എറണാകുളം ജില്ല മന്തുരോഗ വിമുക്തമാകുന്നു
2000 മുതല്‍ എറണാകുളം ജില്ലയില്‍ നടപ്പാക്കി വരുന്ന സാമൂഹിക മരുന്നു വിതരണ പദ്ധതിയും അതിനോടനുബന്ധിച്ച് തിരഞ്ഞെടുത്ത 16 സ്ഥലങ്ങളിലായി ഓരോ വര്‍ഷവും നടത്തിവരുന്ന രാത്രി കാല രക്തപരിശോധനയില്‍ തദ്ദേശീയമായ മന്ത് രോഗ വാഹകരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് പ്രോഗ്രാമിന്റെ ഫലസിദ്ധി പരിശോധിച്ച് എറണാകുളം ജില്ലയെ മന്ത് രോഗ വിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്

കൊച്ചി: ലോകാരോഗ്യ സംഘടനയുടെ അമ്പതാമത് പ്രമേയ പ്രകാരം മന്തുരോഗം ആഗോളതലത്തില്‍ നിര്‍മാര്‍ജജനം ചെയ്യാന്‍ തീരുനാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോകമെമ്പാടും മന്ത് രോഗ നിര്‍മാര്‍ജജന പദ്ധതിയുടെ തുടക്കം കുറിച്ചു. ഈ പരിപാടിയില്‍ ഇന്ത്യയും പങ്കാളിയായിരുന്നു. രാജ്യത്തുനിന്നും 2020 ഓടെ മന്തുരോഗ നിര്‍മാര്‍ജനം ചെയ്യുകയായിരുന്നു ലക്ഷ്യം. 2000 മുതല്‍ എറണാകുളം ജില്ലയില്‍ നടപ്പാക്കി വരുന്ന സാമൂഹിക മരുന്നു വിതരണ പദ്ധതിയും അതിനോടനുബന്ധിച്ച് തിരഞ്ഞെടുത്ത 16 സ്ഥലങ്ങളിലായി ഓരോ വര്‍ഷവും നടത്തിവരുന്ന രാത്രി കാല രക്തപരിശോധനയില്‍ തദ്ദേശീയമായ മന്ത്രോഗ വാഹകരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് പ്രോഗ്രാമിന്റെ ഫലസിദ്ധി പരിശോധിച്ച് എറണാകുളം ജില്ലയെ മന്ത് രോഗ വിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍നടന്നു വരികയാണ്.
ഇതിന്റെ ഭാഗമായിസാമൂഹിക മരുന്നു വിതരണ പദ്ധതി പ്രോഗ്രാം നടപ്പാക്കിയതിനു ശേഷം ജനിച്ച കുട്ടികളില്‍ മന്ത് രോഗത്തിന്റെ സാധ്യത പരിശോധിക്കുന്നതിനായി 2015, 2017, 2019 വര്‍ഷങ്ങളില്‍ സ്‌കൂള്‍ കുട്ടികളില്‍ നടത്തിയ ട്രാന്‍സ്മിഷന്‍ അസ്സസ്സ്‌മെന്റ് സര്‍വ്വേ ജില്ലയില്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന എറണാകുളം ജില്ല മന്ത് രോഗ വിമുക്തമാകുന്നത്.തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ ജില്ലയിലെ തിരഞ്ഞെടുത്ത 16 കേന്ദ്രങ്ങളില്‍5 മുതല്‍ 9 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലെ മന്ത്രോഗ സാധ്യത പരിശോധിക്കുന്നതിനായി നടത്തുന്നരാത്രി കാല രക്ത പരിശോധനാ ക്യാംപ് ഈ മാസം 28 ന് കൊച്ചികോര്‍പ്പറേഷന്‍ നസ്രത്ത് ഡിവിഷനില്‍ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ എറണാകുളം ജനറല്‍ ആശുപത്രി, കരുവേലിപ്പടി മഹാരാജാസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ എല്ലാ ചൊവ്വാഴ്ചയും രാത്രി 8 മണി മുതല്‍ 10 വരെ രാത്രികാല രക്തപരിശോധന ക്ലിനിക്കും പ്രവര്‍ത്തിച്ചുവരുന്നു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍രാത്രികാല രക്ത പരിശോധന ക്യാംപുകള്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിവരുന്നതോടൊപ്പം ഇതിന്റെ ഭാഗമായി കൊതുകുകളില്‍ മന്തുരോഗം പരത്താന്‍ ശേഷിയുളള മൈക്രോ ഫൈലേറിയായുടെ സാന്നിധ്യമുണ്ടോയെന്നറിയുന്നതിനായി കൊതുകിന്റെ ഡിസെക്ഷന്‍ പരിശോധനയും നടത്തിവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
RELATED STORIES
ബ്രസീലിയന് താരം ഡാനി ആല്വ്സിന് 18 വര്ഷം ജയില് ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMT