എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മുന്നു പേര്‍ എത്തിയത് വിദേശത്ത് നിന്ന്
മെയ് 31 ന് നൈജീരിയ കൊച്ചി വിമാനത്തിലെത്തിയ 55 വയസ്സുള്ള ചെന്നൈ സ്വദേശി,മെയ് 26 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 35 വയസ്സുള്ള എടത്തല സ്വദേശിനി,ജൂണ്‍ ഒന്നിന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള തുറവൂര്‍ അങ്കമാലി സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇവരെല്ലാവരും തന്നെ സ്ഥാപനനിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

കൊച്ചി: എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നു പേര്‍ എത്തിയത് വിദേശത്ത് നിന്നും.മെയ് 31 ന് നൈജീരിയ കൊച്ചി വിമാനത്തിലെത്തിയ 55 വയസ്സുള്ള ചെന്നൈ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒന്നാമത്തെയാള്‍.മെയ് 26 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 35 വയസ്സുള്ള എടത്തല സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍.ജൂണ്‍ ഒന്നിന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള തുറവൂര്‍ അങ്കമാലി സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍. ഇവരെല്ലാവരും തന്നെ സ്ഥാപനനിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് 800 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 341 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10814 ആണ്. ഇതില്‍ 9447 പേര്‍ വീടുകളിലും, 566 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും, 801 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 6 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 6 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 104 പേരാണ് നിരീക്ഷണത്തിലുള്ളത്.ജില്ലയിലെ വിവിധ ആശുപത്രികളില്‍ 52 പേര്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജ് -47,സ്വകാര്യ ആശുപതി -1, ഐഎന്‍എച്ച്എസ് സഞ്ജീവനി -4 എന്നിങ്ങനെയാണ് ചികില്‍സയിലുള്ളത്.ഇന്ന് ജില്ലയില്‍ നിന്നും 65 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 123 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 3 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 181 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
RELATED STORIES
ഓണ്‍ലൈന്‍ റമ്മിയില്‍ മൂന്നര ലക്ഷം നഷ്ടം; പാലക്കാട് യുവാവ് ആത്മഹത്യ...
7 Feb 2023 12:11 PM GMTയൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം
7 Feb 2023 8:04 AM GMTഅപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
6 Feb 2023 4:46 PM GMT