Top

You Searched For " from"

കൊവിഡ്: കായംകുളം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ വെള്ളിയാഴ്ച തുറക്കും

11 Aug 2020 4:59 PM GMT
ആഗസ്റ്റ് 14 രാവിലെ നാലുമുതലായിരിക്കും പ്രവര്‍ത്തിക്കുക. എല്ലാ ദിവസവും രാത്രി 12 മണി മുതല്‍ രാവിലെ ആറുമണി വരെ ഇതരസംസ്ഥാനത്തുനിന്നുള്‍പ്പെടെ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ലോഡ് ഇറക്കുന്നതിന് അനുമതി നല്‍കും. ചരക്ക് ഇറക്കിയ വാഹനങ്ങള്‍ നഗരസഭ വക റയില്‍വേ ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം

എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനത്ത് നിന്നും വന്നവര്‍

17 Jun 2020 1:56 PM GMT
ജൂണ്‍ 4 നു മസ്‌കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള തെലങ്കാന സ്വദേശി, ജൂണ്‍ 7 നു ഖത്തര്‍-കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള തമിഴ്‌നാട് സ്വദേശി, ജൂണ്‍ 4 നു മുംബൈയില്‍ നിന്ന് ട്രെയിനില്‍ കൊച്ചിയിലെത്തിയ 34 വയസ്സുള്ള വാഴക്കുളം സ്വദേശിനി, ജൂണ്‍ 15 നു ഡല്‍ഹി-കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തമിഴ്‌നാട് സ്വദേശിയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കൂടാതെ 48 വയസുള്ള പുത്തന്‍വേലിക്കര സ്വദേശിനിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു ഇവരുടെ അടുത്ത ബന്ധുവും രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുണ്ട്

എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മുന്നു പേര്‍ എത്തിയത് വിദേശത്ത് നിന്ന്

8 Jun 2020 1:33 PM GMT
മെയ് 31 ന് നൈജീരിയ കൊച്ചി വിമാനത്തിലെത്തിയ 55 വയസ്സുള്ള ചെന്നൈ സ്വദേശി,മെയ് 26 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 35 വയസ്സുള്ള എടത്തല സ്വദേശിനി,ജൂണ്‍ ഒന്നിന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള തുറവൂര്‍ അങ്കമാലി സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇവരെല്ലാവരും തന്നെ സ്ഥാപനനിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടം: ഗള്‍ഫ്, സിഡ്നി എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍, 14 ചാര്‍ട്ടര്‍ വിമാനങ്ങള്‍

8 Jun 2020 1:18 PM GMT
നാളെ മുതല്‍ 21 വരെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 15 വിമാനങ്ങള്‍ ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേയ്ക്ക് സര്‍വീസ് നടത്തും. അബുദാബി, സലാല, ദോഹ, കുവൈറ്റ്,ദുബായ്, മസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളുള്ളത്. 11, 13, 20 തീയതികളില്‍ സിംഗപ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളെത്തും. എയര്‍ ഇന്ത്യ നേരത്തെ നിശ്ചയിച്ചിരുന്ന പട്ടികയില്‍ സിഡ്നി, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വീസുകള്‍ ചേര്‍ത്തിട്ടുണ്ട്

അബുദാബിയില്‍ നിന്നുള്ള പ്രവാസികള്‍ സുരക്ഷിത നിരീക്ഷണത്തില്‍ ; കരുതലോടെ ജില്ല ഭരണകൂടം

8 May 2020 11:34 AM GMT
എറണാകുളം ജില്ലയില്‍ നിന്നുള്ള 22 പേരാണ് ഇന്നലത്തെ വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ രോഗലക്ഷണങ്ങളില്ലാത്ത പന്ത്രണ്ട് പേരും സമീപ ജില്ലകളില്‍ നിന്നുള്ള ആറു പേരുമാണ് ജില്ലയിലെ നിരീക്ഷണ കേന്ദ്രമായ മുട്ടം എസ്‌സിഎംഎസ് ഹോസ്റ്റലില്‍ ഉള്ളത്. ഒമ്പത് പേരെ വീടുകളിലേക്ക് നിരീക്ഷണത്തിനയച്ചു. ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലാണുള്ളത്

കൊവിഡ്-19 : എറണാകുളം ജില്ലയില്‍ നിന്ന് ഇതുവരെ മടങ്ങിയത് 7700 ഇതരസംസ്ഥാന തൊഴിലാളികള്‍

