പാലക്കാട്ട് യുഡിഎഫ് അട്ടിമറി ജയത്തിലേക്ക്...?

പാലക്കാട്ട് യുഡിഎഫ് അട്ടിമറി ജയത്തിലേക്ക്...?

പാലക്കാട്: കേരളമാകെ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമ്പോള്‍ ഇടതുകോട്ടയായ പാലക്കാട്ട് സിറ്റിങ് എംപി എം ബി രാജേഷിനു അപ്രതീക്ഷിത തിരിച്ചടി. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ വന്‍ മുന്നേറ്റം തുടരുന്നു. 28000ത്തിനു മുകളില്‍ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്കുള്ളത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍ പോലും ഇതുവരെ എം ബി രാജേഷിന് മുന്നിലെത്താനായില്ല. ബിജെപി സ്ഥാനാര്‍ഥി എസ് കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്താണ്. ബിജെപി ഒന്നാമതെത്തിയ പാലക്കാട് നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്റെ എം ബി രാജേഷ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
RELATED STORIES

Share it
Top