Latest News

ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ 10 കിലോ കഞ്ചാവ് കണ്ടെത്തി

ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ 10 കിലോ കഞ്ചാവ് കണ്ടെത്തി
X

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ എക്‌സൈസും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് 10 കിലോ കഞ്ചാവ് കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 10 കിലോ കഞ്ചാവിന് അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്നതാണ്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ വടക്ക് ഭാഗത്തുള്ള റെയില്‍വേ നടപ്പാലത്തിന്റെ താഴെയുള്ള സിഗ്‌നല്‍ ബോക്‌സിനുള്ളില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, തിരുവനന്തപുരം ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ടീം, ആലുവ ആര്‍പിഎഫ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ എ പി വേണു, ക്രൈം ഇന്റലിജന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജെ ജിബിന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി എസ് പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കണ്ടെത്തിയതെങ്കിലും പ്രതികളെ ആരേയും ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

Next Story

RELATED STORIES

Share it