Sub Lead

ഇറാനിലെ പുതിയ നേതൃത്വവുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ട്രംപ്

ഇറാനിലെ പുതിയ നേതൃത്വവുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ട്രംപ്
X

വാഷിങ്ടണ്‍: ഇസ്രായേലിനും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ ഇറാനിലെ പുതിയ നേതൃത്വവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന്റെ പുതിയ നേതൃത്വം തന്റെ ഭരണകൂടവുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ ചെയ്യാന്‍ പദ്ധതിയിടുന്നുവെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

'അവര്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, ഞാനും സംസാരിക്കാന്‍ സമ്മതിച്ചു, അതിനാല്‍ ഞാന്‍ അവരുമായി സംസാരിക്കും,' ട്രംപ് പറഞ്ഞതായി ദി അറ്റ്‌ലാന്റിക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.

'അവര്‍ അത് നേരത്തെ ചെയ്യണമായിരുന്നു. വളരെ പ്രായോഗികവും ചെയ്യാന്‍ എളുപ്പവുമായത് നേരത്തെ ചെയ്യേണ്ടതായിരുന്നു. അവര്‍ വളരെ നേരം കാത്തിരുന്നു,' ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, അമേരിക്കയുമായി ഇറാന്‍ നേതാക്കള്‍ ചര്‍ച്ചക്ക് തയ്യാറായതായി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.

ഇറാന്‍ ആക്രമണത്തില്‍ നിരവധി യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടു. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസും സ്ഥിരീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it