Top

You Searched For " kochi"

കൊച്ചിയോടൊപ്പം സൈക്കിളില്‍ സൈക്കിള്‍ റാലി

24 Oct 2021 3:56 PM GMT
നഗരത്തിലെ വിവിധ സൈക്ലിങ് ക്ലബ്ബുകളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്

കൊച്ചിയില്‍ നിന്ന് എല്ലാദിവസവും ശ്രീലങ്കയിലേയ്ക്ക് വിമാനസര്‍വീസ്

3 Oct 2021 6:24 AM GMT
കൊച്ചി: മഹാവ്യാധിയുടെ പ്രത്യാഘാതം കുറയുന്നതോടെ കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഒക്ടോബറില്‍ തുടക്കമാകുന്നു. കേരളത്തില്‍ നിന്നുള്ള ഏറ്റവും തിര...

ഷിപ്പിംഗ് ട്രേഡ് മീറ്റ് സെപ്തംബര്‍ 30ന് കൊച്ചിയില്‍

28 Sep 2021 3:37 PM GMT
വൈകുന്നേരം 4.30 ന് കൊച്ചി ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍നടക്കുന്ന മീറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. മന്ത്രി മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും

തൃക്കാക്കര നഗരസഭ: ചെയര്‍പേഴ്‌സണ്‍ രാജി വെയ്ക്കണമെന്ന്; എസ്ഡിപി ഐ ധര്‍ണ നടത്തി

25 Aug 2021 8:49 AM GMT
എസ്ഡിപി ഐ തൃക്കാക്കര മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കാക്കര നഗരസഭ ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ മണ്ഡലം പ്രസിഡന്റ് ഷിഹാബ് പടന്നാട്ട് ഉദ്ഘാടനം ചെയ്തു

കൊച്ചി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി

22 Aug 2021 1:18 PM GMT
ഇന്ന് ഉച്ചയ്ക്ക് 1.20ന് പുറപ്പടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് യാത്രക്കാര്‍ ഉയര്‍ത്തിയത്.

കൊച്ചിയില്‍ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

17 Aug 2021 1:43 PM GMT
കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്‍ അമീന്‍(23), ആലപ്പുഴ കലവൂര്‍ സ്വദേശി ബിമല്‍ബാബു(22) എന്നിവരാണ് 80ലക്ഷം രൂപ വിലവരുന്ന സിന്തറ്റിക്ക് ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലായത്

കൊച്ചിയിലെ വെള്ളപ്പൊക്കം; കാരണം കയ്യേറ്റം മൂലമുള്ള കനാലുകളുടെ ശോചനീയാവസ്ഥയെന്ന് പഠന റിപ്പോര്‍ട്ട്

11 Aug 2021 2:35 PM GMT
ജലസേചന വകുപ്പ് കൊച്ചി കോര്‍പ്പറേഷന്‍ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വെള്ളപ്പൊക്കത്തിന് കാരണമാകുന്ന കനാലുകള്‍ പൂര്‍ണമായും പഠനത്തിന് വിധേയമാകുകയും ഓരോ കനാലിലെയും പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അബുദബിയിലേക്ക് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും നാളെ മുതല്‍ സര്‍വീസുകള്‍

6 Aug 2021 4:49 PM GMT
വ്യാഴാഴ്ച മുതല്‍ തന്നെ ദുബയിലേക്കും ഷാര്‍ജയിലേക്കുമുള്ള വിമാനങ്ങള്‍ സര്‍വീസുകള്‍ തുടങ്ങിയെങ്കിലും അബുദബി സര്‍വീസുകള്‍ ആരംഭിച്ചിരുന്നില്ല.

