Top

You Searched For "Ernakulam "

മോഷ്ടിച്ച ബൈക്കില്‍ എത്തി കത്തികാണിച്ച് കവര്‍ച്ച: പ്രധാന പ്രതി അറസ്റ്റില്‍

27 Oct 2020 4:59 AM GMT
പാലാരിവട്ടം സ്വദേശിയായ യുവാവിന്റെ പണം കവര്‍ന്ന കേസിലെ പ്രധാന പ്രതി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനില്‍ കുമാര്‍ (21)നെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്

എറണാകുളം ജില്ലയില്‍ ഇന്ന് 457 പേര്‍ക്ക് കൊവിഡ്

26 Oct 2020 1:26 PM GMT
337 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലുടെ.111 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഐ എന്‍ എച്ച് എസിലെ ഒരാള്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം രോഗം സ്ഥിരീകരിച്ചു

കൊവിഡ്: എറണാകുളത്ത് പരിശോധന കടുപ്പിച്ച് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ; 16369 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു

22 Oct 2020 1:02 PM GMT
സംസ്ഥാനത്ത് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും എറണാകുളം ജില്ലയിലാണ്. കൊവിഡ് മാനദണ്ഡങ്ങളുടെ പാലനം നിരീക്ഷിക്കുന്നതിനാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ വിന്യസിച്ചത്. ജില്ലയില്‍ 128 ഉദ്യോഗസ്ഥരാണ് ഉള്ളത്

കളമശേരി മെഡിക്കല്‍ കോളജിലെ സംഭവം: തനിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് ഭയമെന്ന് ഡോ.നജ്മ; പോലിസില്‍ പരാതി നല്‍കി

21 Oct 2020 11:16 AM GMT
കളമശേരി മെഡിക്കല്‍ കോളജിലെ അനാസ്ഥകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പിന്നാലെ താന്‍ കെഎസ് യു പ്രവര്‍ത്തകയാണെന്നും ആ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത നല്‍കിയിരുന്നു.ഇത് വസ്തുതാ വിരുദ്ധമാണെന്നും ഡോ.നജ്മ പോലിസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.സമൂഹ മാധ്യമങ്ങളിലുടെ പ്രവചരിക്കുന്ന വാര്‍ത്തകള്‍ തന്നെ മാനസികമായി തളര്‍ത്തിയിരിക്കുകയാണെന്നും തന്നെ മോശമായി ചിത്രീകരിക്കുകയാണെന്നും ഡോ.നജ്മ പരാതിയില്‍ പറയുന്നു.

എറണാകുളത്തും ഇടുക്കിയിലും കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

20 Oct 2020 1:02 PM GMT
ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യാന്‍ സാധ്യയതുണ്ട്. ഈ രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഹാരിസിന്റെ മരണം: കളമശേരി മെഡിക്കല്‍ കോളജിലെ അനാസ്ഥ ശരിവെച്ച് ഡോക്ടറും

20 Oct 2020 5:24 AM GMT
ഹാരിസ് എന്ന വ്യക്തി മരിച്ച സമയത്ത് താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. പക്ഷേ താന്‍ അറിഞ്ഞത് ഇക്കാര്യത്തില്‍ അനാസ്ഥ നടന്നുവെന്നാണ്.ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ തന്നോട് പറഞ്ഞത് അനുസരിച്ച് വീഴ്ച സംഭവിച്ചുണ്ടെന്നാണ് വ്യക്തമായത്.ഡോക്ടര്‍മാര്‍ പോയി നോക്കുന്ന സമയത്ത് രോഗി മരിച്ചു കിടക്കുകയായിരുന്നു.ഈ സമയമത്ത് രോഗിയുടെ മുഖത്ത് മാസ്‌കുണ്ടായിരുന്നു.പക്ഷേ വെന്റിലേറ്ററുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വിട്ടുകിടക്കുന്ന നിലയിലാണ് കണ്ടതെന്ന് ഡോക്ടര്‍ പറഞ്ഞതായി ഡോ.നജ്മ പറഞ്ഞു.

