വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് : ഒരാള്‍ കൂടി പിടിയില്‍
കൊടുവള്ളി ഏരേക്കക്കുടി മുഹമ്മദ് ഹാരീസ് (37) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പതിനാലായി.

കൊച്ചി:ഷാര്‍ജയില്‍ നിന്നെത്തിയ താജു തോമസ് എന്നയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടെര്‍മിനലില്‍ നിന്നും ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് പിടികൂടി. കൊടുവള്ളി ഏരേക്കക്കുടി മുഹമ്മദ് ഹാരീസ് (37) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പതിനാലായി.
സ്വര്‍ണ്ണക്കടത്തായിരുന്നു സംഭവത്തിന്റെ പിന്നിലെന്നാണ് അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന വിവരമെന്ന് പോലിസ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയ സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടര്‍ന്ന്! ആളുമാറിയാണ് താജു തോമസിനെ പിടികൂടിയാതെന്നാണ് അന്വേഷണത്തില്‍ നിന്നും വെളിവാകുന്നതെന്നും പോലിസ് വ്യക്തമാക്കി.
ആലുവ ഡിവൈഎസ്പി ശിവന്‍കുട്ടി, നെടുമ്പാശ്ശേരി ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, എഎസ്‌ഐ മാരായ ബാലചന്ദ്രന്‍, സാബു, സിപിഒ മാരായ മിഥുന്‍, മധുസൂദനന്‍, സിനോജ്, ഫ്രാന്‍സിസ്എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
ഓണ്‍ലൈന്‍ റമ്മിയില്‍ മൂന്നര ലക്ഷം നഷ്ടം; പാലക്കാട് യുവാവ് ആത്മഹത്യ...
7 Feb 2023 12:11 PM GMTയൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം
7 Feb 2023 8:04 AM GMTഅപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
6 Feb 2023 4:46 PM GMT