5 May 2020 4:04 PM GMT
ബീഹാറിലേക്ക് മൂന്നും ഒഡിഷയിലേക്ക് രണ്ടും പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് ഒന്നും വീതം ട്രെയിനുകളാണ് ഇതുവരെ ജില്ലയില്‍ നിന്ന് പുറപ്പെട്ടത്. പോലിസ്, ലേബര്‍, റവന്യു, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്യാംപുകളില്‍ നേരിട്ടെത്തിയാണ് മടങ്ങാനുള്ള അതിഥി തൊഴിലാളികളുടെ പട്ടിക തയ്യാറാക്കുന്നത്

തമിഴ്‌നാട്ടില്‍ നിന്നും മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ്

5 May 2020 3:20 PM GMT
മെയ് 3 ന് രാവിലെ 6 മണിക്ക് ആണ് തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നും കൂത്താട്ടുകുളം മാര്‍ക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തില്‍ ലോഡുമായി എത്തിയത്.തുടര്‍ന്ന് കോട്ടയം ജില്ലയിലും ലോഡ് ഇറക്കിയ ശേഷം മെയ് 4 ന് തിരികെ പോയി. തമിഴ്‌നാട്ടിലെ വെണ്ണണ്ടൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് എടുത്ത ഇദ്ദേഹത്തിന്റെ സാമ്പിള്‍പരിശോധന ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.ഡ്രൈവര്‍ നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്

15 ദിവസങ്ങള്‍ക്കും ശേഷം കുഞ്ഞ് ഫസ്രിന്‍ അമ്മയുടെ കൈകളില്‍; കേരളത്തിന് നന്ദിപറഞ്ഞ് മാതാവ് സോഫിയ

29 April 2020 1:18 PM GMT
ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ഒരായുസ്സിന്റെ ആകുലതകളിലൂടെയാണ് സോഫിയ കടന്ന് പോയത്. ഏപ്രില്‍ 14 ന് വിഷുദിനത്തിലാണ് നാഗര്‍കോവിലിലെ ജയഹരണ്‍ ആശുപത്രിയില്‍ സോഫിയ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച ഉടനെ കുഞ്ഞിന്റെ ശരീരത്തില്‍ നീലനിറം വ്യാപിച്ചതിനെത്തുടര്‍ന്ന് ജയഹരണിലെ കാര്‍ഡിയോളജിസ്റ്റ് ഡോ വെങ്കിടേഷ് എറണാകുളം ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. എഡ്വിന്‍ ഫ്രാന്‍സിസിനെ ബന്ധപ്പെട്ട് കുട്ടിയെ ലിസി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു

അമ്മയും മകനും കെഎസ്ആര്‍ടിസി ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു

29 Feb 2020 1:45 PM GMT
തോപ്പുംപടി വാലുമ്മേലില്‍ ബാബുവിന്റെ ഭാര്യ ശ്യാമള(43),ഇവരുടെ മകന്‍ പത്ത് വയസുകാരന്‍ അഞ്ചല്‍ എന്നിവരാണ് ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണത്.മുവാറ്റുപുഴയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് വരികയായിരുന്നുബസില്‍ തേവരയില്‍ ഫുട്‌ബോള്‍ പരിശീലനത്തിനായി പോയ മകനുമായി ശ്യാമള മടങ്ങുകയായിരുന്നു.തോപ്പുംപടി കൊച്ചുപള്ളി റോഡില്‍ എസ്ബ.ഐ ബാങ്കിന് സമീപത്ത് വെച്ച് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ വാതിലിന് നേരെയുള്ള കമ്പിയില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു

കൊറോണ ബാധയില്ലെന്ന് സ്ഥിരീകരണം ;കൊച്ചിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന നാലു പേരെയും വിട്ടയച്ചു

7 Feb 2020 1:04 PM GMT
ഇതുവരെ എറണാകുളം ജില്ലയില്‍ നിന്നും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി മൂന്നു സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഫലം വന്നതില്‍ ഒന്നിലും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.അതേ സമയം കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന 20 പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 35 പേരെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ള ആളുകളുടെ എണ്ണം 312 ആയി

മലയാളം സർവകലാശാല: ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേട്; പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി

27 Jun 2019 5:45 AM GMT
കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ പറ്റുന്നരീതിയിലുള്ള ക്രമക്കേട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.

ഒറീസയില്‍ നിന്നും എത്തിച്ച നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

6 May 2019 3:17 AM GMT
കൊച്ചി കടവന്ത്ര സ്വദേശിയും ഇപ്പോള്‍ വടുതലയില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ വിനു ആന്റണി (28) ആണ് പോലിസ് പിടിയിലായത്.ഇയാളില്‍ നിന്നും മുന്തിയ ഇനമായ ശീലാവതി ഇനത്തില്‍ പെട്ട നാല് കിലോ കഞ്ചാവ് പോലിസ് കണ്ടെടുത്തു
Share it