കൊവിഡ് പ്രതിരോധം: എറണാകുളത്ത് പുതിയതായി 45 സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കു കൂടി ചുമതല

17 Oct 2020 8:37 AM GMT
നിലവില്‍ പ്രവര്‍ത്തിക്കുന്ന 119 ഉദ്യോഗസ്ഥര്‍ക്ക് പുറമേയാണിത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍, കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം കടുപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയത്. ഈ പ്രദേശങ്ങളിലെല്ലാം തന്നെ പരിശോധനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു

മാരക മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍

15 Oct 2020 2:24 PM GMT
എടത്തല കുഴിവേലിപ്പടി മുകുളാര്‍ കുടി വീട്ടില്‍ ജാബിര്‍(21)ആണ് പാലാരിവട്ടം ഭാഗത്തു വെച്ച് പോലിസിന്റെ പിടിയിലായത്. ഗുളിക ചില്ലറ വില്‍പ്പനയ്ക്കായി ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പോലിസിന്റെ പിടിയിലായത്.

കൊവിഡ്: എറണാകുളത്ത് വീണ്ടും ആയിരം കടന്നു; ഇന്ന് 1228 പേര്‍ക്ക്

11 Oct 2020 2:16 PM GMT
കൊച്ചി: എറണാകുളം ജില്ലയില്‍ ജില്ലയില്‍ ഇന്നും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1228 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 1032 പേര്‍ക്കും രോഗ...

എറണാകുളം ജില്ലയില്‍ ഇന്ന് 911 പേര്‍ക്ക് കൊവിഡ്; 458 പേര്‍ക്ക് കൂടി രോഗമുക്തി

9 Oct 2020 12:59 PM GMT
753 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.118 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

ജസ്റ്റിസ് പി എ മുഹമ്മദ് അന്തരിച്ചു

9 Oct 2020 4:01 AM GMT
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഒരു മാസമായി പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അന്ത്യം

എറണാകുളം ജില്ലയില്‍ ഇന്ന് 837 പേര്‍ക്ക് കൊവിഡ്; 688 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി

6 Oct 2020 1:53 PM GMT
115 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐഎന്‍എച്ച്എസിലെ 10 പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം പിടികൂടി.13 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിവര്‍.ഇന്ന് 336 പേര്‍ രോഗ മുക്തി നേടി

എറണാകുളം ജില്ലയില്‍ ഇന്ന് 1042 പേര്‍ക്ക് കൊവിഡ്

2 Oct 2020 1:31 PM GMT
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 851 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 30 പേര്‍ വി...

കൊവിഡ്: ആയിരം കടന്ന് എറണാകുളം;ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1056 പേര്‍ക്ക്

30 Sep 2020 1:08 PM GMT
140 പേര്‍ക്ക് രോഗം പിടിപെട്ടതിന്റെ ഉറവിടം വ്യക്തമല്ല.ആറു ആരോഗ്യ പ്രവര്‍ത്തകര്‍ക്കുകൂടിയും ഇന്ന് രോഗം സ്ഥിരീകരിച്ചു.ജില്ലയില്‍ ആദ്യമായിട്ടാണ് കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ച ജില്ലയും എറണാകുളമാണ്. ജില്ലയില്‍ ഇന്നും ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 896 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചത്

മലയാറ്റൂര്‍ പാറമട സ്‌ഫോടനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവം: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

28 Sep 2020 10:27 AM GMT
പാറമടയുടെ ജനറല്‍ മാനേജര്‍ മലയാറ്റൂര്‍ ഇല്ലിത്തോട് ഒറവുംകണ്ടത്തില്‍ വീട്ടില്‍ ഷിജില്‍ (40). നടുവട്ടം കണ്ണാംപറമ്പില്‍ സാബു (46), തോട്ടുവ കവല മുരിയംപിള്ളി വീട്ടില്‍ ദീപക് (34) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്

എറണാകുളം ജില്ലയില്‍ ഇന്ന് 924 പേര്‍ക്ക് കൊവിഡ്

27 Sep 2020 2:41 PM GMT
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 924 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 889 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 35 പേര്‍ ഇതര സം...

നെട്ടൂരില്‍ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം മൂന്നു പേര്‍ പിടിയില്‍

26 Sep 2020 1:32 PM GMT
നെട്ടൂര്‍, കളപ്പുരയ്ക്കല്‍ വീട്ടില്‍, അനന്തു ശിവന്‍ (22), നെട്ടൂര്‍ കളപ്പുരയ്ക്കല്‍ നന്ദു (22), നെട്ടൂര്‍, പാറയില്‍ വീട്ടില്‍, ഷഫീഖ് (27) എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റി ഡാന്‍സാഫും, പനങ്ങാട് പോലിസും നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.നേരത്തെ നെട്ടൂരില്‍ നടന്ന അര്‍ജുന്‍ വധക്കേസിലെ മൂന്നാ പ്രതിയാണ് അനന്തു ശിവന്‍ എന്ന് പോലിസ് പറഞ്ഞു.