ഐഎസ്എല്‍: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീസണ്‍ ക്യാംപ് ജൂലൈ 30ന് കൊച്ചിയില്‍

21 July 2021 1:43 PM GMT
മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്, കോച്ചിങ് സ്റ്റാഫ്, താരങ്ങള്‍ എന്നിവര്‍ പ്രീസീസണിന്റെ ആദ്യ പാദത്തിനായി കൊച്ചിയില്‍ എത്തും. വിദേശത്തായിരിക്കും ക്ലബ്ബിന്റെ ബാക്കിയുള്ള സന്നാഹങ്ങള്‍. ഫിസിക്കല്‍ കണ്ടീഷനിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പായുള്ള പ്രതിരോധ കുത്തിവയ്പ്പുകളും മെഡിക്കല്‍ പരിശോധനകളും ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്യാംപിലൂടെ പൂര്‍ത്തീകരിക്കും

ലക്ഷദ്വീപില്‍ ഇടതു എംപിമാര്‍ക്ക് സന്ദര്‍ശന അനുമതി നിഷേധിച്ചത് പാര്‍ലമെന്റിനോടുളള അവഹേളനം:എ വിജയരാഘവന്‍

10 Jun 2021 11:19 AM GMT
നിലവിലെ ലക്ഷദ്വീപിലെ സ്ഥിതി സ്‌ഫോടനാത്മകമാണ്. എല്ലാ ദ്വീപ് നിവാസികളുടെയും ജനാധിപത്യ അവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്. ദ്വീപിനെ കാവിവല്‍ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശം കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം നടപടികള്‍

സ്വര്‍ണക്കവര്‍ച്ചാകേസ് പ്രതിയായ കണ്ണൂര്‍ സ്വദേശി 55 ലക്ഷവുമായി കൊച്ചിയില്‍ പിടിയില്‍

8 Jun 2021 3:28 PM GMT
കൊച്ചി: സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മംഗലാപുരത്ത് കര്‍ണാടക പോലിസ് തിരയുന്ന കണ്ണൂര്‍ സ്വദേശി കൊച്ചിയില്‍ പിടിയില്‍. പാപ്പിനിശ്ശേരിക്കു സമീപം മാങ്കടവ് സ്വദ...

കൊവിഡ്:സര്‍ക്കാര്‍ വാങ്ങുന്ന കൊവിഷീല്‍ഡിന്റെ ആദ്യ ലോഡ് കൊച്ചിയില്‍ എത്തി

10 May 2021 8:24 AM GMT
3.5 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.ഇവ എറണാകുളം മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ മേഖലാ വെയര്‍ ഹൗസിലേക്ക് മാറ്റി. ഓരോ ജില്ലക്കുമുള്ള കൊവിഡ് വാക്‌സിന്‍ ഇവിടെ നിന്നും അതാത് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകും

ശ്രീലങ്കന്‍ സ്‌ഫോടനത്തിലെ 'ഇസ്രായേല്‍ സാന്നിധ്യം' കൊച്ചിയിലും; റെയ്ഡ് വിവരം ചോര്‍ന്നതോടെ ഡിജെ 'സജങ്ക' മുങ്ങി, അടിമുടി ദുരൂഹത

21 April 2021 11:51 AM GMT
നാലിടങ്ങളിലാണ് ഒരേ സമയം റെയ്ഡിനു പദ്ധതിയിട്ടത്. ഈ വിവരം 'സജങ്കയ്ക്കു' മാത്രം ചോര്‍ന്നു കിട്ടുകയും രക്ഷപ്പെടുകയും ചെയ്തതിലും ദുരൂഹത നിലനില്‍ക്കുകയാണ്.

സെയിന്റ്-ഗോബെയ്ന്‍ ഇന്ത്യയുടെ 'ആദ്യ' എക്സ്‌ക്ലൂസീവ് 'മൈഹോം' ബ്രാന്‍ഡ് സ്റ്റോര്‍ കൊച്ചിയില്‍

20 April 2021 10:32 AM GMT
ഷവര്‍ ക്യൂബിക്കിള്‍സ്, വിന്‍ഡോസ്, കിച്ചണ്‍ ഷട്ടറുകള്‍, വാര്‍ഡ്രോബ് ഷട്ടറുകള്‍, എല്‍ഇഡി മിററുകള്‍, ഗ്ലാസ് റൈറ്റിംഗ് ബോര്‍ഡുകള്‍, ജിപ്രോക്ക് സീലിംഗ്, ഡ്രൈവാളുകള്‍, ടൈലിംഗ്, ഗ്രൗട്ടിങ് സൊല്യൂഷനുകള്‍, ജിപ്‌സം പ്ലാസ്റ്റര്‍, ചില ടീഡ് റൂഫിംഗ് ഷിംഗിള്‍സ്, നോവേലിയോ വാള്‍ കവറുകള്‍ തുടങ്ങി സെന്റ്-ഗോബെയ്ന്‍ അതിന്റെ വിവിധ ഉല്‍പ്പന്നങ്ങളില്‍ എന്‍ഡ്-ടു-എന്‍ഡ് വാഗ്ദാനം ചെയ്യുന്നതായി സെന്റ് ഗോബെയ്ന്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹേമന്ത് ഖുറാന പറഞ്ഞു

