Kerala

യുപിഎസ് സി പരീക്ഷ: ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിക്കും

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ രാവിലെ എട്ടു മുതലാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. എന്നാല്‍ പരീക്ഷ എഴുതാന്‍ എത്തുന്നവരുടെ സൗകര്യാര്‍ഥമാണ് ഞായറാഴ്ച രാവിലെ ഏഴു മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. 10 മണിവരെ 15 മിനിറ്റ് ഇടവേളയില്‍ സര്‍വ്വീസ് ഉണ്ടാകും

യുപിഎസ് സി പരീക്ഷ: ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിക്കും
X

കൊച്ചി: ഞായറാഴ്ച നടക്കുന്ന യുപിഎസ് സി പരീക്ഷ കണക്കിലെടുത്ത് കൊച്ചി മെട്രോ സര്‍വീസിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ രാവിലെ എട്ടു മുതലാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. എന്നാല്‍ പരീക്ഷ എഴുതാന്‍ എത്തുന്നവരുടെ സൗകര്യാര്‍ഥം ഞായറാഴ്ച രാവിലെ ഏഴു മുതല്‍ സര്‍വ്വീസ് ആരംഭിക്കും.തുടര്‍ന്ന് 15 മിനിറ്റ് ഇടവേളകളില്‍ 10 മണിവരെയും തുടര്‍ന്ന് അരമണിക്കൂര്‍ വീതം ഇടവേളയില്‍ രാത്രി എട്ടുവരെയും സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും മെേെട്രായില്‍ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുക.

Next Story

RELATED STORIES

Share it