മലയാറ്റൂര്‍ പാറമട സ്‌ഫോടനം: രണ്ടു പേര്‍ പിടിയില്‍

26 Sep 2020 12:56 PM GMT
പാറമടയുടെ മാനേജരില്‍ ഒരാളായ രഞ്ജിത് (32), എക്‌സ്‌പ്ലൊസിവ് വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് നിന്നും ഇവ പാറമടകളിലേക്ക് എത്തിക്കുന്ന സന്ദീപ് എന്നു വിളിക്കുന്ന അജേഷ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പാറമടക്കു സമീപമുള്ള വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് കര്‍ണ്ണാടക ചമരരാജ് നഗറില്‍ നാഗ (36), തമിഴ്നാട് സ്വദേശി പെരിയണ്ണന്‍ (38) എന്നിവര്‍ മരിച്ചിരുന്നു

എറണാകുളം ജില്ലയില്‍ ഇന്ന് 655 പേര്‍ക്ക് കൊവിഡ്

25 Sep 2020 1:56 PM GMT
638 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.17 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.സമ്പര്‍ക്കത്തിലൂടെ ഇന്ന് ജില്ലയിലെ ഒമ്പതു ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എസ്ഡിപി ഐ

25 Sep 2020 8:49 AM GMT
കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികളെ പഞ്ചായത്തില്‍ ഇരുത്തി തങ്ങള്‍ക്ക് അനുകൂലമായി പുതിയ വോട്ടുകള്‍ ചേര്‍ക്കുകയും ട്വന്റി - 20 ക്ക് എതിരായ വോട്ടുകള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്തിനകത്തും ട്വന്റി-20 മുതലാളിക്ക് പഞ്ചായത്ത് ഭരണസമിതി അവസരം ഒരുക്കി നല്‍കുന്നുവെന്നാരോപിച്ചായിരുന്നു എസ്ഡിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ഉപരോധിക്കുകയും ചെയ്തത്

എറണാകുളം ജില്ലയില്‍ ഇന്ന് 624 പേര്‍ക്ക് കൊവിഡ്

23 Sep 2020 1:53 PM GMT
11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ആംബുന്‍സ് ഡ്രൈവറടക്കം വിവിധ ആശുപത്രികളിലെ 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു

മലയാറ്റൂര്‍ പാറമടയിലെ സ്‌ഫോടനം; മരിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ ക്വാറന്റൈനില്‍ കഴിഞ്ഞവര്‍

21 Sep 2020 5:27 AM GMT
കര്‍ണാടക സ്വദേശി നാഗരാജന്‍, തമിഴ്‌നാട് സ്വദേശി പെരിയണ്ണന്‍ എന്നിവരാണ് ഇന്ന് പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത്.അപകടം നടന്ന കെട്ടിടത്തില്‍ നാഗരാജനും പെരിയണ്ണനും ക്വാറന്റൈനില്‍ കഴിയുകയായിരുന്നവെന്നാണ് പ്രാഥമിക വിവരമെന്ന് കാലടി പോലിസ് പറഞ്ഞു.സ്‌ഫോടനത്തെക്കുറിച്ച് തഹസീല്‍ദാരോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതായി ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.

എറണാകുളം ജില്ലയില്‍ ഇന്ന് 351 പേര്‍ക്ക് കൊവിഡ്

19 Sep 2020 2:03 PM GMT
338 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.സമ്പര്‍ക്കം വഴി ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതു കൂടാതെ ഐ എന്‍ എച്ച് എസിലെ 14 പേര്‍ക്കം ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് കമ്മീഷണര്‍ ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം

19 Sep 2020 1:06 PM GMT
എംഎല്‍എമാരുടെ നേതൃത്വത്തില്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു, ഏറെനേരം നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവില്‍ മൂന്നു എം എല്‍ എമാരും , കെപിസിസി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി

കാത്തിരിപ്പിന് വിരാമം ;പട്ടിപ്പാറ-ഹിദായത്ത് നഗര്‍ അക്വഡേറ്റ് പാലത്തില്‍ വെളിച്ചമെത്തിച്ച് എസ്ഡിപി ഐ

19 Sep 2020 11:49 AM GMT
അധികാരം ഏല്‍പിക്കപ്പെട്ടവര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞു നില്‍ക്കുമ്പോള്‍ എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം വെങ്ങോല പഞ്ചായത്ത് പോഞ്ഞാശ്ശേരി, ഹിദായത്ത് നഗര്‍ ബ്രാഞ്ചാണ് ജനകീയ പങ്കാളിത്തത്തോടെ അക്വഡേറ്റ് പാലത്തില്‍ സോളാര്‍ പാനല്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്

അര്‍ധരാത്രിയില്‍ വീടുകളില്‍ കവര്‍ച്ച: മൂന്നംഗ സംഘം അറസ്റ്റില്‍

18 Sep 2020 3:55 AM GMT
ബിജു (45), സഹായികളായ ഗോപി (52), തൃശൂര്‍ സ്വദേശി ശശികുമാര്‍ (62) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പല്ലാരിമംഗലം പഞ്ചായത്തില്‍ മാവുടി, പുലിക്കുന്നേല്‍പടി, ഈട്ടിപ്പാറ എന്നിവടങ്ങളിലെ വീടുകളുടെ പിന്‍വാതില്‍ കുത്തിത്തുറന്ന് ഉറങ്ങി കിടന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. മോഷ്ടിച്ച 27 പവനോളം സ്വര്‍ണം പ്രതികളില്‍ നിന്നും പോലീസ് കണ്ടെടുത്തു

നെട്ടൂരില്‍ ഫഹദിന്റെ കൊലപാതകം: ലഹരിമാഫിയ സംഘത്തിലെ 14 പ്രതികള്‍ പിടിയില്‍

17 Sep 2020 3:24 PM GMT
ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി ജെയ്സണ്‍ (25), കലവൂര്‍ സ്വദേശി നിതിന്‍ (24), നെട്ടൂര്‍ സ്വദേശി റോഷന്‍ (30), മരട് സ്വദേശി ജീവന്‍ (32), മരട് സ്വദേശി വര്‍ഗീസ് (24),നെട്ടൂര്‍ സ്വദേശി വിജിത്ത് (33), കുമ്പളം സ്വദേശി ഫെബിന്‍ (34), കുണ്ടന്നൂര്‍ സ്വദേശി നിഷാദ് (21), കുണ്ടന്നൂര്‍ സ്വദേശി നിവിന്‍ (24), വടക്കന്‍ പറവൂര്‍ സ്വദേശി പ്രമോദ് (38), കുണ്ടന്നൂര്‍ സ്വദേശി രാഹുല്‍ കൃഷ്ണ (25), കുമ്പളം സ്വദേശി ശങ്കനാരായണന്‍ (35), മരട് സ്വദേശി ജെഫിന്‍ (23), കുമ്പളം സ്വദേശി സുജിത്ത് (32) എന്നിവരാണ് നെട്ടൂര്‍ പൊലീസിന്റെ പിടിയിലായത്. ഇവരില്‍ പ്രമോദും ജെഫിനും പ്രതികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരാണ്

കൊവിഡ്: എറണാകുളത്ത് രോഗബാധിതരില്‍ 60 ന് മുകളില്‍ പ്രായമുള്ളവര്‍ 10 ശതമാനത്തില്‍ താഴെ മാത്രം

16 Sep 2020 7:01 AM GMT
ജില്ലയില്‍ കൊവിഡ് പോസിറ്റീവ് ആകുന്ന രോഗികളില്‍ 60.8% പേരും പുരുഷന്മാര്‍.ആകെയുള്ള രോഗികളില്‍ 22.77% പേര്‍ 21-31 വയസിനിടയില്‍ പ്രായമുള്ളവര്‍. 31-41 വയസിനിടയിലുള്ള 18.89% പേര്‍ പോസിറ്റീവ് ആയി. 100 പരിശോധനകളില്‍ 8.24 പേരുടെ പരിശോധന ഫലം പോസിറ്റീവ് ആകുന്നു

എറണാകുളം ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കൊവിഡ് ; 125 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

