Football

ദക്ഷിണ മേഖല,അന്തര്‍സര്‍വ്വകലാശാല ഫുട്‌ബോള്‍ മാമാങ്കത്തിന് നാളെ കിക്ക് ഓഫ്

അഞ്ചു മൈതാനങ്ങളിലായി 30 മല്‍സരങ്ങളാണ് ആദ്യ ദിനമായ നാളെ നടക്കുന്നത്.കോതമംഗലം മാര്‍ അത്തനേഷ്യസ് ക്യാംപസില്‍ തന്നെയാണ് മൂന്നു മൈതാനങ്ങള്‍. ടി വി ജെഎച്ച് എസ് എസ് ,പിണ്ടിമന, മുനിസിപ്പല്‍ സ്‌റ്റേഡിയം (മൂവാറ്റുപുഴ) എന്നിങ്ങനെയാണ് മറ്റു രണ്ടു മൈതാനം.

ദക്ഷിണ മേഖല,അന്തര്‍സര്‍വ്വകലാശാല ഫുട്‌ബോള്‍ മാമാങ്കത്തിന് നാളെ കിക്ക് ഓഫ്
X

കൊച്ചി:എം ജി സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദക്ഷിണമേഖല, അഖിലേന്ത്യ, അന്തര്‍സര്‍വകലാശാല (പുരുഷ) ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് മൈതാനത്ത് നാളെ തുടക്കം.അഞ്ചു മൈതാനങ്ങളിലായി 30 മല്‍സരങ്ങളാണ് ആദ്യ ദിനമായ നാളെ നടക്കുന്നത്.മാര്‍ അത്തനേഷ്യസ് ക്യാംപസില്‍ തന്നെയാണ് മൂന്നു മൈതാനങ്ങള്‍. ടി വി ജെഎച്ച് എസ് എസ് ,പിണ്ടിമന, മുനിസിപ്പല്‍ സ്‌റ്റേഡിയം (മൂവാറ്റുപുഴ) എന്നിങ്ങനെയാണ് മറ്റു രണ്ടു മൈതാനം.

നാളെ വൈകുന്നേരം നാലിന് മാര്‍ അത്തനേഷ്യസ് കോളജ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ദക്ഷിണ മേഖല അന്തര്‍ സര്‍വ്വകലാശാല ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സിന്‍ഡിക്കറ്റ് അംഗം അഡ്വ. റെജി സക്കറിയ അധ്യക്ഷത വഹിക്കും.മാര്‍ അത്തനേഷ്യസ് കോളജ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ.മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കളെ സമ്മേളനത്തില്‍ ആദരിക്കും.

ആദ്യ ദിനത്തില്‍ ആതിഥേയരായ മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്കു പുറമെ , ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല (കൊച്ചി) ,നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (കൊച്ചി ) കേരള കാര്‍ഷിക സര്‍വ്വകലാശാല (തൃശൂര്‍ ,കേന്ദ്ര സര്‍വ്വകലാശാല (കാസര്‍ഗോഡ്) എന്നീ സര്‍വ്വകലാശാല ടീമുകള്‍ കളിക്കളത്തില്‍ ഇറങ്ങും.ജനുവരി 10 വരെ നടക്കുന്ന മല്‍സരങ്ങളില്‍ വിജയിച്ച ടീമുകളാണ് ജനുവരി 12 ന് ആരംഭിക്കുന്ന അഖിലേന്ത്യ അന്തര്‍ സര്‍വ്വകലാശാല മല്‍സരത്തില്‍ പങ്കെടുക്കുന്നത്.

Next Story

RELATED STORIES

Share it