സനുമോഹന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍; കൊച്ചിയിലെത്തിക്കും

18 April 2021 9:58 AM GMT
കൊല്ലൂരില്‍ നിന്ന് ഭാരതി എന്ന സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്ക് പോയ സനുമോഹന്‍ ഇവിടെ നിന്നാണ് കാര്‍വാറിലെത്തിയത്.

കൊച്ചിയില്‍ സിന്തറ്റിക് മയക്കുമരുന്ന് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് പോലിസ്

31 March 2021 3:56 PM GMT
ജനുവരി മുതല്‍ മാര്‍ച്ച് വരെ 368 മയക്കുമരുന്ന് കേസുകളിലായി 406 പേരെ അറസ്റ്റ് ചെയ്തതായി ഡിസിപി ഐശ്വര്യ ദോംഗ്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇക്കാലയളവില്‍ 26.34 കിലോ കഞ്ചാവ്, 733 എല്‍എസ്ഡി സ്റ്റാമ്പ്, 108 നൈട്രോസണ്‍ ഗുളികകള്‍, 116.59 ഗ്രാം ഹാഷിഷ് ഓയില്‍, 5 ഗ്രാം ഹാഷിഷ് എന്നിവയും 8,04,500 രൂപയും പിടിച്ചെടുത്തു

കൊച്ചിയില്‍ രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് സംഘം പിടിയില്‍

18 March 2021 5:09 PM GMT
പച്ചാളം സ്വദേശി കോമരോത്ത് കെ ജെ അമല്‍ (22), അയ്യപ്പന്‍കാവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ അക്ഷയ് (22), വടുതല സ്വദേശി നെവിന്‍ അഗസ്റ്റിന്‍(28),അയ്യപ്പന്‍കാവ് ഇലഞ്ഞിക്കല്‍ വീട്ടില്‍ ലെവിന്‍ ലോറന്‍സ് (28) എന്നിവരെയാണ് നാര്‍കോട്ടിക് സെല്‍ എസിപി കെ എ തോമസിന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫ് റെയ്ഡ് നടത്തി പിടികൂടിയത്

എല്‍ജെഡി വിട്ടവര്‍ ജെഡിഎസിലേക്ക്; ലയനം നാളെ കൊച്ചിയില്‍

27 Feb 2021 3:38 AM GMT
എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വൈകുന്നേരം രണ്ടിനാണ് ലയന സമ്മേളനം.എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പ്രഫ എബ്രഹാം പി മാത്യു,സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സി കെ ഗോപി, എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അഗസ്റ്റിന്‍ കോലഞ്ചേരി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരുമാണ് എല്‍ജെഡി വിട്ട് ജനതാദള്‍(എസ്) ല്‍ ലയിക്കുന്നത്

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊച്ചിയില്‍ ഇന്ന് തിരിതെളിയും

17 Feb 2021 3:49 AM GMT
കൊച്ചിയിലെ പ്രധാന വേദിയായ സരിത തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഐഎഫ്എഫ്‌കെ പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങള്‍ തെളിയിച്ചാണ് മേളയ്ക്ക് തുടക്കം കുറിക്കുന്നത്. സംവിധായകന്‍ കെ ജി ജോര്‍ജിന്റെ നേതൃത്വത്തില്‍ മലയാളചലച്ചിത്രരംഗത്തെ 24 പ്രമുഖ വ്യക്തികള്‍ ചേര്‍ന്നാണ് തിരി തെളിക്കുന്നത്. മേളയുടെ ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക്ക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡ പ്രദര്‍ശിപ്പിക്കും.

