സന്ദേശ് ജിങ്കന് വേണ്ടി എടികെയും ഈസ്റ്റ് ബംഗാളും രംഗത്ത്
വര്‍ഷം 1.8 എട്ട് കോടി പ്രതിഫലയിനത്തില്‍ നല്‍കുന്ന കരാറുമായാണ് ഈസ്റ്റ്ബംഗാള്‍ രംഗത്തുള്ളത്.

കൊല്‍ക്കത്ത: മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കന് വേണ്ടി എടികെയും ഈസ്റ്റ് ബംഗാളും രംഗത്ത്. കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് വിട്ട ജിങ്കനെ സ്വന്തമാക്കാന്‍ ആദ്യം എത്തിയ ക്ലബ്ബാണ് ഐഎസ്എല്ലിലെ നിലവിലെ ചാംപ്യന്‍മാരായ എടികെ മോഹന്‍ ബഗാന്‍. പുതിയ സീസണില്‍ ഐഎസിഎല്ലില്‍ പ്രവേശിക്കാനൊരുങ്ങുന്ന ഈസ്റ്റ് ബംഗാളാണ് അവസാനമായി ജിങ്കനായി രംഗത്ത് വന്നിട്ടുള്ളത്. പരിക്ക് കാരണം ഒരു വര്‍ഷത്തോളം ജിങ്കന്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നില്ല. പരിക്ക് ഭേദമായ ജിങ്കന്‍് വീണ്ടും പരിശീലനം ആരംഭിച്ചിട്ടുണ്ട്. വര്‍ഷം 1.8 എട്ട് കോടി പ്രതിഫലയിനത്തില്‍ നല്‍കുന്ന കരാറുമായാണ് ഈസ്റ്റ്ബംഗാള്‍ രംഗത്തുള്ളത്.
ഐഎസ്എല്ലിലെ ഏറ്റവും മൂല്യമുള്ള താരമായി ജിങ്കനെ വാങ്ങാനാണ് ഈസ്റ്റ്ബംഗാളിന്റെ ശ്രമം. എടികെ മോഹന്‍ബഗാന്റെ ഓഫര്‍ തുക ഇതുവരെ പുറത്ത് വന്നിട്ടില്ല. ഈസ്റ്റ്ബംഗാളിനേക്കാള്‍ വലിയ തുക ഓഫര്‍ ചെയ്ത ജിങ്കനെ സ്വന്തമാക്കാനാണ് എടികെ മോഹന്‍ ബഗാന്റെ ശ്രമം. എന്നാല്‍ താരം ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നതിന്റെ അന്തിമ തീരുമാനം ഈ മാസം അവസാനമേ അറിയൂ. മുംബൈ സിറ്റി എഫ് സി, ബെംഗളുരൂ എഫ് സി, എഫ് സി ഗോവാ, ഒഡീഷാ എഫ് സി എന്നീ ക്ലബ്ബുകളും തുടക്കം മുതലെ ജിങ്കനായി രംഗത്തുണ്ട്. ഐഎസ്എല്ലില്‍ സജീവ സാന്നിധ്യമാവാന്‍ ഇറങ്ങുന്ന ഈസ്റ്റ് ബംഗാള്‍ ഈ സീസണില്‍ മൂന്ന് താരങ്ങളെ സൈന്‍ ചെയ്യാനാണ് തീരുമാനിച്ചത്. ജിങ്കന്‍, നാരായണ്‍ ദാസ്, അനസ് എടത്തൊടിക, ജെജെ എന്നീ താരങ്ങളില്‍ മൂന്ന് പേരെ സ്വന്തമാക്കാനാണ് ഈസ്റ്റ് ബംഗാളിന്റെ ശ്രമം.
RELATED STORIES
അല്‍ നസ്റിനായി റൊണാള്‍ഡോയുടെ ആദ്യ ഗോള്‍; അല്‍ ഫത്തെഹിനോട് സമനില
3 Feb 2023 6:56 PM GMTഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഈസ്റ്റ് ബംഗാള്‍
3 Feb 2023 6:41 PM GMTപ്ലേ ഓഫ് ലക്ഷ്യം; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ
3 Feb 2023 6:06 AM GMTപിഎസ്ജിക്ക് വന്‍ തിരിച്ചടി; ചാംപ്യന്‍സ് ലീഗിന് എംബാപ്പെ ഇല്ല;...
3 Feb 2023 5:49 AM GMTഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന്...
2 Feb 2023 4:25 PM GMTഇംഗ്ലിഷ് ഫുട്ബോള്‍ ലീഗ് കപ്പ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ന്യൂകാസില്‍...
2 Feb 2023 6:22 AM GMT