- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഞ്ജുവിന്റെ ചിറകിലേറി ഇന്ത്യന്‍ വിജയഗാഥ; ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍; വെസ്റ്റ്ഇന്‍ഡീസ് പുറത്ത്

കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ വിജയം. 50 ബോളില്‍ 97 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചു. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് 196 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം.
ഇന്ത്യന്‍ നിരയില്‍ ശിവം ദുബെ എട്ട്, ഹര്‍ദിക് പാണ്ഡ്യ 17, ശിവകുമാര്‍ യാദവ് 18, ഇഷാന്‍ കിഷന്‍ 10, അഭിഷേക് ശര്‍മ 10 റണ്‍സ് സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ ബോളിങ് നിരയെ കരുതലോടെ പ്രതിരോധിച്ച വിന്‍ഡീസ് പതിയെ താളം കണ്ടെത്തുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ എട്ടോവറില്‍ 68 റണ്‍സ് നേടി. പിന്നീട് തിരിച്ചടി നേരിട്ട വിന്‍ഡീസ് അവസാന ഓവറുകളില്‍ താളം തിരിച്ചുപിടിച്ചു. ജേസണ്‍ ഹോള്‍ഡറും റോവ്മാന്‍ പവലുമാണ് വിന്‍ഡീസിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.
10 വീതം റണ്‍സ് വീതമെടുത്ത അഭിഷേക് ശര്‍മയുടേയും ഇഷാന്‍ കിഷന്റേയും വിക്കറ്റുകളും സൂര്യകുമാര്‍ യാദവിന്റെ (18 റണ്‍സ്) വിക്കറ്റുമാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടമായത്. പിന്നീട് എത്തിയ തിലക് വര്‍മ്മ, ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ ഹേറ്റ്‌മെയറുടെ കൈയില്‍ കുടുങ്ങി കളം വിട്ടു. ശേഷമെത്തിയ ഹാര്‍ദിക് പാണ്ഡ്യെ സഞ്ജുവിന് ഒപ്പം നിന്നു. 14 പന്തില്‍ 17 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയെ ഷാമര്‍ ജോസഫ് ജേസണ്‍ ഹോള്‍ഡറുടെ കൈകളില്‍ എത്തിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ ശിവം ദുബെ സഞ്ജുവിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ ജയത്തിലെത്തിക്കുകയായിരുന്നു.
ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങിയ സഞ്ജു വാലറ്റം വരെ പിടിച്ചു നിന്നു. ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയ വിന്‍ഡീസ് ഇടയ്‌ക്കൊന്ന് പതറിയെങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിച്ച് തിരിച്ചുവരികയായിരുന്നു.
ഓപ്പര്‍ണമാരായ ഷായ് ഹോപ്പ് (33 പന്തില്‍ 32), റോസ്റ്റണ്‍ ചേസ് (25 പന്തില്‍ 40), വമ്പനടിക്ക് മുതിര്‍ന്ന ഷിംറോണ്‍ ഹെറ്റ്മെയര്‍ (12 പന്തില്‍ 27), റൂല്‍ര്‍ഫോഡ് (9 പന്തില്‍ 14) എന്നിവരാണ് പുറത്തായത്. ഇതില്‍ ഹെറ്റ്‌മെയറിന്റെയും റൂതര്‍ഫോഡിന്റെയും ക്യാച്ച് കീപ്പര്‍ സഞ്ജു സാംസണാണ് എടുത്തത്.
ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ എട്ടോവറില്‍ 68 റണ്‍സ് നേടിയ ശേഷമായിരുന്നു അവര്‍ക്ക് ക്ഷണത്തില്‍ വിക്കറ്റുകള്‍ നഷ്ടമായത്. എന്നാല്‍, പിന്നീട് ജേസണ്‍ ഹോള്‍ഡറും റോവ്?മാന്‍ പവലുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലിന് 119 എന്ന നിലയില്‍ നിന്നാണ് അവര്‍ സ്‌കോര്‍ 195-ല്‍ എത്തിച്ചത്. ഹോള്‍ഡര്‍ 22 പന്തില്‍ 37-ഉം പവല്‍ 19 പന്തില്‍ 34-ഉം റണ്‍സെടുത്തു. ടി20യില്‍ വിന്‍ഡീസിനുവേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന ബഹുമതിയും പവല്‍ സ്വന്തമാക്കി. 150 സിക്‌സാണ് സമ്പാദ്യം.ഇന്ത്യയ്ക്കുവേണ്ടി ജസ്പ്രീത് ബുംറ രണ്ടും ഹര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