രാജ്യത്തെ ആദ്യ എല്‍എന്‍ജി ഫ്യുവലിംഗ് സ്റ്റേഷന്‍ കൊച്ചിയില്‍

16 Feb 2021 2:28 PM GMT
പെട്രോളിയം എക്സ്പ്ലോസീവ് ആന്റ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് ലൈസന്‍സ് നല്‍കിയത്.സംസ്ഥാനത്തിന്റെ വ്യാവസായിക, സമുദ്ര, ഗതാഗത മേഖലകളില്‍ എല്‍എന്‍ജി മുതല്‍ക്കൂട്ടായി മാറുമെന്ന് പെസോ അധിപന്‍ അഭിപ്രായപ്പെട്ടു

ഐഎഫ്എഫ്‌കെ: കൊച്ചിയില്‍ നാളെ തിരിതെളിയും

16 Feb 2021 11:42 AM GMT
ഐഎഫ്എഫ്‌കെ പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങള്‍ തെളിയിച്ചുകൊണ്ടാണ് മേളയ്ക്ക് തുടക്കം കുറിക്കുന്നത്. മുതിര്‍ന്ന സംവിധായകന്‍ കെ ജി ജോര്‍ജിന്റെ നേതൃത്വത്തില്‍ മലയാള ചലച്ചിത്ര രംഗത്തെ 24 പ്രമുഖ വ്യക്തികള്‍ ചേര്‍ന്ന് തിരി തെളിയിക്കും.

ശബരിമല : നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: മുല്ലപ്പള്ളി രാചന്ദ്രന്‍

6 Feb 2021 12:02 PM GMT
വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ നിയമനിര്‍മാണം സാധ്യമല്ലെന്നാണ് കഴിഞ്ഞ ദിവസം സിപിഎം ആക്ടിംഗ് സെക്ട്രറിയും എല്‍ഡിഎഫ് കണ്‍വീനറുമായ വിജയരാഘവന്‍ വ്യക്തമാക്കിയത്. ഇത് വസ്തുതാ വിരുദ്ധമാണ്.തങ്ങള്‍ ഭരണഘടനാ വിദഗ്ദരുമായും മുതിര്‍ന്ന അഭിഭാഷകരുമായും നടത്തിയ വിശദമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിന് നിയമനിര്‍മാണം സാധ്യമാകുമെന്നാണ് വ്യക്തമായതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു

മെട്രോ നഗരങ്ങള്‍ക്ക് മാത്രമായി മെട്രോ റെയില്‍ പരിമിതപ്പെടുത്തും; ചെറുനഗരങ്ങളില്‍ മെട്രോ ലൈറ്റ്, മെട്രോ നിയോ സര്‍വ്വീസുകള്‍

1 Feb 2021 9:33 AM GMT
രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ മെട്രോ പദ്ധതികള്‍ക്കായി ആവശ്യമുയര്‍ത്തുന്ന സാഹചര്യത്തില്‍ മെട്രോ റെയിലിന് പുറമേ ചെലവ് കുറഞ്ഞ മെട്രോ ലൈറ്റ്, മെട്രോ നിയോ പദ്ധതികള്‍ നടപ്പാക്കുമെന്നും 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദ്യത്തെ കടലാസ് രഹിത കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

നിറ്റ്കാ ടവര്‍ പൂര്‍ത്തിയായി: ഒറ്റ മരത്തില്‍ കൂട് കൂട്ടി സാങ്കേതിക വിദഗ്ദ്ധര്‍

28 Jan 2021 5:31 AM GMT
പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കായി എന്‍ഐടി കാലിക്കറ്റ് വിഭാവനം ചെയ്ത നിറ്റ്കായുടെ അപ്പാര്‍ട്ട്മെന്റ് പ്രോജക്ടായ 'നിറ്റ്കാ ടവര്‍' അസോസിയേഷന്‍ പ്രസിഡന്റ് തങ്കച്ചന്‍ തോമസ് ഉദ്ഘാടനം ചെയ്തു

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വിദേശ വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തും: മന്ത്രി ടി എം തോമസ് ഐസക്

