Top

You Searched For "start"

സംസ്ഥാനത്ത് ജൂണ്‍ ഒമ്പതു മുതല്‍ ട്രോളിംഗ് നിരോധനം

3 Jun 2020 10:28 AM GMT
ജൂലൈ 31 അര്‍ദ്ധരാത്രിവരെ 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം. എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുന്‍പായി തീരം വിട്ട്പോകണം. ഹാര്‍ബറിലെ ഡീസല്‍ ബങ്കറുകള്‍, തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിംഗ് നിരോധന കാലയളവില്‍ അടച്ചിടണം.ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മല്‍സ്യഫെഡ് ബങ്കുകളും മറ്റ് തിരഞ്ഞെടുത്ത ബങ്കുകളും മുഖേനെ ഡീസല്‍ ലഭ്യമാക്കും. യന്ത്രവല്‍്കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുവാന്‍ പാടില്ല

കൊവിഡ്-19 : എഎവൈ, പിഎച്ച്എച്ച് വിഭാഗങ്ങളിലെ ഗുണഭോക്താക്കള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം എറണാകുളത്ത് 20 ന് ആരംഭിക്കും

18 April 2020 2:50 PM GMT
എഎവൈ വിഭാഗം (മഞ്ഞ കാര്‍ഡ്) ഈ മാസം 20,21 തീയതികളില്‍ എഎവൈ വിഭാഗത്തിലെ ഗുണഭോക്താകള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നതാണ്.പിഎച്ച്എച്ച് വിഭാഗം (പിങ്ക് കാര്‍ഡ് )ഈ മാസം 22 മുതല്‍ 30 വരെ തീയതികളില്‍ പിഎച്ച്എച്ച് വിഭാഗത്തിലെ ഗുണഭോക്താകള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നതാണ്

കൊവിഡ്-19 : സപ്ലൈകോ ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ നാളെ മുതല്‍ എത്തിക്കും

26 March 2020 7:00 AM GMT
സൊമോറ്റോയുമായിട്ടാണ് ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള കരാറായിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റര്‍ പരിധിയില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുക. തുടര്‍ന്ന് സംസ്ഥാനത്ത് 17 ഇടങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കും

കൃതി രാജ്യാന്തര പുസ്തക മേളയ്ക്ക് നാളെ കൊടിയേറും

5 Feb 2020 5:14 AM GMT
നാളെ വൈകിട്ട് ആറിന് ഡോ എം ലീലാവതിയും പ്രഫ. എം കെ സാനുവും ചേര്‍ന്നാണ് മറൈന്‍ ഡ്രൈവിലെ പ്രധാന വേദിയില്‍ നടക്കുന്ന ചടങ്ങില്‍ കൃതി 2020 ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടനസമ്മേളനം വൈകിട്ടാണെങ്കിലും ഉച്ച മുതല്‍ തന്നെ പൊതുജനങ്ങള്‍ക്ക് മേള സന്ദര്‍ശിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം ഫെബ്രുവരി 15-ന് 3 മണിക്ക് നടക്കമെന്നും സംഘാടകര്‍ അറിയിച്ചു.പൂര്‍ണമായും ശീതീകരിച്ച വമ്പന്‍ പ്രദര്‍ശവേദിയയാണ് കൃതിയുടെ പ്രധാന ആകര്‍ഷണം. മൊത്തം 75,000 ചതുരശ്ര അടി വിസ്തൃതി വരുന്ന കൃതി 2020-ന്റെ ജര്‍മന്‍ നിര്‍മിത വേദികളില്‍ പുസ്തകമേളയുടെ ഈ പ്രദര്‍ശനവേദിക്കു മാത്രം 46,000 ച അടി വിസ്തൃതിയുണ്ടാകും. ഫെബ്രുവരി 6 മുതല്‍ 16 വരെ ഇവിടെ നടക്കുന്ന പുസ്തകമേളയില്‍ 250 സ്റ്റാളുകളിലായി 150-ലേറെ പ്രസാധകരാണ് പുസ്തകങ്ങളുമായെത്തുന്നത്

കൃതി രാജ്യാന്തര പുസ്തകോല്‍സവം ഫെബ്രുവരി 6 മുതല്‍ 16 വരെ കൊച്ചിയില്‍

14 Jan 2020 8:45 AM GMT
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 6-ന് കൃതി 2020 ഉദ്ഘാടനം ചെയ്യും.230 സ്റ്റാളുകളിലായി ഇന്ത്യയിലും വിദേശങ്ങളിലും നിന്നുള്ള 150-ല്‍പ്പരം പ്രസാധകര്‍.പ്രതിഭാറായ്, ഭൈരപ്പ, കെ. ശിവ റെഡ്ഡി, കനല്‍മൈന്തന്‍, വെങ്കിടാചലപതി, പി. സായ്നാഥ് തുടങ്ങിയവരും മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും പങ്കെടുക്കുന്ന വൈജ്ഞാനികോത്സവം. സാഹിത്യത്തിനു പുറമെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷനുകള്‍.യക്ഷഗാനം, നാടകം, കഥകളി, നാടന്‍പാട്ട്, സംഗീതപരിപാടികള്‍, ഇരട്ടത്തായമ്പക, കഥാപ്രസംഗം തുടങ്ങിയ കലാസാംസ്‌കാരിക പരിപാടികള്‍