7 Sep 2020 2:02 PM GMT
സമ്പര്‍ക്കം വഴിഐ എന്‍ എച്ച് എസ് സഞ്ജീവനിയിലെ ഒമ്പതു പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.തൃക്കാക്കര,പള്ളുരുത്തി,മട്ടാഞ്ചേരി,വടവുകോട് മേഖലയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്

കൊവിഡ് : എറണാകുളത്ത് റിവേഴ്‌സ് ക്വാറന്റൈന്‍ കര്‍ശനമാക്കും : മന്ത്രി വി എസ് സുനില്‍കുമാര്‍

7 Sep 2020 1:02 PM GMT
ശരാശരി 350 മുതല്‍ 400 വരെ രോഗികള്‍ ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ എല്ലാ മേഖലകളിലും അതീവ ജാഗ്രത പാലിക്കണം.ഓഗസ്റ്റ് മാസത്തില്‍ പ്രതീക്ഷിച്ച രോഗവ്യാപന കണക്ക് 97.8 ശതമാനം കൃത്യമായിരുന്നു.ഇതിനനുസരിച്ചുള്ള മുന്നൊരുക്കമാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ പൊതു ഗതാഗത സംവിധാനം വര്‍ധിച്ചു. അതിനാല്‍ അതീവ ജാഗ്രത പാലിക്കണം

ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട; 35 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

2 Sep 2020 4:19 PM GMT
കോഴിക്കോട്ടു സ്വദേശി ഹക്കിം, പട്ടാമ്പി സ്വദേശികളായ അഹമ്മദ് കബീര്‍, ജാഫര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോജന്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ആലുവ ടൗണില്‍ പരിശോധന നടത്തുന്നതിനിടയിലാണ് സംഘം എക്‌സൈസിന്റെ പിടിയിലായത്

എറണാകുളം ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കൊവിഡ്; 131 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

2 Sep 2020 1:40 PM GMT
ഇന്ന് സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരില്‍ ഒരു ഐ എന്‍ എച്ച് എസ് സഞ്ജീവനിയിലെ ഉദ്യോഗസ്ഥനും അഞ്ച് നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.ചെല്ലാനം,ചെങ്ങമനാട്,തൃക്കാക്കര,ആലങ്ങാട്, മട്ടാഞ്ചേരി,സൗത്ത് വാഴക്കുളം മേഖലയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ചെല്ലാനം മേഖലയില്‍ ഇടവേളയക്ക് ശേഷം ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൊവിഡ്; 186 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ

23 Aug 2020 2:14 PM GMT
14 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

എറണാകുളം ചമ്പക്കര മാര്‍ക്കറ്റ് നാളെ തുറക്കും; കര്‍ശന നിയന്ത്രണങ്ങള്‍

23 Aug 2020 10:26 AM GMT
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലക്ക് ജൂണ്‍ നാലിനാണ് മാര്‍ക്കറ്റ് അടച്ചത്.

ഓണത്തിന് പൂക്കളമൊരുക്കാന്‍ ചേന്ദമംഗലത്തിന്റെ സ്വന്തം ചെണ്ടുമല്ലി പൂക്കള്‍

20 Aug 2020 9:49 AM GMT
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു പൂക്കൃഷി.പഞ്ചായത്തിലെ 18 വാര്‍ഡുകളിലുമായി പതിനായിരത്തോളം തൈകളാണ് കൃഷിഭവന്‍ ഹരിത ഇക്കോ ഷോപ്പ് വഴി നല്‍കിയത്. ഓണക്കാലത്ത് ചേന്ദമംഗലം പഞ്ചായത്തിനു പുറമെ മറ്റു സ്ഥലങ്ങളിലേക്ക് കൂടി വിതരണം നടത്തുന്നതിന് ആവശ്യമുള്ള ഏകദേശം നാല് ടണ്‍ വരെ പൂക്കള്‍ പഞ്ചായത്തില്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

കൊവിഡ്: എറണാകുളത്ത് ഇന്ന് ഒരാള്‍ കൂടി മരിച്ചു

20 Aug 2020 7:10 AM GMT
കൊവിഡ് പൊസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന സൗത്ത് അടുവാശ്ശേരി പെരിയപറമ്പില്‍ അഹമ്മദുണ്ണി (65)യാണ് ഇന്ന് മരിച്ചത്
Share it