17 Jan 2021 3:05 PM GMT
വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്ക് പരിവര്‍ത്തനം ഉണ്ടാകണം.വാട്ടര്‍ മെട്രോ പ്രൊജക്ട് യാഥാര്‍ഥ്യമാകുന്നതോടെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നും മൊബിലിറ്റി ഹബ്ബിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളിലൂടെ നടപ്പിലാക്കാന്‍ കഴിയുന്ന സംയോജിത പ്രോജക്റ്റുകള്‍ നഗരസഭകളില്‍ ആവിഷ്‌ക്കരിക്കണം

കൊച്ചിക്ക് പ്രതീക്ഷയേകി സംസ്ഥാന ബജറ്റ്

15 Jan 2021 11:59 AM GMT
ജില്ലയുടെയും സംസ്ഥാനത്തിന്റെയും പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വന്‍കിട പദ്ധതികളാണ് ഇവയില്‍ ഏറെ ശ്രദ്ധേയം.തേവരയില്‍ എലവേറ്റഡ് സമാന്തരപാതയടക്കം കൊച്ചിയിലെ പ്രധാന റോഡ് ശൃംഖല പദ്ധതിയും ബജറ്റില്‍ ഇടംപിടിച്ചു.2021-22 കാലയളവില്‍ തന്നെ 1957 കോടിരൂപ ചെലവില്‍ കലൂര്‍ - കാക്കനാട് 11 കിലോമീറ്റര്‍ മെട്രോ റെയില്‍ നിര്‍മ്മാണവും ബജറ്റില്‍ പ്രഖ്യാപിച്ചു

കര്‍ഷകര്‍ക്ക് പിന്തുണയുമായി കൊച്ചിയില്‍ റാലി; കേന്ദ്രം കര്‍ഷകരെ കൊള്ളയടിച്ച് കോര്‍പ്പറേറ്റുകളെ വളര്‍ത്തുന്നുവെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍

2 Jan 2021 12:32 PM GMT
ലോകസഭയില്‍ ഭൂരിപക്ഷമുണ്ടായതുകൊണ്ടു മാത്രം എന്തും ചെയ്യാമെന്നു കരുതുന്ന ഭരണാധികാരിക്ക് ഉണ്ടാകുന്നത് താത്കാലിക നേട്ടം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രാക്ടര്‍, കലപ്പയേന്തിയ കര്‍ഷകന്‍, വിവിധ കാര്‍ഷികോ പകരണങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടത്തപ്പെട്ട റാലി മേനക ജംഗ്ഷന്‍ ചുറ്റി തിരികെ മറൈന്‍ഡ്രൈവില്‍ ഹെലിപാഡിനു സമീപം സമാപിച്ചു. സമാപന സമ്മേളനം പ്രഫ എം കെ സാനു ഉദ്ഘാടനം ചെയ്തു

കര്‍ഷര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പുതുവല്‍സര ദിനത്തില്‍ കൊച്ചിയില്‍ സമ്മേളനവും കര്‍ഷക റാലിയും

29 Dec 2020 5:19 AM GMT
പുതുവല്‍സര ദിനത്തില്‍ വൈകുന്നേരം 3.30ന് കച്ചേരിപ്പടി ഗാന്ധി സ്മൃതിമണ്ഡപത്തില്‍നിന്നും ആരംഭിക്കുന്ന റാലി ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഒരു മുതിര്‍ന്ന കര്‍ഷകന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്യും. ട്രാക്ടര്‍ തുടങ്ങി വിവിധ കാര്‍ഷികോപകരണങ്ങളുടെ അകമ്പടിയോടെ നടത്തപ്പെടുന്ന റാലി മേനക ജംഗ്ഷന്‍ ചുറ്റി തിരികെ ഹെലിപാഡിനു സമീപം സമാപിക്കും.തുടര്‍ന്നു നടക്കുന്ന സമ്മേളനം പ്രഫ എം കെ സാനു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും

കൊച്ചിയിലെ മാളില്‍ നടിയെ ഉപദ്രവിച്ച സംഭവം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

