Kerala

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത് : ഒരാള്‍കൂടി പിടിയില്‍

കല്ലൂര്‍ക്കാട് വാടക വീട്ടില്‍ സൂക്ഷിച്ച 40 കിലോ കഞ്ചാവ് പിടിച്ച കേസില്‍ തൊടുപുഴ അറക്കുളം, പടിഞ്ഞാറേയില്‍ വീട്ടില്‍ രാജീവ് (പോത്ത് രാജീവ് 39) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത് : ഒരാള്‍കൂടി പിടിയില്‍
X

കൊച്ചി: ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസില്‍ ഒരാളെക്കൂടി പോലിസ് അറസ്റ്റു ചെയ്തു.കല്ലൂര്‍ക്കാട് വാടക വീട്ടില്‍ സൂക്ഷിച്ച 40 കിലോ കഞ്ചാവ് പിടിച്ച കേസില്‍ തൊടുപുഴ അറക്കുളം, പടിഞ്ഞാറേയില്‍ വീട്ടില്‍ രാജീവ് (പോത്ത് രാജീവ് 39) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിലാണ് വാടക വീട്ടില്‍ സൂക്ഷിച്ചിരുന്ന 40 കിലോ കഞ്ചാവ് പോലിസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രാജീവിന്റെ കൂട്ടാളികളായ റസല്‍, ബന്നറ്റ് എന്നിവരേയും ഇവര്‍ക്ക് കഞ്ചാവ് കൈമാറുന്ന ആന്ധ്ര സ്വദേശി പല്ലശ്രീനിവാസ റാവുവിനേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ആന്ധ്രയില്‍ നിന്നുമാണ് ഇവര്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്. ഒരു ട്രിപ്പില്‍ നൂറു മുതല്‍ ഇരുനൂറു കിലോവരെ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മൊത്ത വ്യാപാരികളാണ് ഇവര്‍. മൂവായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ ഇരുപതിനായിരത്തിനാണ് വില്‍പ്പന നടത്തുന്നതെന്ന് പോലിസ് പറഞ്ഞു. രണ്ടു കിലോ വീതമുള്ള പ്രത്യേക പായ്ക്കുകകളിലാക്കി രഹസ്യ അറകളിലും, ബോക്‌സുകളിലുമായാണ് വാഹനത്തില്‍ കേരളത്തിലേക്ക് ഇവ എത്തിക്കുന്നത്. രാജീവണ് വാഹനം ഓടിക്കുന്നത്. ഒരു ട്രിപ്പിന് ഇയാള്‍ക്ക് എഴുപതിനായിരമാണ് കൂലി. സാഹസികമായി വാഹനമോടിക്കുന്നതില്‍ വിദഗ്ദനായ ഇയാള്‍ക്കെതിരെ വിവിധ പോലിസ് സ്റ്റേഷനുകളിലായി നിരവധി കേസുകളാണുള്ളതെന്നും പോലിസ് പറഞ്ഞു.

ആയിരക്കണക്കിന് കിലോ കഞ്ചാവാണ് ഇവര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്തിയിട്ടുള്ളത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് പത്തോളം പേരെ ഇതിനകം പിടികൂടിക്കഴിഞ്ഞു. ജില്ലാ പോലിസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ എം സുരേന്ദ്രന്‍, എസ്‌ഐ പി എം ഷാജി, കെ വി നിസാര്‍, സീനിയര്‍ സിവല്‍ പോലിസ് ഓഫീസര്‍മാരായ ജിമ്മോന്‍ ജോര്‍ജ്, ടി ശ്യാംകുമാര്‍, പി എന്‍ രതീശന്‍, രഞ്ജിത്ത്, ജാബിര്‍, മനോജ് എന്നിവരാണ് സംഘത്തിലുള്ളത്.

Next Story

RELATED STORIES

Share it