Football

ഐഎസ് എല്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി കൊച്ചിയില്‍ പ്രീസീസണ്‍ പരിശീലനം തുടങ്ങി

മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെയും, സംഘത്തിന്റെയും നേതൃത്വത്തിലാണ് ടീം പരിശീലിക്കുക.കൊവിഡ് സമയത്തെ വ്യവസ്ഥകള്‍ പാലിച്ച്, എല്ലാ കെബിഎഫ്‌സി താരങ്ങളും ഈ സീസണ്‍ മുഴുവന്‍ ബയോബബിളില്‍ ആയിരിക്കും

ഐഎസ് എല്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി കൊച്ചിയില്‍ പ്രീസീസണ്‍ പരിശീലനം തുടങ്ങി
X

കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2021-22ന് സീസണിന് മുന്നോടിയായുള്ള പ്രീസീസണ്‍ പരിശീലനത്തിന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി,എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടില്‍ തുടക്കമിട്ടു. മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെയും, സംഘത്തിന്റെയും നേതൃത്വത്തിലാണ് ടീം പരിശീലിക്കുക.കൊവിഡ് സമയത്തെ വ്യവസ്ഥകള്‍ പാലിച്ച്, എല്ലാ കെബിഎഫ്‌സി താരങ്ങളും ഈ സീസണ്‍ മുഴുവന്‍ ബയോബബിളില്‍ ആയിരിക്കും. താരങ്ങളെല്ലാം അവരുടെ ക്വാറന്റീന്‍ കാലയളവും, ആരോഗ്യ പരിശോധനകളും പൂര്‍ത്തിയാക്കി. വാക്‌സിനേഷനും സ്വീകരിച്ചു.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത്തവണത്തെ പ്രീസീസണ്‍ പരിശീലനം നടത്തുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. ഒന്നായി ജ്വലിച്ചു ഉയരാന്‍ തങ്ങള്‍ എല്ലാവരും ആവേശത്തോടെ തയ്യാറാണ്. ആവേശകരവും കൃത്യതയുമുള്ള പരിശീലനമാണ് ഈ സീസണില്‍ പ്രതീക്ഷിക്കുന്നത്. 2021-22 ഐഎസ്എലിനായി മികച്ച ടീമിനെ പടുത്തുയര്‍ത്തുന്നതിനുള്ള അവസരങ്ങളും തങ്ങള്‍ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ പ്രീസീസണ്‍ സ്‌ക്വാഡിലെ താരങ്ങള്‍ ഇവരാണ്

ഗോള്‍കീപ്പര്‍മാര്‍: ആല്‍ബിനോ ഗോമസ്, പ്രഭ്‌സുഖന്‍ സിങ് ഗില്‍, ബിലാല്‍ ഹുസൈന്‍ ഖാന്‍, മുഹീത് ഷാബിര്‍, സച്ചിന്‍ സുരേഷ്.

പ്രതിരോധനിര: ഷഹജാസ് തെക്കന്‍, സന്ദീപ് സിങ്, ബിജോയ് വി, അബ്ദുല്‍ ഹക്കു, ഹോര്‍മിപാം റുയിവ, ജെസ്സെല്‍ കര്‍നെയ്‌റോ, സഞ്ജീവ് സ്റ്റാലിന്‍, ദെനെചന്ദ്ര മീറ്റേയ്.

മധ്യനിര: ഹര്‍മന്‍ജോത് ഖാബ്ര, ജീക്‌സണ്‍ സിങ്, സുഖാം യോയ്‌ഹെന്‍ബ മീറ്റേയ്, ലാല്‍തത്തംഗ ഖോല്‍റിങ്, സഹല്‍ അബ്ദുല്‍ സമദ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, രാഹുല്‍ കെ പി, പ്രശാന്ത് കെ, നൗറെം മഹേഷ്, സെയ്ത്യസെന്‍ സിങ്, വിന്‍സി ബരേറ്റോ, അനില്‍ ഗോയങ്കര്‍.

മുന്‍നിര: വി എസ് ശ്രീക്കുട്ടന്‍, ശുഭ ഘോഷ്.

ഈ സ്‌ക്വാഡിന് പുറമെ, അഡ്രിയാന്‍ നിക്കോളസ് ലൂണ റെറ്റാമറും, എനെസ് സിപോവിച്ചും ശേഷിക്കുന്ന വിദേശ താരങ്ങള്‍ക്കൊപ്പം അവരുടെ ക്വാറന്റീനും ആവശ്യ ആരോഗ്യപരിശോധനയും പൂര്‍ത്തിയാക്കി വരും ആഴ്ചകളില്‍ സമ്പൂര്‍ണ പരിശീലനത്തിനായി ടീമിനൊപ്പം ചേരും.

Next Story

RELATED STORIES

Share it