21 Dec 2020 9:03 AM GMT
മലപ്പുറം സ്വദേശികളായ ആദിലിന്റെയും റംഷാദിന്റെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഫാസ്റ്റ് ഡൈനിംഗ് റെസ്റ്റോറന്റ് 'കാര്‍-ഗോ ബൈറ്റ്‌സുമായി' ലേ മെറിഡിയന്‍ കൊച്ചി

27 Nov 2020 12:13 PM GMT
ഹോട്ടലിന് പുറത്ത് കാര്‍ഗോ കണ്ടെയ്‌നറില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കിച്ചനും, ഹോട്ടല്‍ ലോണിലെ ഓപ്പണ്‍ സ്‌പേസ് കാഷ്വല്‍ ഡൈനിങ്ങുമാണ് കാര്‍-ഗോ ബൈറ്റ്‌സിന്റെ മുഖ്യ ആകര്‍ഷണം.വാഹനങ്ങളിലിരുന്നു തന്നെ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന 'ഇന്‍-കാര്‍' ഡൈനിംങ്ങാണ് പുതിയ റെസ്റ്റോറന്റിന്റെ ഏറ്റവും പ്രധാന സവിശേഷത.

അഡ്വ.പൂക്കുഞ്ഞ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

2 Nov 2020 12:04 PM GMT
മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന് അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു

കൊച്ചിയിലെ കാലാവസ്ഥ ദുരന്തങ്ങള്‍ പഠിക്കാന്‍ ആക്ഷന്‍ പ്ലാന്‍

2 Nov 2020 10:51 AM GMT
ദേശീയ സൈക്ലോണ്‍ റിസ്‌ക് ലഘൂകരണ പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തിലാണ് കാലാവസ്ഥ ദുരന്ത ലഘുകരണആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുന്നത്. കൊച്ചിക്ക് പുറമെ കര്‍ണാടകയിലെ മംഗളുരു, ഗോവയില പനാജി, മഹാരാഷ്ട്രയിലെ രത്‌നഗിരി, ഗുജറാത്തിലെ പോര്‍ബന്തര്‍, പശ്ചിമ ബംഗാളിലെ ബിധാന്‍നഗര്‍ എന്നീ നഗരങ്ങളാണ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാനായി തിരഞ്ഞെടുത്തിട്ടുള്ളത്

ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ കൊച്ചി കായലില്‍ ഇറങ്ങി

26 Oct 2020 4:32 AM GMT
മാലിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഇന്ധനം നിറയ്ക്കാന്‍ വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. വെണ്ടുരുത്തി പാലത്തിന് സമീപം സീപ്ലെയിന്‍ ഇറങ്ങാന്‍ ക്രമീകരണം ഒരുക്കിയിരുന്നു. നാവികസേനയുടെ അനുമതിയോടെ ആയിരുന്നു ഇത്. തുടര്‍ന്നു നേവല്‍ ബേസിലെ ജെട്ടിയില്‍ നിന്ന് ഇന്ധനം നിറച്ച വിമാനം ഗുജറാത്തിലേക്ക് പോയി

കൊച്ചി ബ്യൂട്ടിപാര്‍ലറില്‍ അക്രമം :മൂന്നുപേര്‍ പോലീസ് പിടിയില്‍

26 Oct 2020 4:07 AM GMT
എറണാകുളം, പള്ളുരുത്തി, ചാണി പറമ്പില്‍, (45) ഫോര്‍ട്ടുകൊച്ചി പനയപ്പിള്ളി നടുവിലത്തെ വീട്ടില്‍ ആസിഫ്(37)നെട്ടൂര്‍ ബിനാ മന്‍സില്‍ നൗഷാദ്(35)എന്നിവരെയാണ് ്എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്

യുഡിഎഫ് ഉന്നതാധികാര സമിതിയോഗം കൊച്ചിയില്‍ തുടങ്ങി

23 Oct 2020 6:09 AM GMT
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെക്കൂടാതെ യുഡഎഫ് ഘടകകക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജോസ് കെ മാണിയുടെ വിട്ടു പോകല്‍,വെല്‍ഫെയര്‍ പാര്‍ടിയുമായി നടത്തിയ ചര്‍ച്ച,തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുകയെന്നാണ് വിവരം
Share it