‌സുഖാന്‍ ഗില്‍ പറഞ്ഞു.19 വയസുകാരനായ പ്രഭ്‌സുഖാന്‍, ഈ പ്രായത്തില്‍ തന്നെ വളരെ പക്വതയുള്ളവനും ആത്മവിശ്വാസമുള്ളതുമായ ഗോള്‍കീപ്പറുമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.കൈയും കാലും കൊണ്ട് ഒരേപോലെ ശ്രമങ്ങള്‍ നടത്താന്‍ സാധിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വരവ് യുവ പ്രതിഭകളിലുള്ള നമ്മുടെ വിശ്വാസത്തെയും അവരുടെ വളര്‍ച്ചയിലും വികാസത്തിലുമുള്ള നമ്മുടെ ശ്രദ്ധയെ ശക്തിപ്പെടുത്തുന്നതായും ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.
RELATED STORIES
ഉദയ്പൂര് കൊലപാതകം: പ്രതികളിലൊരാള്ക്ക് പാക് ബന്ധമാരോപിച്ച് ഡിജിപിയും...
30 Jun 2022 4:11 AM GMTവടക്കന് ജില്ലകളില് കനത്ത മഴക്ക് സാധ്യത;യെല്ലോ അലര്ട്ട്
30 Jun 2022 4:09 AM GMTപരിസ്ഥിതി ലോല മേഖല;തൃശൂര് ജില്ലയിലെ മലയോര മേഖലയില് ഇന്ന് എല്ഡിഎഫ്...
30 Jun 2022 3:54 AM GMTഉദ്ദവ് താക്കറെയുടെ രാജിയില് സന്തോഷമില്ലെന്ന് ശിവസേനാ വിമതര്
30 Jun 2022 3:30 AM GMTബീഹാര്: ഉവൈസിയുടെ പാര്ട്ടിയിലെ 4 എംഎല്എമാര് ആര്ജെഡിയിലേക്ക്
30 Jun 2022 2:56 AM GMTബാലുശ്ശേരിയില് യുവാവിന് മര്ദ്ദനമേറ്റ സംഭവം: ഗോത്രവര്ഗ കമ്മീഷന്...
30 Jun 2022 2:14 AM GMT