ആളുകള്‍ നോക്കിനില്‍ക്കേ യുവാവിനെ വെട്ടിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; പ്രതികളെ തേടി പോലിസ്

18 Nov 2019 5:03 AM GMT
തുരുത്തിശേരി സ്വദേശി ബിനോയിയെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.കാപ്പ കേസുകളില്‍ പ്രതിയായ ബിനുവും സംഘവുമാണ് ഇയാളെ വെട്ടിക്കൊന്നതെന്നാണ് സൂചന. ഇവര്‍ക്കെതിരെ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ രാത്രി എട്ടോടെ നെടുമ്പാശേരി അത്താണിയില്‍ ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം

എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

13 Jun 2019 2:09 AM GMT
പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുളള റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ഥികള്‍ക്ക് ഇന്ന് രാവിലെ 11 മണി മുതല്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.

കളമശേരി ബസ് കത്തിക്കല്‍ കേസ്: പ്രധാന സാക്ഷി ഹാജരായില്ല, വിസ്താരം 25 ലേക്ക് മാറ്റി

10 May 2019 2:53 PM GMT
കേസില്‍ അബ്ദുന്നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅ്ദനിയുള്‍പ്പെടെ ആറു പ്രതികള്‍ മാത്രമാണ് വിചാരണ തുടങ്ങേണ്ടിയിരുന്ന ഇന്ന് എന്‍ ഐ എ കോടതിയില്‍ ഹാജരായത്. മറ്റു പ്രതികളും മുഖ്യ സാക്ഷിയും ഹാജാരാകാത്ത സാഹചര്യത്തില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നത് 25-ലേക്കു മാറ്റി കോടതി ഉത്തരവിടുകയായിരുന്നു

പ്ലസ്ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 10 മുതല്‍

8 May 2019 7:45 AM GMT
പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി മെയ് 15നാണ്.

എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ നാലുമുതല്‍

28 March 2019 2:54 PM GMT
ഒന്നാം ഘട്ടം ഏപ്രില്‍ നാല് മുതല്‍ 12 വരെയും (8 ദിവസം), രണ്ടാം ഘട്ടം ഏപ്രില്‍ 16 മുതല്‍ 17 വരെയും (2 ദിവസം), മൂന്നാം ഘട്ടം ഏപ്രില്‍ 25 മുതല്‍ 29 വരെയും (4 ദിവസം) നടക്കും.

ഹര്‍ത്താല്‍ തുടങ്ങി; കര്‍ശന സുരക്ഷയൊരുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

18 Feb 2019 2:56 AM GMT
അര്‍ധരാത്രിയ്ക്കുശേഷം പ്രഖ്യാപിച്ചതിനാല്‍ ഹര്‍ത്താലിനെക്കുറിച്ച് പൊതുജനങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളൂ. രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. കൊച്ചിയില്‍ യാത്രക്കാരെ ബസ്സില്‍നിന്ന് ഇറക്കിവിട്ടു. ചിലയിടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പാതകള്‍ ഉപരോധിക്കുകയാണ്. കടകള്‍ തുറക്കാനെത്തിയവരെ തടയുകയും ചെയ്തു.

യുടിഎസ്‌സി മൂന്നാം സെവന്‍സ് സോക്കര്‍ ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം

3 Feb 2019 2:32 PM GMT
ഉല്‍സവപ്രതീതി ഉണര്‍ത്തിയ ഉദ്ഘാടന ദിവസം ആദ്യമല്‍സരത്തില്‍ യൂത്ത് ഇന്ത്യ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് മുന്‍ ചാംപ്യന്‍മാരായ ഇഎഫ്എസ്- എഫ്‌സിയെ പരാജയപ്പെടുത്തി. മികച്ച മുന്നേറ്റം നടത്തി യൂത്ത് ഇന്ത്യയ്ക്ക് വേണ്ടി ഏഴാം മിനുട്ടിലും 14ാം മിനിറ്റിലും ഗോള്‍ നേടിയ അനൂപ് ആണ് മാന്‍ ഓഫ് ദി മാച്ച്.

ഷാര്‍ജ അറബി കാവ്യോല്‍സവത്തിന് തുടക്കമായി

14 Jan 2019 8:33 PM GMT
ഷാര്‍ജ സാംസ്‌കാരിക വകുപ്പും ഹൗസ് ഒഫ് പോയട്രിയും ചേര്‍ന്ന് നടത്തുന്ന കാവ്യോല്‍സവത്തില്‍ വിവിധ അറബ് രാജ്യങ്ങളില്‍നിന്ന് 42 പ്രമുഖകവികളാണ് പെങ്കടുക്കുന്നത്. അറബ് സാംസ്‌കാരിക വളര്‍ച്ചയ്ക്കും സാഹിത്യമുന്നേറ്റങ്ങള്‍ക്കൂം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഈ വര്‍ഷത്തെ കാവ്യോല്‍സവ വ്യക്തിത്വപുരസ്‌കാരം ഇമറാത്തി കവി സൈഫ് അല്‍ മര്‍റി, ഈജിപ്ഷ്യന്‍ കവി മുഹമ്മദ് ഇല്‍ഷാഹാവി എന്നിവര്‍ക്ക് ശൈഖ് സുല്‍ത്താന്‍ സമ്മാനിച്ചു.
Share it