- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലുലു ഫാഷന്‍ വീക്കിന് മെയ് 25 ന് തുടക്കം
പ്രമുഖ വസ്ത്രബ്രാന്‍ഡായ ഓക്‌സംബര്‍ഗ് അവതരിപ്പിയ്ക്കുന്ന ലുലു ഫാഷന്‍ വീക്ക് പീറ്റര്‍ ഇംഗ്ലണ്ടുമായി ചേര്‍ന്നാണ് നടത്തുന്നത്.ഫാഷന്‍ വീക്കിന്റെ പ്രചരണാര്‍ത്ഥം മെയ് 22, 25 തീയതികളില്‍ കൊച്ചിയില്‍ ബൈക്ക് റാലിയും സംഘടിപ്പിയ്ക്കും. 25 മുതല്‍ 29 വരെ എല്ലാ ദിവസവും കലസാംസ്‌കാരിക പരിപാടികളും മാളിലുണ്ടാകും
കൊച്ചി :ലുലു ഫാഷന്‍ വീക്ക് മെയ് 25 മുതല്‍ 29വരെ ലുലു മാളില്‍ നടക്കുമെന്ന് ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്‍, ബയ്യിംഗ് മാനേജര്‍ ദാസ് ദാമോദരന്‍, ലുലു ഇന്ത്യ മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ലുലു ഫാഷന്‍ വീക്കിന്റെ അഞ്ചാം പതിപ്പാണിത്. ഫാഷന്‍ രംഗത്തെ നൂതന ട്രെന്‍ഡുകള്‍ മലയാളികളെ പരിചയപ്പെടുത്തുകയാണ് ലുലു ഫാഷന്‍ വീക്കിന്റെ ലക്ഷ്യം. അഞ്ച് ദിവസങ്ങിലായി നടക്കുന്ന ഫാഷന്‍ വീക്കിലെ ഫാഷന്‍ ചുവടുവെയ്പ്പുകളും വിനോദവും കൊച്ചിയെ ആഘോഷ ലഹരിയിലാക്കും.
പ്രമുഖ വസ്ത്രബ്രാന്‍ഡായ ഓക്‌സംബര്‍ഗ് അവതരിപ്പിയ്ക്കുന്ന ലുലു ഫാഷന്‍ വീക്ക് പീറ്റര്‍ ഇംഗ്ലണ്ടുമായി ചേര്‍ന്നാണ് നടത്തുന്നത്.ഫാഷന്‍ വീക്കിന്റെ ഭാഗമായി 29 ഫാഷന്‍ ഷോകളാണ് ഒരുക്കിയിരിയ്ക്കുന്നത്. പൂനെയില്‍ നിന്നുള്ള പ്രമുഖ കൊറിയോഗ്രാഫര്‍ ഷൈ ലോബോയാണ് ഫാഷന്‍ ഷോകള്‍ക്ക് നേതൃത്വം നല്‍കുക. പ്രമുഖ ബ്രാന്‍ഡുകളുടെ ആകര്‍ഷകമായ ട്രെന്‍ഡുകള്‍ അണിനിരക്കുന്ന ഫാഷന്‍ ഷോകള്‍ മുതല്‍ സീസണിലെ ഏറ്റവും മികച്ച വസന്തകാല/ വേനല്‍ക്കാല ഡിസൈനുകളുടെ പ്രദര്‍ശനം വരെ ഫാഷന്‍ വീക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. യുവതിയുവാക്കള്‍ക്കിടയിലെ മാറുന്ന ഫാഷന്‍ ട്രെന്‍ഡുകളടക്കം ചര്‍ച്ചയാകുന്ന ഫാഷന്‍ ഫോറം, ഫാഷന്‍ അവാര്‍ഡുകള്‍ തുടങ്ങിയ പരിപാടികളും ലുലു ഫാഷന്‍ വീക്കിനെ കൂടുതല്‍ ശ്രദ്ധേയമാക്കുമെന്ന് ഇവര്‍ പറഞ്ഞു.
ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ വ്യവസായം എന്നീ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഫാഷന്‍ ഫോറത്തില്‍ അതിഥികളായെത്തും. ഫാഷന്‍ രംഗത്തെ ഉള്‍പ്പെടെ അസാധാരണ സംഭാവനകള്‍ പരിഗണിച്ച് െ്രെപഡ് ഓഫ് ഇന്ത്യ, െ്രെപഡ് ഓഫ് കേരള, പുരുഷവനിത സ്‌റ്റൈല്‍ ഐക്കണ്‍ ഉള്‍പ്പെടെ 16 പുരസ്‌കാരങ്ങള്‍ ഫാഷന്‍ വീക്കിലെ അവാര്‍ഡ് നിശയുടെ ഭാഗമായി സമ്മാനി്ക്കും.ഫാഷന്‍ വീക്കിന്റെ പ്രചരണാര്‍ത്ഥം മെയ് 22, 25 തീയതികളില്‍ കൊച്ചിയില്‍ ബൈക്ക് റാലിയും സംഘടിപ്പിയ്ക്കും.
25 മുതല്‍ 29 വരെ എല്ലാ ദിവസവും കലസാംസ്‌കാരിക പരിപാടികളും മാളിലുണ്ടാകും.ഫാഷന്‍ വീക്കിനോടനുബന്ധിച്ച് ലുലു ഫാഷന്‍ സ്‌റ്റോറില്‍ സീസണിലെ ഏറ്റവും പുത്തന്‍ ട്രെന്‍ഡിംഗ് വസ്ത്രങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഡിസ്‌പ്ലേയും , വില്‍പ്പനയും, വന്‍! ഡിസ്‌കൗണ്ടുകളും ഉണ്ടായിരിയ്ക്കുമെന്നും ഇവര്‍ പറഞ്ഞു.ലുലു റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, സിയാറാം അപ്പാരല്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഏണസ്റ്റ് പോള്‍ ഡാനിയേല്‍, സീനിയര്‍ ഫാഷന്‍ ഡിസൈനര്‍ സിദ്ധാര്‍ഥ്് ശശാങ്കന്‍, ലുലു ഫാഷന്‍ സ്‌റ്റോര്‍ മെന്‍സ്വെയര്‍ കാറ്റഗറി മാനേജര്‍ സജ്ജാദ് ഭരതന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
പാലക്കാട് ഷോക്കേറ്റ് അച്ചനും മകനും മരിച്ചു
13 Nov 2024 3:41 PM GMTകൊണ്ടോട്ടി സ്വദേശി ജിദ്ദയില് മരിച്ചു
13 Nov 2024 2:13 PM GMTഇസ്രായേലുമായി ഇനി യാതൊരുബന്ധവുമില്ല: തുര്ക്കി
13 Nov 2024 1:57 PM GMTചികില്സ ശരിയായില്ല; അമ്മയുടെ ഡോക്ടറെ കുത്തി പരിക്കേല്പ്പിച്ച് മകന്
13 Nov 2024 1:16 PM GMTഡല്ഹിയിലെ വായുനിലവാരം ഗുരുതരാവസ്ഥയിലേക്ക്
13 Nov 2024 11:23 AM GMTചുംബനം നിരസിച്ച സഹപ്രവര്ത്തകയെ കഴുത്തു ഞെരിച്ച് കൊന്ന്...
13 Nov 2024 10:23 AM GMT